ചെറിയൊരു പനി ചൂട് തോന്നിയാല്‍, തൊണ്ട വേദനിച്ചാല്‍, ഒന്നു ചുമച്ചാല്‍… ഇപ്പോ ഇതൊക്കെ മതി ഉറക്കം നഷ്ടമാകാന്‍.
ചില നേരങ്ങളില്‍ കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടാല്‍ ആര്‍ക്കും മനസൊന്നു പതറും.
ആശങ്കയോടെയും ഭയത്തോടെയുമാണ് ഓരോരുത്തരും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ലോക്ക്ഡൗണില്‍ മുറിയിലോ ഹോസ്റ്റലിലോ ഹോസ്പിറ്റലുകളിലോ ഒറ്റപ്പോട്ടുപോയവര്‍…അങ്ങനെ ആരുമാകട്ടെ, ആശങ്കപ്പെടേണ്ടതില്ല.
മാനസിക സംഘര്‍ഷങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കോഴിക്കോട് ഇംഹാന്‍സിലെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) സന്നദ്ധസേവകരുണ്ട്. (ഫോണ്‍ നമ്പറുകള്‍ താഴെ)
ആര്‍ക്കും വിളിക്കാം, രാവിലെ 9 മുതല്‍ രാത്രി 9 വരെ തുടര്‍ച്ചയായി അവരുടെ സേവനമുണ്ടാകും. ഈ കഷ്ടകാലം മനക്കരുത്തോടെ നേരിടാന്‍ ഇംഹാന്‍സിലെ പ്രവര്‍ത്തകര്‍ നമ്മളെ സഹായിക്കും.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
ഇംഹാന്‍സിന് വേണ്ടി ഹരിതയും അഖിലയും നസ്നീനും ജുബിനും ഷിന്‍റുവുമൊക്കെയാണ് പിന്തുണയുമായി ഒരു ഫോണ്‍ കോളിനപ്പുറം കാത്തിരിക്കുന്നത്.
രോഗഭീതിയും ആശങ്കയും ഒഴിവാക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറും കൗണ്‍സിലിങ് സേവനവുമാണ് ഇംഹാന്‍സ് ഒരുക്കിയിരിക്കുന്നത്.
രോഗികള്‍ക്ക് പുറമല്ല, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു വീടുകളിലും ആശുപത്രികളിലും ഐസോലേഷനുകളില്‍ താമസിക്കുന്നവര്‍, പൊതുജനങ്ങള്‍, സേവനങ്ങള്‍ നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍, പൊലീസുകാര്‍, കൗണ്‍സിലര്‍മാര്‍, പാരാമെഡിക്കല്‍, പാരാലീഗല്‍ വൊളന്‍റിയര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി പല സാഹചര്യങ്ങളില്‍ പലതരം മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇംഹാന്‍സിന്‍റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സംഘടിപ്പിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ ആയതുകൊണ്ട് വീടിന് പുറത്തിറങ്ങാന്‍ സാധിക്കാതെ മാനസികമായി തകര്‍ന്നവര്‍ക്കും രോഗത്തിന്‍റെ ഭീതിയില്‍ കഴിയുന്നവര്‍ക്കുമെല്ലാം അവരുടെ പ്രശ്നങ്ങള്‍ ഇംഹാന്‍സിന്‍റെ കൗണ്‍സിലര്‍മാരോട് പങ്കുവയ്ക്കാം.
മാനസികാരോഗ്യ മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് ഇംഹാന്‍സ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
26 പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ആദ്യ ഷിഫ്റ്റ്. വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ രണ്ടാമത്തെ ഷിഫ്റ്റ്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് ഇംഹാന്‍സ്. കോഴിക്കോട് മെഡിക്കല്‍ കോളെജ് കാംപസിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. 1982-ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കുട്ടികളിലെയും മുതിര്‍ന്നവരിലെയും മാനസിക പ്രശ്നങ്ങള്‍ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് നൂതന ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമാണിത്.
ആദ്യകാലത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഇംഹാന്‍സ് പ്രാധാന്യം നല്‍കിയിരുന്നത്. 1989-ല്‍ ആദ്യത്തെ പുനരധിവാസ കേന്ദ്രം നിര്‍മിച്ചു.
പിന്നീട് ബാലുശ്ശേരി, മേപ്പാടി, പേരാമ്പ്ര, വയനാട്ടെ തരിയോട് എന്നീ നാലിടങ്ങളില്‍ മാനസികരോഗികള്‍ക്കായി കമ്മ്യൂണിറ്റി റീച്ച് കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടു.
ഇതുകൂടി വായിക്കാം:ഇവരുടെ വീട്ടിലും പിഞ്ചുകുഞ്ഞുങ്ങളുണ്ട്, നമ്മുടെ സുരക്ഷയോര്‍ത്ത് ജോലി ഉപേക്ഷിച്ച ഭാര്യമാരുണ്ട്! കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ഊണും ഉറക്കവുമുപേക്ഷിച്ചവര്‍
പിന്നീട് വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഇംഹാന്‍സ് ഏറ്റെടുത്തു. രാജ്യത്തെ 11 കേന്ദ്രങ്ങളെ മികവിന്‍റെ കേന്ദ്രമാക്കിയപ്പോള്‍ ഇംഹാന്‍സ് അതില്‍ ഇടം പിടിച്ചു. അങ്ങനെയാണ് ഇന്നു പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിലേക്കെത്തുന്നത്.
കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റല്‍ ഡിസെബിലിറ്റി പ്രൊജക്റ്റ്, അക്കാഡമിക് സെന്‍റര്‍, മാനസിക പുനരധിവാസകേന്ദ്രം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സൈക്യാട്രി സേവനം, സ്ത്രീകളുടെ മാനസികാരോഗ്യം, അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കുമുള്ള ക്ലിനിക്ക് ഇങ്ങനെ നീളുന്നു ഇംഹാന്‍സിന്‍റെ സേവനങ്ങള്‍.
വിവിധ കോഴ്സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. സൈക്യാട്രി, ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് സോഷ്യല്‍വര്‍ക്, സൈക്യാട്രിക് നഴ്സിങ് ഇങ്ങനെ നാലു വിഭാഗങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. കേരളത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ആദ്യമായി എംഫില്‍ ആരംഭിച്ചതും ഇംഹാന്‍സിലാണ്.
സൈക്യാട്രിക് നഴ്സിങ്ങ് വിഭാഗത്തില്‍ ഡിപ്ലോമ കോഴ്സ് സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി ആരംഭിച്ചതും ഇവിടെയാണ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ കോഴ്സും ഇവിടെയുണ്ട്..
കോവിഡ് 19- നെക്കുറിച്ചുള്ള ആശങ്കകളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ
1.അഖില പ്രഭാകര്‍- 8848287721
2. ഹരിത പി.ആര്‍. – 6238802712
3. അര്‍ച്ചന ഗൗരി – 9400617732
4. നസ്നീന്‍ – 9747833774
5. ആഷിക് ജുനൈദ് – 9645835758
6. ഷെജില – 8137901130
7. മുഹമ്മദ് ഫാറൂഖ് – 9746596677
8. അശ്വതി പി.വി. – 9544244890
9. സ്നേഹ സെബാസ്റ്റ്യന്‍ – 8592959697
10. ഹസ്ന കെ.എം – 9495990871
11. ആര്‍ദ്ര സാറ മാത്യൂ – 8281948946
12. പ്രജിത എസ് – 8921627756
മൂന്നു മണി മുതല്‍ രാത്രി ഒമ്പത് വരെ
13. അഞ്ജന എം.ടി. – 9072442904
14. സഫ ജാവേദ് – 9567181538
15. ഹിമ – 9496810113
16. പ്രണിത – 8138012320
17. അമല – 9847831560
18. ആശാറാണി പി.ടി – 62389 96063
19. അരുണിമ എം പി – 9446768602
20. അഖില എസ്. കുമാര്‍ – 8086959631
21. അരുണ്‍ പി.ആര്‍. – 9633808327
22. ഷിഫ റഹ്മാന്‍ – 9745454151
23. ജുബിന്‍ പി. ജോസ് – 9544165859
24. ഷിന്‍റു സെബാസ്റ്റ്യന്‍ – 9061964343
25. ബ്രിജുല – 9188042307
ഇതുകൂടി വായിക്കാം: പനിയോ ചുമയോ ഉണ്ടെങ്കില്‍ കോവിഡ്-19 ടെസ്റ്റ് ചെയ്യണോ? ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് ഇതാണ്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.