എഫ് എസ് എസ് എ ഐ-യില്‍ 50 ഒഴിവുകള്‍! ആര്‍ക്കൊക്കെ അപേക്ഷിക്കാം, അപേക്ഷാഫോം, അവാസന തീയ്യതി

കൊച്ചിയടക്കം ഇന്‍ഡ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒഴിവുകളുണ്ട്. ഏത് ഗ്രാജ്വേറ്റിനും അപേക്ഷിക്കാം.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ(FSSAI) യില്‍  അഡൈ്വസര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയിലുള്‍പ്പടെ വിവിധ അഡമിനിസ്‌ട്രേറ്റീവ്, മാനേജേരിയല്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഗുവാഹത്തി, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗാസിയാബാദ്, ചെന്നൈ മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഒഴിവുകളുള്ളത്.

താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 മെയ് 31-നകം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 59 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ശമ്പള സ്‌കെയില്‍ (തസ്തികയ്ക്കനുസരിച്ച്) 47,600 മുതല്‍ 2,15,900 വരെയാണ്.

ശ്രദ്ധിക്കാന്‍

  • വിദ്യാഭ്യാസ യോഗ്യത:  ബിടെക്/ബി.ഇ, എല്‍ എല്‍ ബി, എംഎ, എം.എസ് സി, എം.ഇ/എം.ടെക്, എംബിഎ/പിജിഡിഎം, എംസിഎ,പിജി ഡിപ്ലോമ,എം.ലിബ്,എം എസ് ഡബ്ല്യൂ അനിവാര്യം
  • ആദ്യ ഘട്ടത്തില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി മൂന്നു വര്‍ഷം വരെ, അത് പി നീട്ടിയേക്കാം
  • ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കരാര്‍ നീട്ടുന്നത്.
  • പ്രായ പരിധി- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയില്‍ 56 വയസു കഴിയാന്‍ പാടില്ല
  • എഴുത്തുപരീക്ഷയുടെയും/അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്
  • അഭിമുഖത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള അപേക്ഷകര്‍  അഭിമുഖ വേളയില്‍ അപേക്ഷാ ഫോമിന്‍റെ പ്രിന്‍റ് ഔട്ട്, നിലവിലെ തൊഴിലുടമയില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഗ്രിറ്റി സര്‍ട്ടിഫിക്കറ്റ്, വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
  • കൂടുതല്‍ വിവരങ്ങള്‍ക്കായി recruitment.fssai@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
  • മെയിലുകള്‍ ലഭിക്കുവാനായി അപേക്ഷകര്‍ ഐ ഡി വിശദാംശങ്ങള്‍ നല്‍കേണ്ടതാണ്. ‌‌
    image for representation only: Source-Facebook

    ഒഴിവുകള്‍
    1.അഡൈ്വസര്
    2.ഡയറക്ടര്‍ (ടെക്‌നിക്കല്‍, അഡ്മിന്‍ & ഫിനാന്‍സ്)
    3.ജോയിന്‍റ് ഡയറക്ടര്‍
    4.ഡെപ്യൂട്ടി ഡയറക്ടര്‍(അഡ്മിന്‍ &ഫിനാന്‍സ്)
    5.അസിസ്റ്റന്‍റ് ഡയറക്ടര്‍
    5.സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി
    7.പേഴ്‌സണല്‍ സെക്രട്ടറി
    8.സീനിയര്‍ മാനേജര്‍ (ഐടി)
    9. മാനേജര്‍ (ഐടി)
    10. ഡെപ്യൂട്ടി മാനേജര്‍(ഐടി)

    കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. രെജിസ്ട്രേഷന്‍ പോര്‍ട്ടല്‍  ഇവിടെ സന്ദര്‍ശിക്കാം.


    ഇതുകൂടി വായിക്കാം: 13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്


     

    ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം അറിയിക്കൂ: malayalam@thebetterindia.com നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം