കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം (Ministry of Road Transport Highways) 2020 മേയ് 15-ന് പുറത്തിറക്കിയ പരിഷ്‌കരിച്ച ഫാസ്റ്റ്ടാഗ് (FASTag) ചട്ടപ്രകാരം, ഒരു വാഹനത്തില്‍ ഫാസ്റ്റാഗ് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമല്ലാത്തതോ അസാധുവായതോ ആണെങ്കില്‍, വാഹന ഉടമയില്‍നിന്നും ഇരട്ടി ഫീസ് വരെ ഈടാക്കാം. വാഹനം ഏത് വിഭാഗത്തില്‍ പെടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പിഴയിലെ ഏറ്റക്കുറിച്ചിലുകള്‍.
2020 മേയ് 15-നു കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ജിഎസ്ആര്‍ 298 ഇ വിജ്ഞാപനത്തിന് അനുസൃതമായാണു പരിഷ്‌കരിച്ച ചട്ടം പുറത്തിറക്കിയത്.
പത്രക്കുറിപ്പില്‍ പറയുന്നത്:
ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാതെയോ, പ്രവര്‍ത്തിക്കുന്നതോ സാധുവായതോ ആയ ഫാസ്റ്റ് ടാഗ് ഇല്ലാത്തതോ ആയ ഒരു വാഹനം ടോള്‍ പ്ലാസയിലെ ഫാസ്റ്റ്ടാഗ് പാതയിലേക്ക് പ്രവേശിക്കുകയാണെങ്കില്‍, അത്തരം വാഹനങ്ങള്‍, അവ ഏത് വിഭാഗത്തിലാണോ ഉള്‍പ്പെട്ടിരിക്കുന്നുവോ ആ വിഭാഗത്തിന് ബാധകമായ ഫീസിന്‍റെ ഇരട്ടി തുക നല്‍കണമെന്നു നിഷ്‌കര്‍ഷിക്കുന്ന നാഷണല്‍ ഹൈവേ ഫീ (Determination of Ratse and Collection) റൂള്‍സ്, 2008 ഭേദഗതി ചെയ്യുകയാണെന്നു കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം 2020 മേയ് 15 ന് പുറത്തിറക്കിയ ജിഎസ്ആര്‍ 298 ഇ വിജ്ഞാപനം സൂചിപ്പിക്കുന്നു.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇവിടെ വായിക്കാം
നേരത്തേ, ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫീസ് പ്ലാസകളിലെ (ടോള്‍ പ്ലാസ) ഒരു നിശ്ചിത ഫാസ്റ്റാഗ് പാതയില്‍ പ്രവേശിച്ചാല്‍ മാത്രമായിരുന്നു പിഴ ഈടാക്കിയിരുന്നത്.
2019 ഡിസംബര്‍ 15 മുതലാണ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റാഗുകള്‍ നിര്‍ബന്ധമാക്കിയത്. ഇതുവരെ രാജ്യത്ത് മൊത്തം 1.68 കോടി ഫാസ്റ്റാഗുകള്‍ മേയ് ആദ്യവാരം വരെയായി വിതരണം ചെയ്തിട്ടുണ്ട്.
ഫാസ്റ്റാഗ് യൂസര്‍മാര്‍ക്ക് എസ് ബി ഐ-യുടെ മുന്നറിയിപ്പ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (എസ്ബിഐ)യുടെ ഫാസ്റ്റാഗ് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ബാങ്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഫാസ്റ്റാഗ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും കനത്ത പിഴ ഈടാക്കാന്‍ അവസരമുണ്ടാക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഉപദേശം നല്‍കിയത്.
മേയ് 18ന് ഔദ്യോഗിക എക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിലൂടെയും ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കി.
We request all our SBI FASTag customers not to enter a FASTag lane of the Fee plazas without a FASTag or without a valid or functional FASTag to avoid higher fee payment.For more info: https://t.co/YZTx3UYxUs #FASTag #TollPlaza pic.twitter.com/kO7vPmgmcC
— State Bank of India (@TheOfficialSBI) May 18, 2020
എസ് ബി ഐ ഫാസ്റ്റാഗ് ഫീസും ചാര്‍ജുകളും
എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങളിലും ഫാസ്റ്റാഗ് നല്‍കുന്നതിന് എസ്ബിഐ 100 രൂപ ഈടാക്കുന്നു. ഈ തുകയില്‍ എല്ലാ നികുതികളും ഉള്‍പ്പെടുന്നുണ്ട്.
ഒരു എസ്ബിഐ ഫാസ്റ്റാഗിനായി അപേക്ഷിക്കുമ്പോള്‍, ഉപഭോക്താവിനു വാഹനം ഏത് ശ്രേണിയിലാണോ അഥവാ ഗണത്തിലാണോ ഉള്‍പ്പെടുന്നത്, അതിന് അനുസരിച്ച് ഒരു സെക്യൂരിറ്റി തുക ഈടാക്കും. ഈ സെക്യൂരിറ്റി തുക ഒരിക്കല്‍ ഉപഭോക്താവ് ഫാസ്റ്റ് ടാഗ് എക്കൗണ്ട് ക്ലോസ് ചെയ്യുമ്പോള്‍ തിരികെ നല്‍കും.
വാഹനത്തിന്‍റെ ഇനം അനുസരിച്ചു ഫാസ്റ്റാഗ് എക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണം.
ഇതുകൂടി വായിക്കാം: വഴിവെട്ടിയപ്പോള്‍ കണ്ട നീരുറവയെ ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന 3 ഏക്കര്‍ തടാകമാക്കി മാറ്റിയ ‘കിറുക്കന്‍’! ചുറ്റും ആയിരക്കണക്കിന് മരങ്ങളും നടുവിലൊരു ദ്വീപും
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.