Placeholder canvas

കോവിഡ്-19: നിങ്ങളുടെ വയസായ മാതാപിതാക്കള്‍ ദൂരെയാണോ? സഹായമെത്തിക്കാന്‍ ഇതാ 5 വഴികള്‍

വീട്ടില്‍ നിന്നും ദൂരെ താമസിക്കുന്ന മക്കളെ സംബന്ധിച്ചിടത്തോളം അങ്ങ് ദൂരെ നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയസായ മാതാപിതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നത് കോവിഡ് കാലത്ത് വെല്ലുവിളിയാണ്. മഹാമാരിയുടെ കാലത്ത് അവര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ടല്ലോ

ഫോണ്‍ കുറച്ച് തവണ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. പിന്നെ നിന്നു. അതുകഴിഞ്ഞ് ബീപ് ശബ്ദം. അയാള്‍ ഫോണ്‍ വീണ്ടുമെടുത്ത് ഡയല്‍ ചെയ്തു.
അതേ നമ്പര്‍. എന്നാല്‍ പ്രതികരണം നേരത്തേതുതന്നെ.
അവസാനം കണക്റ്റിവിറ്റി പ്രശ്‌നം പറഞ്ഞുള്ള ഒരു കമ്പനി മെസേജ്. എങ്കിലും അയാള്‍ ഫോണ്‍ വിളിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.
ഓരോ തവണ വിളിക്കുമ്പോഴും നെഞ്ചിലൊരു വീക്കം പോലെ. ഒരു കൈ നെറ്റിയിലും മറുകൈ മൊബൈല്‍ ഫോണിലും വെച്ച് അയാള്‍ അസ്വസ്ഥനായി റൂമിലൂടെ നടന്നു.
Source: Dozee/Facebook

വിശ്രമമില്ലാത്ത അയാളുടെ വിരലുകള്‍ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് സ്‌ക്രോള്‍ ചെയ്തുകൊണ്ടിരുന്നു, നാട്ടിലെ അയല്‍ക്കാരന്‍റെ നമ്പറായിരുന്നു തേടിക്കൊണ്ടിരുന്നത്…

കോവിഡ് 19 മഹാമാരിയും ആംഫന്‍ ചുഴലിക്കാറ്റും പലര്‍ക്കും ഇരട്ടപ്രഹരമാണ് നല്‍കിയത്. എന്‍റെയൊരു സുഹൃത്തിന്‍റെ അനുഭവമാണ് മുകളില്‍ പറഞ്ഞത്. ഇതുപോലെ നിരവധി പേര്‍ തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഓര്‍ത്ത് കടുത്ത ആശങ്കയിലാണ് കഴിയുന്നത്.

പെട്ടെന്നുണ്ടായതല്ല ഈ അസ്വസ്ഥത. ഇപ്പോഴത്തെ ദുരന്ത സാഹചര്യങ്ങള്‍ അതിനെ രൂക്ഷമാക്കി എന്നതേയുള്ളൂ. മറ്റ് ദേശങ്ങളില്‍ വീടുവിട്ട് കഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ആശങ്ക എപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് സത്യം.

അത്തരത്തിലുള്ളവരുടെ മാതാപിതാക്കളുടെ ക്ഷേമം സ്ഥിരതയോടെ ഉറപ്പ് വരുത്തുകയെന്നത് അവരെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. കോവിഡ് കാലത്ത് മനസ് പിടയുന്നതിനും കാരണം മറ്റൊന്നല്ല. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നിരവധി സംഘടനകളും സ്ഥാപനങ്ങളും ഹെല്‍പ്പ്‌ലൈനുകളുമെല്ലാം സജീവമാണ്.

വയോധിക പരിരക്ഷ കൂടുതല്‍ സമഗ്രമായ രീതിയില്‍ ഉറപ്പാക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം. വയോധിക പരിരക്ഷയുമായി ബന്ധപ്പെട്ട അനുകരണീയമായ അഞ്ച് മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

1. സ്വസ്‌മോസ്

2019-ല്‍ ചെന്നൈ കേന്ദ്രമാക്കിയാണ് സ്വസ്‌മോസ് തുടങ്ങിയത്. വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്ക് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വയസായവരുടെ വികാരപരവും മാനസികവും സാമൂഹ്യ ക്ഷേമപരവുമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം.

രോഗനിര്‍ണയ ടെസ്റ്റുകള്‍ വീട്ടിലെത്തി തന്നെ ഇവര്‍ നടത്തും. ലാബുകളുണ്ട്, റിപ്പോര്‍ട്ടുകള്‍ ഡോക്റ്റര്‍മാരുടെ പാനലിന് നല്‍കി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. മുതിര്‍ന്നവരുടെ ആരോഗ്യകാര്യങ്ങളില്‍ മുടങ്ങാതെ ശ്രദ്ധ വെക്കുന്നു എന്നതാണ് പ്രത്യേകത.

വിവരങ്ങള്‍ക്ക്: 8939495999
വെബ്‌സൈറ്റ്: https://swasmos.com/
ഇമെയില്‍: info@swasmos.com

2. ഡോസീ

വാര്‍ദ്ധക്യത്തിലേക്ക് കടന്നവരുടെ പരിരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ബെംഗളൂരു കേന്ദ്രമാക്കി തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഡോസീ. അവര്‍ തനതായ ഒരു സാങ്കേതികവിദ്യ ഇതിനായി വികസിപ്പിക്കുകയും ചെയ്തു, ഒരു കോണ്ടാക്റ്റ് ഫ്രീ ഹെല്‍ത്ത് മോണിറ്റര്‍. അതയാത് ഒരാളുടെ ആരോഗ്യ ലക്ഷണങ്ങള്‍ സുഗമമായി നിരീക്ഷിക്കാനുള്ള സംവിധാനം.

ഷീറ്റ് പോലുള്ള ഈ മോണിറ്റര്‍ കിടക്കയുടെ അടിയില്‍ വെച്ച് ഉറങ്ങിയാല്‍ മാത്രം മതി. വേറൊന്നും ചെയ്യേണ്ട. ഹൃദയത്തിന്‍റെ ആരോഗ്യം, ഉറക്കത്തിന്‍റെ അവസ്ഥ, സമ്മര്‍ദം തുടങ്ങി ഒരാളുടെ ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അവരുടെയും കെയര്‍ടെയ്ക്കര്‍മാരുടെയും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡോസി ആപ്പിലേക്ക് സ്വാഭാവികമായി എത്തുന്ന രീതിയാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യിലധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് ഹൃദയത്തിന്‍റെയും സമ്മര്‍ദ തോതിന്‍റെയും ശ്വസനത്തിന്‍റെയും എല്ലാം അവസ്ഥ നിരീക്ഷിക്കപ്പെടുന്നത്. ഒറ്റ ക്ലിക്കില്‍ ഇതെല്ലാം വേണ്ടപ്പെട്ടവര്‍ക്ക് അറിയാമെന്നതാണ് ശ്രദ്ധേയം.

വിവരങ്ങള്‍ക്ക്: 8884436933
വെബ്‌സൈറ്റ്: https://www.dozee.io/seniorcare/
ഇമെയില്‍: contact@dozee.io

3. സീനിയോരിറ്റി

പൂണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്, ലൈഫ്‌സ്റ്റൈല്‍ റീറ്റെയ്ല്‍ കമ്പനിയാണ് സീനിയോരിറ്റി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും ഇവര്‍ക്കുണ്ട്. ലക്ഷ്യം മുതിര്‍ന്ന പൗരന്മാര്‍ തന്നെയാണ്. വാര്‍ദ്ധക്യത്തിലെത്തിയവരുടെ എല്ലാ വിധ ആവശ്യങ്ങളും ലഭ്യമാക്കുന്ന ഈ സംരംഭം 2016-ലാണ് തുടങ്ങിയത്.

ദൈനം ദിന ആവശ്യങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണം, മരുന്നുകള്‍, പുറത്തുപോകുന്നതിനുള്ള സഹായം, വെല്‍നെസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം മുതിര്‍ന്നവര്‍ക്കായി ഇവര്‍ ലഭ്യമാക്കുന്നു.

ഇടത്: അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊല്‍ക്കത്ത പൊലീസ്. വലത്: ഒരു മുതിര്‍ന്ന പൗരന്‍റെ ജന്മദിനം ആഘോഷിക്കുന്ന ബെംഗളുരു പൊലീസ്

മഹാമാരിയുടെ സമയത്ത് മുതിര്‍ന്നവര്‍ നേരിടുന്ന പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന സേവനങ്ങള്‍ക്കൊപ്പം തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറും തുടങ്ങിയിട്ടുണ്ട് സീനിയോരിറ്റി. ഡോക്‌സ്ആപ്പുമായി ചേര്‍ന്നാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ്പ്‌ലൈന്‍ സേവനം. അവശ്യസമയത്ത് മെഡിക്കല്‍ പ്രഫഷണലുകളുടെ സഹായം മുതിര്‍ന്നവര്‍ക്ക് ഉറപ്പാക്കാനും കോവിഡ് കാലത്തെ ബോധവല്‍ക്കരണത്തിനും ഹെല്‍പ്പ്‌ലൈന്‍ ഉപയോഗപ്പെടുത്തുന്നു സീനിയോരിറ്റി.

ഇതിന് പുറമെ ആര്‍പിജി ലൈഫ് സയന്‍സസുമായി ചേര്‍ന്ന് ഒരു കോവിഡ്-19 റിസ്‌ക് ട്രാക്കിങ് സേവനവും ഇവര്‍ തുടങ്ങിയിട്ടുണ്ട്. സെയ്ഫ് സീനിയേഴ്‌സ് എന്നാണ് ഇതിന്റെ പേര്. മുതിര്‍ന്നവരുടെ ആരോഗ്യ അവസ്ഥയും മറ്റ് ലക്ഷണങ്ങളും അവര്‍ പുറത്തിറങ്ങുന്ന ചരിത്രവും എല്ലാം വിശകലനം ചെയ്ത് കോവിഡ് ബാധിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സെയ്ഫ്‌ സീനിയേഴ്‌സ് ചെയ്യുന്നത്.

ഹെല്‍പ്പ്‌ലൈന്‍:08047193443
വെബ്‌സൈറ്റ്: https://www.seniority.in/

4. കെയര്‍മോംഗേഴ്‌സ് ഇന്‍ഡ്യ

കാര്യമില്ലാതെ ആളുകളില്‍ ഭയം ജനിപ്പിക്കുന്നത് അവസാനിപ്പിക്കുകയെന്ന സന്ദേശത്തോടെയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ‘സ്റ്റോപ്പ് സ്‌കെയര്‍മോംഗറിങ്, സ്റ്റാര്‍ട്ട് കെയര്‍മോംഗറിങ്’ (വെറുതെ പേടിപ്പിക്കുന്നത് നിര്‍ത്തൂ, പരിരക്ഷ നല്‍കാന്‍ ആരംഭിക്കൂ) എന്നതാണ് മഹിത നാഗരാജ് തുടങ്ങിയ ഈ ഉദ്യമത്തിന്റെ ആപ്തവാക്യം തന്നെ. മുതിര്‍ന്നവര്‍ക്ക് ദൈനംദിന ഉല്‍പ്പന്നങ്ങളും മരുന്നുകളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഒരു കൂട്ടം സുമനസുകളുടെ സംഘമാണിത്. ഇന്‍ഡ്യക്ക് പുറത്ത് നിന്ന് തങ്ങളുടെ മാതാപിതാക്കളുടെ അവസ്ഥ അന്വേഷിച്ച് സുഹൃത്തുക്കളില്‍ നിന്നും വന്ന ആശങ്ക നിറഞ്ഞ ഫോണ്‍വിളികളാണ് ഇത്തരമൊരു സംരംഭത്തിലേക്ക് മഹിതയെ നയിച്ചത്.

“ലോകമെമ്പാടും മുതിര്‍ന്ന പൗരന്മാരോട് പരമാവധി സാമൂഹ്യ അകലം പാലിക്കാനാണ് ഡോക്റ്റര്‍മാര്‍ ഉപദേശിക്കുന്നത്. വിദേശത്ത് സ്ഥിരതമാസമാക്കിയ എന്‍റെ പല ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിലുള്ള അവരുടെ വയസായ മാതാപിതാക്കളുടെ ആരോഗ്യത്തിലും സുരക്ഷയിലും കടുത്ത ആശങ്കയിലാണ്. ഇവര്‍ക്കായി സന്നദ്ധ സേവനത്തിനിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്. വീട്ടാവശ്യങ്ങള്‍ക്ക് വേണ്ട സാധനങ്ങളും റേഷനും മരുന്നുകളുമെല്ലാം മുതിര്‍ന്ന പൗരന്മാരുടെ വീട്ടുപടിക്കല്‍ ഞാനെത്തിക്കുന്നു,” മഹിത പറയുന്നു.

വ്യക്തിപരമായി മഹിത തുടങ്ങിയ ഈ എളിയ പരിശ്രമം ഒരു സോഷ്യല്‍ മീഡിയ മുന്നേറ്റമായി മാറി. ഫേസ്ബുക്കിലെ കെയര്‍മോംഗേഴ്‌സ് ഇന്‍ഡ്യ  ഗ്രൂപ്പിലൂടെയാണ് ഇത് സാധ്യമായത്. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, എറണാകുളം, നോയ്ഡ, ഗുജറാത്ത്, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 500ലധികം വളന്റിയര്‍മാര്‍ ഈ ഗ്രൂപ്പിനുണ്ട്.

വിവരങ്ങള്‍ക്ക്: 9591168886
ഫേസ്ബുക്ക് ഗ്രൂപ്പ് ലിങ്ക്: https://www.facebook.com/groups/caremongersindia/?fref=mention

5. മുതിര്‍ന്നവര്‍ക്കുള്ള സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈനുകള്‍

തിരുവനന്തപുരം സിറ്റി പൊലീസ്: 180059911111

തമിഴ്‌നാട് പൊലീസ്: 044-28590804; 044-28599188

ബംഗളൂരു (മുതിര്‍ന്നവര്‍ക്കുള്ള ബംഗളൂരു സിറ്റി പൊലീസിന്റെ ഹെല്‍പ്പ്‌ലൈന്‍): 1090

നവി മുംബൈ:  022027574928; 9321599806 & 9321592941 (വാട്‌സ് ആപ്പ്)

മുംബൈ (എല്‍ഡര്‍ ലൈന്‍): 1090

അഹമ്മദാബാദ് (അംദവാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍): 9825192000

ഡല്‍ഹി (മൊബീല്‍ ആപ്ലിക്കേഷന്‍-ഡല്‍ഹി പൊലീസ് സീനിയര്‍ സിറ്റിസണ്‍): 1291

ഗോവ ( പനജി സിറ്റി കോര്‍പ്പറേഷന്‍):  08047191000

കൊല്‍ക്കത്ത പൊലീസ്: 9830088884 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം