Placeholder canvas

പെട്രോള്‍ ബൈക്കുകളോട് കൊമ്പുകോര്‍ക്കാന്‍ ഒരു ഇലക്ട്രിക് ബൈക്ക്: സ്റ്റാര്‍ട്ടാക്കാന്‍ ഹെല്‍മെറ്റിലൂടെ വോയ്സ് കമാ‍ന്‍ഡ്, ഒറ്റച്ചാര്‍ജ്ജില്‍ 150 km

നല്ല കിടിലന്‍ ലുക്കിനും ഡിസൈനുമൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജെന്‍സ് സാങ്കേതികവിദ്യയും ചേര്‍ന്ന റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ മാസം 3,499 രൂപ ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങാം. പ്രീമിയം മോഡലിന് മാസം 3,999 രൂപ മുടക്കുവരും.

ലക്ട്രിക് ബൈക്കിനൊന്നും പെട്രോള്‍ ബൈക്കിന്‍റത്ര ‘ഒരിതില്ല.’ ഒരു മിണ്ടാപ്രാണി. കാണാനും ലുക്കില്ല.

ഈ പരാതിക്കൊന്നും ഇനി സ്‌കോപ്പില്ല. കാരണം റിവോള്‍ട്ട് ആര്‍ വി 400 എത്തിക്കഴിഞ്ഞു.

ഇലക്ട്രിക് ബൈക്കുകളുടെ കൂട്ടത്തിലെ സൂപ്പര്‍ താരം വരുന്നത് ഗുരുഗ്രാമിലെ റിവോള്‍ട്ട് ഇന്‍റെലികോര്‍പില്‍ നിന്നാണ്. ഏതൊരു 125 സി സി പെട്രോള്‍ ബൈക്കിനോടും ഒരു കൈനോക്കിയാലോ എന്ന ചോദ്യവുമായാണ് റിവോള്‍ട്ട് ആര്‍ വി സീരീസിന്‍ വരവ്.


ഊര്‍ജ്ജക്ഷമതയേറിയ ഫാനുകള്‍ വാങ്ങാം, വരുന്ന വേനലില്‍ കറന്‍റ് ചാര്‍ജ്ജ് 65 ശതമാനം വരെ കുറയ്ക്കുകയും ചെയ്യാം.

നല്ല കിടിലന്‍ ലുക്കിനും ഡിസൈനുമൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജെന്‍സ് സാങ്കേതികവിദ്യയും ചേര്‍ന്ന റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ മാസം 3,499 രൂപ ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങാം. പ്രീമിയം മോഡലിന് മാസം 3,999 രൂപ മുടക്കുവരും. റിവോള്‍ട്ട് ആര്‍ വി 300 എന്ന മോഡലിന് മാസം 2,999 രൂപ മുടക്കിയാല്‍ മതി.

Revolt RV400 (Source: Revolt Motors)

“സാധാരണ മോട്ടോര്‍ബൈക്കിന്‍റെ അതേ കംഫര്‍ട്ടും ഫീലും കിട്ടുന്ന തരത്തിലാണ് റിവോള്‍ട്ട് മോഡലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്,” റിവോള്‍ട്ട് ഇന്‍റെല്ലികോര്‍പിന്‍റെ പ്രോഡക്ട് ഹെഡ് സൗരഭ് ശര്‍മ്മ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഇതിന് പുറമെ ഫ്യൂച്ച്വറിസ്റ്റിക് ടെക്‌നോളജിയുടെ മേന്‍മയുമുണ്ട്. 50,000 കിലോമീറ്ററോളം വിപുലമായ ടെസ്റ്റിങ്ങിന് ശേഷമാണ് ഇത് ഞങ്ങള്‍ ഇറക്കിയിരിക്കുന്നത്. ഈ ടെസ്റ്റിങ്ങില്‍ ബാറ്ററിയും ബി എം എസ് (ബാറ്ററി മാനേജ്‌മെന്‍റ് സിസ്റ്റം), മോട്ടോര്‍ കണ്‍ട്രോളേഴ്‌സ് തുടങ്ങി എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചു.”

ആര്‍ വി 400 കുതിക്കുന്നത് 72V പവര്‍ ഉ്ല്‍പാദിപ്പിക്കുന്ന ഇലക്ട്രിക് എന്‍ജിന്‍റെ കരുത്തിലാണ്. 3.24KWh ലിഥിയം-അയോണ്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്താല്‍ അതിന്‍റെ ബലത്തില്‍ ബൈക്ക് 150 കിലോമീറ്റര്‍ വരെ പോകും. ഉയര്‍ന്ന സ്പീഡ് മണിക്കൂറില്‍ 85 കിലോമീറ്റര്‍. സി ബി എസ് ബ്രേക്കിങ് സിസ്റ്റവും അഡ്ജസ്റ്റബിള്‍ മോണോഷോക്കും പോര്‍ട്ടബിള്‍ ചാര്‍ജ്ജറുമാണ് മറ്റു പ്രത്യേകതകള്‍. ബാറ്ററി പായ്ക്ക് ഊരി മാറ്റാം. അതുകൊണ്ട് ഓഫീസിലോ വീട്ടിലോ വെച്ച് എളുപ്പത്തില്‍ ചാര്‍ജ്ജ് ചെയ്യാം.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


റിവോള്‍ട്ട് ആര്‍ വി 400 ന് 215mm ഗ്രൗണ്ട് ക്രിയറന്‍സ് ഉണ്ട്. 4.5 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും (0-100%) ചാര്‍ജ്ജ് ആവും. ആക്‌സസറീസ് പാക്കേജില്‍ റിവോള്‍ട്ട് ഗൂഗിളുമായി ചേര്‍ന്ന് ‘കണക്ടഡ് ഹെല്‍മെറ്റ്’ നല്‍കുന്നുണ്ട്. ഹെല്‍മെറ്റിലൂടെ ‘റിവോള്‍ട്ട് സ്റ്റാര്‍ട്ട്’ എന്ന വോയ്‌സ് കമ്മാന്‍ഡ് വഴി വണ്ടി സ്റ്റാര്‍ട്ട് ചെയ്യാം,’ കമ്പനി പറയുന്നു.

(Source: Instagram/Revolt Motors)

റിവോള്‍ട്ട് ആര്‍ വി 300-യുടെ സ്‌പെസിഫിക്കേഷന്‍സ്: 2.7KW ലിഥിയം-അയോണ്‍ ബാറ്ററി. ടോപ് സ്പീഡ്: മണിക്കൂറില്‍ 65 km. ഒരു ചാര്‍ജ്ജില്‍: 80-150 km.

ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ (ARAI) മാനദണ്ഡങ്ങള്‍ പ്രകാരം ബാറ്ററികള്‍ വാട്ടര്‍പ്രൂഫ് സെര്‍ട്ടിഫൈഡും ഡാമേജ് പ്രൂഫും ഷോക്ക് പ്രൂഫും ആണ്. ഇതിന് പുറമെ എല്ലാ കാലാവസ്ഥകള്‍ക്കും യോജിച്ചതുമാണ്.

എന്നാല്‍ ഇതൊന്നുമല്ല, MyRevolt മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജെന്‍സ് ഫീച്ചറുകളാണ് ഈ ഇലക്ട്രിക് ബൈക്കുകളെ ശരിക്കും വ്യത്യസ്തമാക്കുന്നത്.

പ്രധാനപ്പെട്ട ഫീച്ചറുകള്‍:

  • മോട്ടോര്‍ സൈക്കിള്‍ ഓണ്‍ ആക്കാനോ ഓഫാക്കാനോ മൊബൈല്‍ ആപ്പില്‍ സ്വൈപ്പ് ചെയ്താല്‍ മതി.
  • മുന്‍പ് ചെയ്ത യാത്രകള്‍, റൂട്ട്, കിലോമീറ്റര്‍, ബാറ്ററി ഉപയോഗം അങ്ങനെയുള്ള വിവരങ്ങള്‍ മൊബിലില്‍ കാണാം.റിയല്‍ ടൈം ബാറ്ററി സ്റ്റാറ്റസും കിട്ടുന്ന റേഞ്ചും അറിയാം
  • മോട്ടോര്‍ ബൈക്ക് എവിടെയാണെന്ന് ലൊക്കേറ്റ് ചെയ്യാം. മോഷണം എളുപ്പമാവില്ല. തെഫ്റ്റ് പ്രൂഫ് അലാം മൊബൈലില്‍ സെറ്റ് ചെയ്യാം. എത്ര ദൂരെയാണെങ്കിലും മോഷണശ്രമം അറിയാന്‍ സാധിക്കും.
  • പെട്രോള്‍ ബൈക്കിന്‍റെ പോലെ ശബ്ദമില്ല എന്നതാണ് പ്രശ്‌നമെങ്കില്‍ റിവോള്‍ട്ട് ആര്‍വി 400-ല്‍ നാല് തരം എക്‌സോസ്റ്റ് സൗണ്ട് സെറ്റ് ചെയ്യാം. കൂടുതല്‍ ശബ്ദങ്ങള്‍ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.
  • ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുപോകുമെന്ന ഭയം വേണ്ട. യാത്രയില്‍ നിങ്ങളുടെ അടുത്തുള്ള ‘സ്വാപ് സ്റ്റേഷനുകള്‍’ റിയല്‍ ടൈം ആയി ആപ്പിലൂടെ അറിയാം. തൊട്ടടുത്തുള്ള സ്റ്റേഷനില്‍ പോയി ചാര്‍ജ്ജ് ചെയ്ത ബാറ്ററി മാറ്റിയിടാം. ക്യു. ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതി.

    Source: Revolt Motors

“ടെക്‌നോളജി വികസിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫീച്ചറുകള്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കും. മാത്രമല്ല, ഉപഭോക്താക്കളുടെ ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങളും വരുത്തും,” സൗരഭ് ഉറപ്പുനല്‍കുന്നു.

“ഇലക്ട്രിക് വെഹിക്കിളിലേക്കുള്ള മാറ്റം പുതിയൊരു വാഹനത്തിലേക്കുള്ള മാറ്റമല്ല. അത് വാങ്ങുന്നയാളുടെ മനസ്ഥിതിയിലുള്ള മാറ്റമാണ്. ഇന്‍ഡ്യയിലെ ഓരോ വീട്ടിലും സുസ്ഥിരവും താങ്ങാവുന്നതുമായ വാഹനം ഉണ്ടായിരിക്കുയെന്ന ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയുമാണ് ഈ ബൈക്കിന് പിന്നില്‍. ഇ.വി സാധാരണക്കാര്‍ക്കുപോലും വാങ്ങാവുന്ന ഒന്നാക്കാനാണ് ‘മൈ റിവോള്‍ട്ട് പ്ലാനി’ ലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്,” റിവോള്‍ട്ട് ഇന്‍റെലികോര്‍പിന്‍റെ ഫൗണ്ടര്‍ രാഹുല്‍ ശര്‍മ്മ പറയുന്നു.

“ഞങ്ങള്‍ ഡെല്‍ഹിയിലും പൂനെയിലുമാണ് ആദ്യം തുടങ്ങുന്നത്. പിന്നീട് രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കും. ടൂവീലറോടുള്ള ആളുകളുടെ സമീപനം തന്നെ മാറ്റിമറിക്കാന്‍ ഞങ്ങളുടെ ബൈക്കുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് മൈ റിവോള്‍ട്ട് പ്ലാന്‍?

നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ ചെലവഴിക്കാതെതന്നെ ഈ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് വാങ്ങാവുന്ന ഒരു പദ്ധതിയാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്.
“മാസത്തില്‍ ഒരിക്കല്‍ പണമടച്ച് (അങ്ങനെ 37 മാസം) ബൈക്ക് സ്വന്തമാക്കാവുന്ന പദ്ധതിയാണ് ഈ സ്റ്റാര്‍ട്ട് അപ്പ് ഓഫര്‍ ചെയ്യുന്നത് (ആര്‍ വി 400-ന് മാസം 3,999 രൂപ വെച്ച്). ഇ എം ഐ വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിവസം മുതല്‍ തന്നെ ബൈക്ക് നിങ്ങളുടെ പേരിലായിരിക്കും. 37 മാസം കഴിഞ്ഞ് നിങ്ങള്‍ക്ക് പണമടയ്ക്കുന്നത് നിര്‍ത്താം. ഈ മൂന്നുവര്‍ഷത്തിനിടയില്‍ മാസം അടയ്ക്കുന്ന തുകയില്‍ സര്‍വ്വീസ് ചാര്‍ജ്ജും ഉള്‍പ്പെടും.


ഇതുകൂടി വായിക്കാം: സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്‍റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍


“ഇക്കാലയളവില്‍ റിവോള്‍ട്ട് തന്നെ ബ്രേക്ക് പാഡുകളും ബ്രേക്ക് ഫ്‌ളൂയിഡും മൂന്നുതവണയും ടയറുകള്‍ ഒരുതവണയും മാറ്റിത്തരും. ഈ മാസത്തവണയില്‍ ഇന്‍ഷൂറന്‍സ്, ആര്‍ ടി ഓ, മറ്റ് ചാര്‍ജ്ജുകള്‍ എല്ലാം ഉള്‍പ്പെടും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ സമയത്ത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ഇലക്ട്രിക് ചാര്‍ജ്ജുമാത്രമേ അധികമായി വരുന്നുള്ളൂ,” ബൈക്ക് ദേഖോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വിശദമാക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം