കുറച്ചുവര്‍ഷം മുമ്പ്, നൂറു ശതമാനം സാക്ഷരത നേടുന്ന ഇന്‍ഡ്യയിലെ ആദ്യ ജില്ലയായി എറണാകുളം. വെറും ഒരു വര്‍ഷം കൊണ്ടാണ് എറണാകുളം ഇങ്ങനെയൊരു അംഗീകാരം നേടുന്നതെന്നറിഞ്ഞ് സുനിത ഗാന്ധി ജോലി രാജി വെച്ചു. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ സുനിത വേള്‍ഡ് ബാങ്കില്‍ പ്രൊജക്റ്റ് മാനെജറായും ഇക്കണോമിസ്റ്റായും ജോലി നോക്കുകയായിരുന്നു. വേള്‍ഡ് ബാങ്കില്‍ ജോലി ചെയ്ത പത്തുവര്‍ഷക്കാലവും അവരുടെ മനസ്സില്‍ ഒരാഗ്രഹം ഉണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കണം, അതും സ്ത്രീ സാക്ഷരതയ്ക്കായി. എറണാകുളത്തുകാര്‍ ഒറ്റവര്‍ഷം കൊണ്ട് […] More