
കര്ഷകന്
More stories
-
in Agriculture
പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മണ്ണൊരുക്കി നേടിയ വിജയം: പത്ര ഏജന്റിന്റെ ജൈവകൃഷിസൂത്രങ്ങള്‍
Promotion തൊടുപുഴ ആലക്കോട്ടെ പള്ളത്ത് കുടുംബത്തിലെ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ എട്ടുപേരും സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ വിവിധ ജോലികളിലേക്ക് മാറിയപ്പോള്‍ മലനാടിന്റെ മണ്ണില്‍ കൃഷിപ്പണിക്കിറങ്ങിയത് ആന്റണി മാത്രം. അതും വെറും കര്‍ഷകനല്ല, ഒന്നൊന്നര കൃഷിക്കാരന്. വേണമെങ്കില്‍ കൃഷിപീഡിയ എന്നദ്ദേഹത്തെ വിളിക്കാം. സമ്മിശ്ര കൃഷിയിലൂടെ നേടിയ വിജയത്തിന്റെ കഥയാണ് ആന്റണിച്ചേട്ടന് പറയാനുള്ളത്. എന്നാല്‍ അത് തുടങ്ങുന്നത് വിറ്റുപോകാതെ ബാക്കി വരുന്ന മാസികകളില്‍ നിന്നാണ്. “മുപ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷി തുടങ്ങുന്നത്. കുടുംബസ്വത്തായി കിട്ടിയ സ്ഥലത്തായിരുന്നു തുടക്കം. സഹോദരങ്ങളൊക്കെ മറ്റ് ജോലികള്‍ക്കായി […] More
-
in Agriculture, Featured
സര്‍ക്കാര്‍ ജോലി കളഞ്ഞ് മുത്തുകൃഷി തുടങ്ങിയ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ്; പരിഹസിച്ചവര്‍ ഇന്ന് പ്രശംസകൊണ്ട് മൂടുന്നു
Promotion “വി ദ്യാഭ്യാസം നേടിയാല്‍ അതിനനുസരിച്ചുള്ള നല്ലൊരു ജോലി കിട്ടണം എന്നാണ് നമ്മുടെ രാജ്യത്തെ പൊതുവിലുള്ള ധാരണ. അതിനാല്‍ തന്നെ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഞാന്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. അവര്‍ക്കെല്ലാം കൃഷി ഒരു ‘ലോ സ്റ്റാറ്റസ്’ ജോലിയാണ്. ‘ദൈവത്തിനറിയാം, ഇവനീക്കാണിക്കുന്നതെന്താണെന്ന്’ എന്ന മനോഭാവമായിരുന്നു എല്ലാര്ക്കും,” 52-കാരനായ ജയ് ശങ്കര്‍കുമാര്‍ പറയുന്നു. ബിഹാറുകാരനായ ജയ് ശങ്കര്‍ പണ്ട് മുത്തുകൃഷി ചെയ്യാനിറങ്ങിയപ്പോള്‍ സകലരും പരിഹസിച്ചു. എന്നാല്‍ ഇന്ന് ശുദ്ധജല മുത്തുകൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടുകയാണ് […] More
-
in Agriculture, Featured
5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
Promotion സഹോദരിമാരുടെ വിവാഹത്തിനായെടുത്ത കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി 21-ാം വയസില്‍ സൗദി അറേബ്യയിലേക്ക് പോയതാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നൗഷാദ്. അവിടെ അമ്മാവന്മാര്ക്കൊപ്പം അലക്കുകടയിലായിരുന്നു ജോലി. ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴെല്ലാം വാപ്പ അബ്ദുല്‍ ഖാദറിനൊപ്പം കൃഷിയും നോക്കിയിരുന്നു. ഗള്‍ഫിലെ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയിടിപ്പോള് വര്‍ഷം എട്ടായി. രണ്ട് പശുവിന്റെ പാല് വിറ്റ് ജീവിതമാര്‍ഗ്ഗം തേടി. പിന്നീട് പച്ചക്കറി കൃഷിയും ആടും കോഴിയും പശുവുമൊക്കൊയി ജീവിക്കുന്നതിനിടയില്‍ ഒരുപാട് ട്വിസ്റ്റുകളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു. നൗഷാദിന്റെ […] More
-
in Agriculture
മുന്തിരിയും സ്ട്രോബെറിയും വീട്ടില്‍ എളുപ്പം വിളയിക്കാം; വിജയസൂത്രം സുജാത പറഞ്ഞുതരും
Promotion പ്രകൃതിയുടെ മാധുര്യമാണ് പഴങ്ങളെന്നാണ് ചൊല്ല്. പഴങ്ങളുടെ മധുരവും ചാറുമെല്ലാം ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയ കലവറയാണ്. എന്നാല്‍ മായം ചേര്‍ക്കാത്ത പഴങ്ങള്‍ കണ്ടെത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. മിക്ക പഴങ്ങളും കൃഷിചെയ്യുന്നത് വലിയ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ചാണ്. അതിന് പുറമെയാണ് കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ പഴങ്ങളില്‍ കുത്തിവെച്ച് വിപണിയിലെത്തിക്കുന്നത്. അതായത്, കഴിക്കാനായി നമ്മുടെ കൈയില്‍ കിട്ടുന്ന പഴങ്ങളില്‍ നല്ലൊരു ശതമാനവും പ്രകൃതിദത്തമല്ലെന്ന് സാരം. അപ്പോള്‍, എന്താണ് പരിഹാരം? വീട്ടില്‍ തന്നെ വിവിധയിനം പഴങ്ങള്‍ […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More
-
in Environment, Featured
കേരളത്തിലുണ്ട് കഴിക്കാവുന്ന 3,000 സസ്യങ്ങൾ! ഇലയറിവുകള്‍ പങ്കുവെച്ച് പച്ചില ഗവേഷകൻ
Promotion താളും തവരയും മുമ്മാസം കണ്ടയും കാമ്പും മുമ്മാസം ചക്കയും മാങ്ങയും മുമ്മാസം അങ്ങനേം ഇങ്ങനേം മുമ്മാസം എന്നാല്‍ ‘അങ്ങനേം ഇങ്ങനേം മുമ്മാസം’ കഴിച്ചുകൂട്ടേണ്ട കാര്യമേയില്ല, ചുറ്റിലുമൊന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മതിയെന്നാവും കണ്ണൂര്‍ കതിരൂരിലെ സജീവന് കാവുങ്കരയെന്ന കര്ഷകന് പറയുക. താളും തവരയും (തകര) മാത്രമല്ല, ഭക്ഷണമാക്കാവുന്നതും പോഷകസമൃദ്ധവുമായ മൂവായിരത്തോളം ഇലച്ചെടികള്‍ കേരളത്തിലുണ്ട് എന്ന് ഇലവര്‍ഗ്ഗങ്ങളെക്കുറിച്ച് സ്വന്തം നിലയ്ക്ക് ഗവേഷണം നടത്തുന്ന ഈ കര്ഷകന് പറയുന്നു. വൈവിധ്യമേറിയതും ഔഷധമൂല്യമുളളതുമായ ഇലകള്‍ പച്ചയായും പാകം ചെയ്തും കഴിച്ചിരുന്ന ഒരു കാലം […] More
-
in Featured, Innovations
ബക്കറ്റില്‍ മുത്ത് കൃഷി ചെയ്ത് ഈ മലയാളി കര്ഷകന് നേടുന്നത് ലക്ഷങ്ങള്‍
Promotion സമുദ്രത്തിന്റെ മാര്‍ത്തട്ടില്‍ മാത്രമേ വിലയേറിയ മുത്തുകള്‍ കണ്ടെടുക്കാന്‍ സാധിക്കൂവെന്ന് ധരിക്കുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. എന്നാല്‍ അങ്ങനല്ല, കാര്യങ്ങള്‍. വേണമെങ്കില്‍ ബക്കറ്റിലും മുത്തുണ്ടാക്കാം. കാസര്‍ഗോഡ് ജില്ലയിലെ ഈ കര്ഷകന് അത് അസലായി പറഞ്ഞു തരും. തന്റെ വീട്ടുവളപ്പിലും ചെറിയ കുളത്തിലുമെല്ലാം മുത്തുകൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം കൊയ്യുകയാണ് കെ ജെ മാത്തച്ചന്. പശ്ചിമഘട്ടത്തില്‍ ഉല്‍ഭവിക്കുന്ന നദികളില്‍ നിന്ന് ലഭിക്കുന്ന കക്കകള്‍ കൊണ്ടുവന്നാണ് 65-കാരനായ മാത്തച്ചന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുത്ത് കൃഷി ചെയ്യുന്നത്. ഈ കക്ക സംസ്കരിച്ച്, […] More
-
in Agriculture, Featured
“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്
Promotion പാരമ്പര്യമായി കര്‍ഷക കുടുംബമാണ് ബാബു ജേക്കബിന്റേത്. എന്നാല്‍ അദ്ദേഹം പ്രിന്റിങ് ടെക്നോളജി പഠിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബഹ്റിനിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് പോര്‍ച്ചുഗലിലും ഡെന്മാര്ക്കിലുമൊക്കെയായി കുറച്ചധികം വര്‍ഷങ്ങള്‍. 15 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് 2010-ലാണ് നാട്ടിലേക്കെത്തുന്നത്. പ്രവാസകാലം അദ്ദേഹത്തിന്റെ കൃഷിയോടുള്ള സ്നേഹത്തിന് കുറവൊന്നും വരുത്തിയില്ലായിരുന്നു. അങ്ങനെയാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കൃഷി ചെയ്യാമെന്നു തീരുമാനിക്കുന്നത്. മലയാളികള്‍ അധികമൊന്നും കൈവെയ്ക്കാത്ത നാരകത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ തിരിച്ചത്. നാരങ്ങ അച്ചാറും നാരങ്ങാവെള്ളവുമൊക്കെ പ്രിയപ്പെട്ടതാണെങ്കിലും ഒരു നാരകത്തൈ […] More
-
in Featured, Inspiration
164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന് തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍ വിജ്ഞാനകോശം വരെ
Promotion ഗ്രേഷ്യസ് ബെഞ്ചമിന്‍ എഴുത്ത് വെറുമൊരു നേരംപോക്കല്ല;എഴുത്താണ് ജീവിതം. രാപ്പകലില്ലാതെ എഴുത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കും പി എസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നവര്ക്കുമൊക്കെയുള്ള പുസ്തകങ്ങളാണ് അദ്ദേഹം തയ്യാറാക്കുന്നത്. വിജ്ഞാന പുസ്തകങ്ങള്‍ എഴുതിയെഴുതി ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നൊരു കാലവുമുണ്ട് തിരുവനന്തപുരം ബാലരാമപുരം അക്ഷരംവീട്ടിലെ എഴുത്തുകാരന്. 18-ാം വയസിലാണ് ഗ്രേഷ്യസിന്റെ ആദ്യ പുസ്തകമിറങ്ങുന്നത്. ശിശുപരിപാലനം എന്നു പേരിട്ട ആ പുസ്തകം പ്രകാശനം ചെയ്തത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍ […] More
-
in Environment, Featured
ആ ദിവസങ്ങളില്‍ നടന്നതെന്ത്: കാട്ടാനയുടെ മരണം ലോകത്തെ അറിയിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു
Promotion “കര്‍ഷകന്റെ കണ്ണീരിന് വിലയില്ലേ… കഷ്ടപ്പെട്ടുണ്ടാക്കുന്ന കപ്പയും വാഴയുമൊക്കെ കാട്ടാനയിറങ്ങി നശിപ്പിക്കുകയാണ്. ഇതിനെതിരേ ആര്‍ക്കും ഒന്നു പറയാനില്ലേ…” ഈ വാദം പറഞ്ഞു തീരും മുന്‍പേ മൃഗസ്നേഹിയെത്തും. “ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിളില്‍ പടക്കം നല്കി കൊല്ലാന്‍ മാത്രം ക്രൂരരാണോ നിങ്ങള്‍… നിങ്ങളെയൊക്കെ മനുഷ്യരെന്നു വിളിക്കാന്‍ പോലും പാടില്ല. മിണ്ടാപ്രാണിയോടാണ് ക്രൂരതകള്‍ മറക്കരുത്.” പ്രകൃതിയെയും മൃഗങ്ങളേയും മറന്നുകൊണ്ട് മനുഷ്യര്‍ക്ക് ജീവിക്കാനാകില്ല. വന്യമൃഗങ്ങളെ ആക്രമിക്കുന്നത് ക്രൂരമാണെന്ന് മാത്രമല്ല, നിയമവിരുദ്ധവുമാണ്. ഒപ്പം, വനപ്രദേശങ്ങളോട് ചേര്‍ന്ന് ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ നിരന്തരം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ […] More
-
in Agriculture, Featured
കമ്പത്തെ 30 ഏക്കര്‍ തരിശില് 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി
Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുകാരന് കുര്യന് ജോസ് തമിഴ് നാട്ടിലെ തേനിയിലെ കമ്പം താഴ്വരയില് 30 ഏക്കര്‍ ഭൂമി വാങ്ങി. കമ്പത്തേയും തേനിയിലേയും കാര്‍ഷികഗ്രാമങ്ങള്‍ മുന്തിരിത്തോപ്പുകള്‍ക്കും പച്ചക്കറിപ്പാടങ്ങള്‍ക്കും പ്രശസ്തമാണെങ്കിലും കുര്യന് കമ്പത്തെ മേലേ ഗൂഡല്ലൂരില്‍ വാങ്ങിയ ഭൂമി വെറും തരിശായിരുന്നു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം അവിടെ ആകെയുണ്ടായിരുന്നത് ഒരു ആര്യവേപ്പിന്റെ തൈ മാത്രമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ ആ ആര്യവേപ്പ് വളര്‍ന്നുവലുതായി നില്‍പ്പുണ്ട്. പക്ഷേ, അതു തനിച്ചല്ല. […] More
-
in Agriculture, Featured
കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്പന്നങ്ങള്… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം
Promotion ജയിലാണെങ്കിലും നെട്ടുകാല്‍ത്തേരി വേറെ ലെവലാണ്. തടവറയില്ലാത്ത ജയില്‍ ജീവിതമാണിവിടെ. തുറന്ന ജയിലാണ്. പക്ഷെ ജയില്പ്പുള്ളികളൊക്കെ വളരെ ചിട്ടയുള്ളവര്‍. സദാസമയവും ജോലി ചെയ്യുന്നവര്‍. അതിനൊരു കാരണമുണ്ട്. മറ്റ് ജയിലുകളില്‍ നിന്നുള്ള നല്ലനടപ്പുകാരെയാണ് തുറന്ന ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കൃഷിയാണ് അവരുടെ പ്രധാന ജോലി. അതും ഒന്നൊന്നര കൃഷി. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം തിരുവനന്തപുരം നഗരത്തിനു കിഴക്ക് 35 കിലോമീറ്ററോളം മാറി അഗസ്ത്യാര്‍കൂട വനത്തിന്റെ താഴ്വരയില് വ്യാപിച്ചു കിടക്കുന്ന 474 ഏക്കറോളം […] More