Promotion “എന്നാ കാശുകിട്ടൂന്നു പറഞ്ഞാലും വെഷം തളിക്കുന്ന ഒന്നും ഒണ്ടാക്കാന്‍ ഞങ്ങള്‍ക്കു പറ്റുകേല,” ഇതു പറയുന്നത് വഞ്ചിവയല്‍ ഗ്രാമവാസിയായ തങ്കപ്പന് എന്ന 55-കാരനാണ്. ആ ഉറച്ച തീരുമാനം തങ്കപ്പന്റേത് മാത്രമായിരുന്നില്ല. വഞ്ചിവയല്‍ എന്ന ആദിവാസി ഗ്രാമം കൂട്ടായെടുത്തതാണ്. ആ തീരുമാനം ഒരു ഗ്രാമത്തെ മുഴുവന്‍ മാറ്റിമറിച്ചു. ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനകത്താണ് വഞ്ചിവയല്‍ ഗ്രാമം. വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവില്‍ വനംവകുപ്പിന്റെ ചെക്പോസ്റ്റില്‍ ഇറങ്ങി നാല് കിലോമീറ്ററിലധികം വനത്തിനുള്ളിലേക്ക് പോകണം ആ ഗ്രാമത്തിലെത്താന്‍. വനംവകുപ്പിന്റെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. […] More