
കേരള കര്ഷകന്
More stories
-
in Agriculture, Featured
“എന്നാ വെച്ചാലും കാട്ടുമൃഗങ്ങള്‍ വന്നുതിന്നും.” പൊറുതിമുട്ടിയ കര്‍ഷകര്‍ കാന്താരി മുളക് പരീക്ഷിച്ചു! കണമല കാന്താരി ഗ്രാമമായ കഥ
Promotion എരുമേലി വനവുമായി അതിര്‍ത്തി പങ്കിടുന്നതാണ് കോട്ടയം കണമലയിലെ ഭൂരിഭാഗം പ്രദേശങ്ങളും. കാട്ടാന, കാട്ടുപന്നി, മാന്‍, മലയണ്ണാന് തുടങ്ങിയവ കൃഷി ഭൂമികളില്‍ സ്ഥിരം വിരുന്നുകാരാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഭൂമിയില്‍ നിന്നു കിട്ടാന്‍ ബാക്കിയൊന്നുമുണ്ടാവില്ല. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കര്‍ഷകരില്‍ അധികവും ഭക്ഷ്യവിളകള്‍ ഉപേക്ഷിച്ച് റബറിലേക്കു മാറിയെങ്കിലും വിലയിടിഞ്ഞതോടെ പ്രതീക്ഷകളുടെ നിറം മങ്ങി. ചെറുകിട കര്‍ഷകര്‍ക്ക് ജീവിതം തന്നെ പാടായി. “ഇവിടെ എന്നാ കുഴിച്ചുവെച്ചാലും കണക്കാ. പണ്ട് കപ്പയും കാച്ചിലും ചേനയുമൊക്കെ നന്നായി വെളഞ്ഞിരുന്ന ഇവിടെയിപ്പം തിന്നാനുള്ളത് എന്നാ വെച്ചാലും […] More
-
in Agriculture, Featured
കാടുകയറിക്കിടന്ന തരിശില് നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം
Promotion നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള വിശാലമായ സ്ഥലം കാടുംപടലും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. മാലിന്യം കൊണ്ട് തള്ളാനുള്ള സ്ഥലമായി അത് മാറിയിരുന്നു. അതോടെ പൊതുജനങ്ങളുടേയും ജീവനക്കാരുടെയും പരാതിയും കൂടിവന്നു. ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു കാടുമൂടിക്കിടന്ന ആ സ്ഥലം. പരാതികള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്ന ആലോചന ചെന്നെത്തിയത് അവിടെ കൃഷിയിറക്കിയാലോ എന്ന ചോദ്യത്തിലാണ്. ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താന്‍ ബ്ലോക്ക് മെമ്പര്‍മാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് തീരുമാനിച്ചു. അവരെല്ലാം കൂടി പിരിവെടുത്ത് നാലേകാല്‍ […] More
-
in Agriculture
ഒറ്റ ദിവസം കൊണ്ട് നല്ലൊരു ജൈവവളം അടുക്കളയില്‍ തയ്യാറാക്കാം, കംപോസ്റ്റിങ്ങ് ആവശ്യമില്ല
Promotion ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ വിളയിച്ചെടുക്കുന്നത് ഒരു അന്തസ്സാണ്. മാത്രമല്ല സന്തോഷപ്രദവുമാണ്. പക്ഷെ, പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനും ആവശ്യമായ ജൈവവളം ഉണ്ടാക്കിയെടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്നാണ് നമ്മളില്‍ പലരും കരുതിയിരിക്കുക. എന്നാല്‍ അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ ഒറ്റദിവസം കൊണ്ട് ജൈവവളമായി മാറ്റാം എന്ന് നോക്കാം. പച്ചക്കറികളുടെയും പഴങ്ങളുടെയും കിഴങ്ങുകളുടെയും തൊലികള്‍, എന്തിനേറെ ഇതെല്ലാം കഴുകിയെടുക്കുന്ന വെള്ളം പോലും പോഷകസമ്പുഷ്ടം തന്നെ. പ്രോട്ടീനും, പൊട്ടാസ്യവും കാല്‍സ്യവും ഒക്കെ അടങ്ങിയ പോഷകസമ്പുഷ്ടമായ ഇവ നമുക്ക് ഉപയോഗശൂന്യമായ വസ്തുക്കളാണെങ്കിലും അടുക്കളത്തോട്ടത്തിനും […] More
-
in Agriculture, Featured
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
Promotion കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കംപ്യൂട്ടര്‍ ചിപ് ലെവല്‍ റിപ്പെയറിങ്ങായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ഉണ്ണികൃഷ്ണന്. കൃഷിയിലൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. സഹോദരന് ബാലകൃഷ്ണന് ബാങ്ക് ജോലിയുടെ തിരക്കിലായതുകൊണ്ട് കൃഷിയ്ക്കിറങ്ങാനുള്ള സമയമില്ല. രണ്ട് മക്കളും കൃഷിയില്‍ താല്പര്യമില്ലാതിരുന്നത് തൃശ്ശൂര്‍ കേച്ചേരിക്കടുത്ത് കൈപ്പറമ്പിലെ വടക്കുംചേരിയില്‍ പ്രഭാകരന് നായരെ ഏറെ വിഷമിപ്പിച്ചിരുന്നു. “അച്ഛന് വടക്കുംചേരിയില്‍ പ്രഭാകരന് നായര്‍ പതിനൊന്നാം വയസ്സില്‍ കൃഷിയിലേക്കിറങ്ങിയതാണ്. 94-വയസ്സുവരെ അദ്ദേഹം കൃഷി തന്നെയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ക്കന്ന് അത്യാവശ്യം ഭൂമിയും ഉണ്ടായിരുന്നു. നന്നായി കൃഷിയും ഉണ്ടായിരുന്നു,” വടക്കുംചേരിയില്‍ ഉണ്ണികൃഷ്ണന് ദ് ബെറ്റര്‍ […] More
-
in Agriculture, Featured
ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം
Promotion ശാന്തമായ ഒരു സ്ഥലം. മരങ്ങളും ചെടികളും നിറഞ്ഞ തൊടി. മനസ്സിനിണങ്ങിയ ഒരു വീട്. അതിന്റെ മുറ്റത്തിങ്ങനെ കാറ്റും കൊണ്ട് ഇരിക്കണം. “അവിടെ കണ്ണടച്ചിങ്ങനെയിരുന്നാല് ഈ ഭൂമി നമുക്ക് വേണ്ടി ചലിക്കുന്നതായി തോന്നിപ്പോകും,” എന്ന് ബെംഗളുരുവില്‍ സിസ്കോയില് മാനേജരായ തിരൂര്‍ക്കാരന്‍ ബൈജു. അതുകേട്ടിരുന്ന സുഹൃത്ത് ശിഹാബ് ചോദിച്ചു: “സംഭവം ശരി തന്നെ. അതുകൊണ്ടല്ലേ ബൈജു ചേട്ടാ ഇങ്ങള് അങ്ങനൊരു സ്ഥലത്തു തന്നെ പോയി താമസിക്കുന്നത്?” പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com എന്നിട്ട് ശിഹാബ് എന്നോടായി […] More
-
in Innovations
വെള്ളം ലാഭിക്കുന്ന, വിളവ് കൂട്ടുന്ന ഗ്രോബാഗ്; ഒറ്റത്തടത്തില് നാല് വാഴക്കുലകള്‍: ‘കിതയ്ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന’ ജൈവകൃഷി രീതികളുമായി ഇയ്യോച്ചേട്ടന്
Promotion “എന്റെ അപ്പനപ്പാപ്പന്മാരുടെ കാലത്തേ കൃഷിയായിരുന്നു തൊഴില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒക്കെ ഉണ്ടായേപ്പിന്നെ റബ്ബര്‍ ഒക്കെയായിരുന്നു കൃഷി,” കോട്ടയം മാണിക്കുളം സ്വദേശി ഇയ്യോ ഇ കെ പറയുന്നു. “ഞാനും റബ്ബര്‍ തന്നെയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്,” അദ്ദേഹം ദ് ബെറ്റര്‍ ഇന്ത്യയുമായി കൃഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇതിനിടയില്‍ ചെറിയ തോതില്‍ പച്ചക്കറി കൃഷിയും. വീട്ടിലേക്കാവശ്യത്തിനുള്ള പച്ചക്കറി മാത്രമാണ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഏറെ തല്പരനായ […] More
-
in Agriculture
ഈ 15-കാരന്റെ തോട്ടത്തില്‍ 18 ഇനം പച്ചക്കറികള്‍, 27 പഴവര്‍ഗങ്ങള്‍: ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജൈവകൃഷിയിലേക്കിറങ്ങിയ കുട്ടിക്കര്‍ഷകന്റെ വിശേഷങ്ങള്‍
Promotion “ഒരു കുഴിക്ക് അന്‍പത് ഗ്രാം കുമ്മായപ്പൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുത്താണ് തൈകള്‍ നടാനായി മണ്ണ് പാകപ്പെടുത്തിയിരിക്കുന്നത്. കുമ്മായപ്പൊടി നമുക്കറിയാലോ കാല്‍ഷ്യത്തിനു സൂപ്പറാണ്. ഞങ്ങള്‍ അത് പഠിച്ചിട്ടുണ്ട്,” പറയുന്നത് മലപ്പുറം കല്പകഞ്ചേരി സ്വദേശി സയ്യിദ് ഷാദില്‍. “ചേര്‍ക്കേണ്ട അളവൊക്കെ ഉപ്പ പറഞ്ഞു തരും,” ആ പതിനഞ്ചുകാരന് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ചോദിച്ചറിഞ്ഞും പരീക്ഷിച്ചും ഷാദില്‍ വളരെ താല്പര്യത്തോടെയാണ് കൃഷിയിറക്കുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഷാദില്‍ തൂമ്പായുമെടുത്ത് മണ്ണിലിറങ്ങും. ഇന്ന് അരയേക്കറില്‍ […] More
-
in Agriculture, Featured
40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്റെ കഥ
Promotion തി രക്കുകളില്‍ നിന്നെല്ലാം പാടെ മാറി കണ്ണൂരിലെ ഒരു മലയോരഗ്രാമം. പയ്യാവൂര്‍ ചന്ദനക്കാംപാറയിലേക്കുളള ബസ്സ് മാവുന്തോട് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങി. കൊച്ചേട്ടന്റെ വീടെന്നു പറഞ്ഞതും മറുചോദ്യങ്ങളൊന്നുമില്ലാതെ ഡ്രൈവര്‍ ഓട്ടോ വിട്ടു. കരിങ്കല്ലു പാകിയ നടപ്പാത തുടങ്ങുന്നേടത്ത് ഓട്ടോ നിന്നു. മഴ കനത്ത സമയമായതിനാല്‍ വീടുവരെ ഓട്ടോ പോകില്ല. മഴ കഴുകിയെടുത്ത ഭംഗിയുള്ള കരിങ്കല്‍പാതയിലൂടെ മുന്നോട്ടേക്ക് നടന്നു. വഴിയരികില്‍ രണ്ടോ മൂന്നോ വീടുകള്‍ മാത്രം. മുന്നൂറ് മീറ്ററിലധികം നീളമുളള കരിങ്കല്‍പാതയിലൂടെയുളള നടത്തം അവസാനിച്ചത് കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്റെ […] More
-
in Agriculture, Featured
നഷ്ടം വന്ന് അച്ഛന് കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന് വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്കുന്നു പ്രദീപിന്റെ കാര്‍ഷിക സംരംഭം
Promotion തൃശ്ശൂരിലെ മറ്റത്തൂര്‍ ഇന്നുമൊരു കാര്‍ഷിക ഗ്രാമമാണ്. മറ്റത്തൂരുകാരന്‍ പ്രദീപിന്റെ കുടുംബത്തിനും കൃഷി തന്നെയായിരുന്നു. പ്രദീപിന്റെ അച്ഛന് സാജന് ബാബു പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തുമ്പോള്‍ ഇനിയെന്തുചെയ്യുമെന്ന സംശയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും നേരെ കൃഷിയിലേക്കിറങ്ങി. “ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് പട്ടാളത്തിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയത്,” പ്രദീപ് ഓര്‍ക്കുന്നു. “വീടിനോട് ചേര്‍ന്ന് പറമ്പ് ഉള്ളതിനാല്‍ അച്ഛന് അവിടെ കൃഷിയിറക്കി. അച്ഛന്റെ അനിയനും ഒരു കര്ഷകന് തന്നെയാണ്.” പക്ഷേ, കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുകുറഞ്ഞു വന്നു. […] More
-
in Innovations
കാലുകള്‍ തളര്‍ന്നപ്പോള്‍ സ്വന്തമായി കാര്‍ മോഡിഫൈ ചെയ്തെടുത്തു, ഭാര്യയുടെ രോഗം മാറ്റാന്‍ ഒരേക്കറില്‍ ജൈവകൃഷി തുടങ്ങി: ‘ജീവിതം പിന്നെയും പരീക്ഷിക്കുന്നു, ഞങ്ങള്‍ ഇനിയും അതിജീവിക്കും’
Promotion അഞ്ചു പെങ്ങള്മാരുടെ ഒരേയൊരു സഹോദരന്.. അപ്പന്റെയും അമ്മയുടെയും ഒറ്റമോന്.. അവരുടെ സങ്കടം കണ്ടുനില്ക്കാനാകില്ലായിരുന്നു. ആരുടെയും മുന്നില്‍ കൈനീട്ടാതെ, അധ്വാനിച്ച് ജീവിക്കണമെന്നാഗ്രഹിച്ചവന്. എഴുന്നേല്ക്കാന് പോലുമാകാതെ കിടന്നകിടപ്പില്‍. ബിജു വര്‍ഗീസ്… 24-ാമത്തെ വയസില്‍ ബൈക്കപകടത്തില്‍ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. കുറേക്കാലം കിടക്കയില്‍ തന്നെ. പിന്നീട് വീല്‍ച്ചെയറിലേക്ക്. ഇനിയൊരിക്കലും പഴയതു പോലെ എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഉറപ്പായി. വല്ലാത്തൊരു കാലമായിരുന്നു ബിജുവിനത്. അതൊന്നും പറഞ്ഞാല്‍ ആര്‍ക്കും മുഴുവനായും മനസ്സിലാവില്ല… “വീടിന്റെ മേല്‍ക്കൂരയിലേക്ക് നോക്കി എത്രനേരം കിടക്കാന്‍ പറ്റും? മടുപ്പ് തോന്നി, കുറച്ചുനേരം പറമ്പില്‍ […] More
-
‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
Promotion കല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു. ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല് തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന് അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു. പ്രകൃതിക്ക് പോറലേല്പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com […] More
-
in Environment, Featured
‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്
Promotion അവിടേക്ക് എത്തിച്ചേരാന്‍ കുറച്ചു വിയര്‍ക്കേണ്ടി വന്നു–കടുത്ത ഉഷ്ണം തന്നെ കാരണം. വരുന്ന വഴി എല്ലാം കെട്ടിടങ്ങളും വാഹനങ്ങളും പുകയും…ആകെ ജഗപൊക. എന്നാല്‍ ആ പടി കടക്കുന്നതോടെ കഥയെല്ലാം മാറി. എല്ലാം പെട്ടെന്ന് ശാന്തമായതുപോലെ. ഉള്ളാകെ തണുത്തു. തണല്‍ വിരിച്ചു നില്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ പടിവാതില്‍ മുതല്‍ നമ്മെ സ്വാഗതം ചെയുന്നു. തൂത്തുവൃത്തിയാക്കിയ മുറ്റം. പ്രാവുകളുടെ കുറുകല്‍. വാത്തകളുടെ മൂളല്‍. തലേന്ന് പെയ്ത മഴയുടെ തണുപ്പ്. ആഹാ, സംഭവം കളറായിട്ടുണ്ട്! പ്രൗഢമായ ഗേറ്റിനപ്പുറം150-വര്‍ഷത്തോളം പഴക്കമുള്ള വീടാണ്. ചരിത്രം […] More