Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More