Promotion കൈയില്‍ ഇരട്ടശിഖരമുള്ള കമ്പ്… അതുപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ വെള്ളം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതെന്ന് കുഞ്ഞമ്പുവേട്ടന്. ചില പ്രത്യേകതരം ചെടികളും കുന്നിനകത്തെ നീരുറവകളുടെ സൂചന തരും. മണ്ണുമണത്തുനോക്കിയും വെള്ളമുണ്ടോ എന്നറിയാം… സ്ഥാനം നിര്ണയിച്ചുകഴിഞ്ഞാല് കുഞ്ഞമ്പുവേട്ടന് പണി തുടങ്ങും. കുന്നിന്റെ ഉള്ളിലേക്ക് തുരന്നു, തുരന്ന് സൂക്ഷ്മതയോടെ മുന്നേറും. കൂട്ടിന് ഒരാള്‍ മാത്രം. അകത്തുനിന്ന് മണ്ണ് വലിച്ചുപുറത്തേക്കിടാന്… കഴിഞ്ഞ മുപ്പത് വര്‍ഷമായി ചന്ദ്രനാണ് കുഞ്ഞമ്പുവേട്ടന്റെ സഹായി. ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ വരണ്ടുങ്ങുമ്പോള് ഭൂമിക്കടിയിലെ നീരുറവ തിരയുകയാണ് കാസര്‍ഗോഡ് കുണ്ടംകുഴി നീര്‍ക്കയം സ്വദേശി […] More