
ജൈവകര്ഷകന്
More stories
-
in Agriculture
രാവിലെ കതിരിട്ടാല്‍ വൈകീട്ട് വിളവെടുക്കാവുന്ന അന്നൂരിയടക്കം 117 നെല്ലിനങ്ങള്‍… ഈ കര്ഷകന് നെല്പാടം ഒരു കാന്‍വാസ് കൂടിയാണ്
Promotion സുല്‍ത്താന്‍ ബത്തേരിയിലെ തയ്യില്‍ വീട്ടില്‍ കേളപ്പനും കല്യാണിയും നല്ല കര്‍ഷകരായിരുന്നു. നെല്ലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്ത് പാരമ്പര്യമായി കര്ഷകകുടുംബമെന്നു പേരെടുത്തവര്‍. കണ്ടും അനുഭവിച്ചുമറിഞ്ഞ കൃഷിക്കാര്യങ്ങള് അവര്‍ മക്കള്‍ക്കും പകര്‍ന്നിട്ടുണ്ട്. എന്നാല്‍ അവരുടെ വഴികളിലൂടെ നടന്ന മക്കളിലൊരാള്‍ ഇടയ്ക്കെപ്പോഴോ അമ്മയുടെ ആഗ്രഹത്തിന് പിന്നാലെയും സഞ്ചരിച്ചു. കല്യാണിയുടെ ആഗ്രഹം പോലെയാണ് മകന് പ്രസീദ് കുമാര്‍ അപൂര്‍വ ഇനം നെല്‍വിത്തുകള്‍ തേടി നടന്നു തുടങ്ങുന്നത്. അപൂര്‍വ ഇനം നെല്ലിനങ്ങള്‍ തേടി അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ചു. വീടുകളില്‍ നിന്നും മാരക […] More
-
in Agriculture
‘നെല്ലിന്റെ മുത്തശ്ശി’യടക്കം കാട്ടുനെല്ലിനങ്ങള്ക്ക് പിന്നാലെ പോയ മലയോര കര്ഷകന്; പാണ്ടന്‍ പയറും അപൂര്‍വ്വയിനം കിഴങ്ങുകളും അന്യം നിന്നുപോവാതെ കാത്ത് ജോസ്
Promotion കാട്ടുനെല്ല്, കുഞ്ഞൂഞ്ഞ് നെല്ല്… നാട്ടില്‍ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന രുചിയും ഗുണവുമേറെയുള്ള അപൂര്‍വ നെല്ലിനങ്ങളില്‍ ചിലതാണിവ. ഒരു പക്ഷേ, നമ്മളില്‍ പലര്‍ക്കും അത്ര കേട്ടുകേള്‍വിയുണ്ടാവില്ല ഈ ഇനങ്ങള്‍. അപൂര്‍വ ഇനം കാച്ചിലും ചേമ്പും പയറുമൊക്കെ സംരക്ഷിക്കുന്ന ഇടുക്കി പെരുവന്താനം പാലൂര്കാവിലെ ജോസേട്ടന്റെ പറമ്പില്‍ ഈ കാട്ടുനെല്ലും കുഞ്ഞൂഞ്ഞുമൊക്കെയുണ്ടായിരുന്നു. ഏതാനും നാള് മുന്‍പ് വരെ അധികമാരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത, നാട്ടില്‍ നിന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന പലതരം നെല്ല്, മരിച്ചീനി, കിഴങ്ങിനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജോസേട്ടന്റെ സഞ്ചാരം. വീടുകളില്‍ നിന്ന് […] More
-
in Environment
നാട്ടിലെ പുഴയോരം സംരക്ഷിക്കാന്‍ ഒരു സാധാരണ കര്‍ഷകന്റെ ശ്രമങ്ങള്‍; തുടക്കത്തില്‍ മടിച്ചുനിന്നവര്‍ ഇന്ന് പൂര്‍ണ്ണ പന്തുണയുമായി ഒപ്പം
Promotion മണ്ണിനെ സ്നേഹിക്കുന്ന ഈ കര്ഷകന് പുഴയോടും ഇഷ്ടമാണ്. മണ്ണിടിഞ്ഞ് ഇല്ലാതാക്കുന്ന പുഴയോരങ്ങളില്‍ മുള നട്ടുപിടിപ്പിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി പായം സ്വദേശിയായ പ്രഭാകരന്. അദ്ദേഹം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളര്‍ത്തിയ മുളംതൈകളാണ് പുഴയോരത്തും കുന്നിന് മുകളിലുമൊക്കെയായി നിരന്നു നില്‍ക്കുന്നത്. കുട്ടിക്കാലം തൊട്ടെ അദ്ദേഹത്തിന് കൃഷിയോടാണ് കമ്പം. അച്ഛനും അമ്മയ്ക്കും പിന്നാലെ കൃഷിയിലേക്കെത്തിയ പ്രഭാകരന് വഴിയോരത്തും പുഴയോരത്തുമൊക്കെ മുളംതൈകള്‍ നട്ടുപിടിപ്പിക്കാനും നേരം കണ്ടെത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്. “വീട്ടില്‍ കുറച്ചു മുളകളുണ്ടായിരുന്നു,” വിളങ്ങോട്ടുവയലില് […] More