
ജൈവപച്ചക്കറി
More stories
-
in Agriculture
ഗോതമ്പും ഓട്സും 78 ഇനം പച്ചക്കറികളും ഓറഞ്ചും നെല്ലും വിളയുന്ന രാജകുമാരിയിലെ കുഞ്ഞ് ഏദന്‍തോട്ടം
Promotion പേര് പോലെത്തന്നെ സുന്ദരമാണ് രാജകുമാരിയിലെ ഹോളി ക്യൂന്‍സ് യുപി സ്കൂളും. ഇടുക്കി ജില്ലയിലെ ഈ പള്ളിക്കൂടത്തിലേക്ക് വരുന്നവരെ സ്വീകരിക്കുന്നത് നെല്ലും പച്ചക്കറികളും ഗോതമ്പും ഓട്സുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമാണ്. സ്കൂളിലെ നടവഴിയില്‍ ഇരുവശങ്ങളിലും ഗ്രോബാഗുകളില്‍ നിറഞ്ഞു നില്ക്കുന്ന പലതരം പച്ചക്കറികള്‍. അതിലൂടെ നടന്ന് പാഷന് ഫ്രൂട്ട് പന്തല്‍ വിരിച്ച മുറ്റത്തേക്കെത്താം. പഴങ്ങളും പച്ചക്കറികളും മീനുകളും പക്ഷികളുമൊക്കെയുള്ള ഒരു കൊച്ചു ഏദന്‍തോട്ടമാണ് ഈ സ്കൂള്‍. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് ഹോളി ക്യൂന്‍സ് യു പി […] More
-
in Agriculture
വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്റെയും പെണ്‍മിത്രയുടെയും വിജയകഥ
Promotion നഗരങ്ങളിലെ മൂന്നു സെന്റ് വീടുകളില്‍ പോലും പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു വിജയം കൊയ്തവരേറെയുണ്ട്. മട്ടുപ്പാവിലും വീടിനോടുള്ള ചേര്‍ന്നുള്ള സ്ഥലത്തുമൊക്കെ ഗ്രോബാഗിലും മറ്റുമായി വെണ്ടയും തക്കാളിയും പച്ചമുളകും ക്വാളിഫ്ലവറും കാബേജും കാരറ്റും വരെ വിളവെടുക്കുന്നവരുണ്ട്. അങ്ങനെയൊരു കര്‍ഷകയാണ് മലപ്പുറം പൊന്നാനി കോക്കൂര്‍ സ്വദേശി സീനത്ത് കോക്കൂര്‍. എന്നാല്‍ സ്വന്തം വീട്ടുമുറ്റത്ത് മാത്രമല്ല, അയല്‍വീടുകളിലെ സ്ത്രീകളിലൂടെ ഒരു നാടിനെയൊന്നാകെ ജൈവകൃഷിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സീനത്ത്. കോക്കൂരിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടമൊരുക്കാന്‍ പ്രേരിപ്പിച്ച സീനത്തിന്റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മ കഴിഞ്ഞ […] More
-
in Featured, Innovations
വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം
Promotion വേങ്ങരക്കാരന് അബു ഹാജി 24 വര്‍ഷം ഗള്‍ഫിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പ്രാരാബ്ദങ്ങളൊക്കെ തീര്‍ന്നില്ലേ… പ്രായം 71 ആയി. ഇനിയിപ്പോള്‍ അബൂക്കയ്ക്ക് വിശ്രമജീവിതമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ നാട്ടുകാരെയൊക്കെ പറ്റിച്ചു കളഞ്ഞില്ലേ അബൂക്ക. വിശ്രമിക്കാന്‍ പോലും നേരമില്ലാതെ ഓടിനടക്കുകയാണിപ്പോള്‍. കൃഷിയും പാട്ടു പഠിപ്പിക്കലുമൊക്കെയുണ്ട് ഇദ്ദേഹത്തിന് കൂട്ട്. നാട്ടിലെ തരിശായി കിടക്കുന്ന നൂറിലധികം ഏക്കറില്‍ നെല്‍കൃഷിയിറക്കാനും ചുറുചുറുക്കോടെ മുന്നിലുണ്ട് ഈ മലപ്പുറം വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി […] More
-
in Agriculture, Featured
രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി
Promotion വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകളും തരിശുകിടന്നു. ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്. ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന് വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ 22-കാരനെത്തിയത്. വീട്ടില്‍ ജലം പാഴാവുന്നത് 95% വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. […] More
-
in Environment
ഏഴ് കുളങ്ങള്‍ കുത്തി കൊയ്പ്പയെ തുരത്തി; മീനും പച്ചക്കറിയും വെറ്റിലയുമായി ചൊരിമണലില്‍ ഷാജിയുടെ കൃഷിവിജയം
Promotion കൊയ്പ്പ (കൊഴുപ്പച്ചീര) ഇല്ലേ… കാണാന്‍ ഭംഗിയുള്ള കുഞ്ഞിതളുകുള്ള കൊയ്പ്പച്ചെടികള്‍. കാണാന്‍ മാത്രമല്ല തേങ്ങാപ്പീര ചേര്‍ത്തു തോരനുണ്ടാക്കിയാലോ… അടിപൊളിയാണ്. ചീരത്തോരന്‍ പോലെത്തന്നെ രുചിയിലും ഗുണത്തിലും കേമന്‍ തന്നെ. പക്ഷേ, പാടത്ത് ഒരു കുഞ്ഞു തൈ പോലും നടാന്‍ പോലും ഇടം തരാതെ കൊയ്പ്പച്ചെടികള്‍ പടര്‍ന്നാല്‍ എന്തു ചെയ്യാനാണ്. തോരന്‍ വെച്ച് കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ!? പശുവും പോത്തുമൊക്കെയുണ്ടെങ്കില് അരിഞ്ഞിട്ടുകൊടുക്കാം. ചേര്ത്തലക്കാരന് വല്യവീട്ടില്‍ ഷാജിയുടെ പറമ്പില്‍ അതാണ് സംഭവിച്ചത്. എത്ര വെട്ടിക്കൂട്ടിയാലും കൊയ്പ്പ കൂടുതല്‍ ആവേശത്തോടെ പടര്‍ന്ന് അവിടെയാകെ […] More
-
in Agriculture, Featured
മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റെ കൃഷിവിശേഷങ്ങള്‍
Promotion ‘ഹൗ ഓള്‍ഡ് ആര് യു.’ സിനിമയില്‍ നിന്ന് ഏറെക്കാലെ മാറിനിന്ന മഞ്ജു വാര്യര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയ റോഷന് ആന്‍ഡ്രൂസ് ചിത്രം. ഈ സിനിമ കണ്ട് ഒരു യുവാവ് ജോലി രാജിവച്ചു. പാലക്കാട് ആലത്തൂരുകാരന് സനല്‍ ആണ് സിനിമ കണ്ടതിനു പിന്നാലെ ടെക്നോപാര്‍ക്കിലെ ജോലിയും രാജിവച്ച് നാട്ടിലേക്ക് വണ്ടി കയറിയത്. സിനിമാഭ്രാന്തനല്ല… സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതുമല്ല. സിനിമ കണ്ട് മറ്റൊരു ഭ്രാന്ത് കൂടെക്കൂടി–കൃഷി! കൃഷിക്കാരനാകണമെന്നെ ആഗ്രഹത്തോടെയാണ് ജോലിയും കളഞ്ഞ് നാട്ടിലേക്ക് പോകുന്നത്. ഈ പിരാന്തിനെല്ലാം വളംവെച്ചുകൊടുക്കാന്‍ ഭാര്യ ശ്രുതിയും. […] More
-
ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്റെ’ സ്വപ്നപദ്ധതികള്‍
Promotion അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലെ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കുമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ വയനാടുകാരന്‍ സൂരജ് പുരുഷോത്തമന് ഒരു പൊടിമീശക്കാരന് പയ്യനായിരുന്നു. കൃഷിയില്‍ സ്വന്തം അനുഭവം വിവരിക്കുകയായിരുന്നു ആ കുട്ടിക്കര്ഷകന്. ആ കുഞ്ഞ് ജൈവകര്‍ഷകന്റെ അനുഭവങ്ങള്‍ എം എല്‍ എമാര്‍ കൗതുകത്തോടെ കേട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചാണ് സൂരജ് മടങ്ങിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ അപ്പു എന്ന് കൂട്ടുകാരും വീട്ടുകാരുമൊക്കെ വിളിക്കുന്ന സൂരജ് കൃഷിപ്പണി തുടങ്ങിയിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരൊക്കെ […] More
-
in Agriculture
കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍
Promotion കാന്തല്ലൂരില്‍ നിന്നും കാശി ഹരി മൂന്ന് കുപ്പി കാട്ടുതേന്‍ കൊണ്ടുവരും. ചെറുനാരങ്ങയും മാങ്ങായിഞ്ചിയും കാരറ്റും ശര്ക്കരയുമൊക്കെയുണ്ടാവും. എല്ലാം വിഷം തീണ്ടാതെ വിളയിച്ചെടുത്തവ. പൊന്നാനിയില്‍ നിന്നും റഷീദോ സമീറോ വരും, പത്തുപാക്കറ്റ് ഉണ്ണിയപ്പവും നാടന്‍ നന്നാറി സര്‍ബത്തും അഞ്ച് കിലോ നാട്ടുമാങ്ങയും അഞ്ച് കുപ്പി മായം ചേര്‍ക്കാത്ത നാടന്‍ വെളിച്ചെണ്ണയുമൊക്കെയായി. അഞ്ചുജില്ലകളില്‍ നിന്നുള്ള ഒരുകൂട്ടം ജൈവകര്‍ഷകര്‍ എല്ലാ ഞായറാഴ്ചയും എറണാകുളം തൃക്കാക്കരയിലെ നാട്ടുചന്തയിലെത്തും. വാഴക്കാലയിലെ സംജദും അന്‍സലും വീട്ടില്‍ വിളയിച്ച വിഷമില്ലാത്ത പച്ചക്കറികള്‍ക്കൊപ്പം കെയ്ല്‍ ഇലയും കാടമുട്ടയും […] More