
ജൈവ കര്ഷകന്
More stories
-
in Environment, Featured
‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്
Promotion മണ്ണിന്റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും. തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍ കൊടുംചൂടിലും ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്. മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി […] More
-
in Agriculture, Featured
യാത്രയയപ്പിന് കിട്ടിയ മാങ്കോസ്റ്റിന്‍ തൈയാണ് തുടക്കം; വിരമിച്ചപ്പോള്‍ 70 സെന്റ് വാങ്ങി പഴത്തോട്ടമുണ്ടാക്കിയ കോഴിക്കോട്ടുകാരന്
Promotion നീണ്ട കാലത്തെ സേവനത്തിനു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോള്‍ ‘ഇനിയെന്ത്’ എന്നൊരു കണ്ഫ്യൂഷന് രാജന് മാമ്പറ്റയ്ക്കുണ്ടായിരുന്നില്ല. “റിട്ടയര്‍മെന്റിനു ശേഷം എന്തായിരിക്കണം ചെയ്യേണ്ടതെന്ന് മുന്നേ ഞാന്‍ പദ്ധതിയിട്ടിരുന്നു,” കോഴിക്കോട് മുക്കംകാരനായ രാജന് മാമ്പറ്റ (നാട്ടുകാരുടെ മാമ്പറ്റ മാഷ്) പറയുന്നു. “പരമ്പരാഗത കര്‍ഷക കുടുംബമാണ് എന്റേത്. അച്ഛന് നല്ലയൊരു കൃഷിക്കാരനായിരുന്നു.” പോരാത്തതിന് കൃഷി ഓഫീസിലെ ജോലിയും. മുഴുവന്‍ സമയ കര്‍ഷകനാവാന്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് മുന്നൊരുക്കമൊന്നും വേണ്ടായിരുന്നു. വീടിരിക്കുന്ന വസ്തുവില്‍ പച്ചക്കറികൃഷി നേരത്തേ ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടെ […] More
-
in Agriculture
പ്ലാസ്റ്റിക്ക് അടക്കം നാട്ടിലെ മാലിന്യം മുഴുവന്‍ ഏറ്റെടുക്കുന്ന ജൈവ കര്‍ഷകന്റെ തോട്ടത്തിലേക്ക്; 10 ഏക്കറില്‍ 5 കുളങ്ങള്‍, 4 ഏക്കറില്‍ ഫലവൃക്ഷങ്ങള്‍, ഒരേക്കറില്‍ നിറയെ കാട്ടുമരങ്ങള്‍
Promotion ഒരു കാട് പ്രകൃതിക്ക് നല്കുന്ന സംഭാവനകളെക്കുറിച്ച് വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസിന്റെ ചുമരില്‍ കുറിച്ചിട്ടുണ്ട് ഇല്യാസ് . ഓരോ ചെടിയും പുറത്തുവിടുന്ന ഓക്സിജന്റെ അളവ്, ചെടികള്‍ വേരിറക്കി മണ്ണില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഇതൊക്കെ അതിലുണ്ട്. “ഈ തോട്ടം കാണാന്‍ സ്കൂളീന്നും കോളെജീന്നും കുട്ടികള്‍ വരാറുണ്ട്. അവര്‍ക്ക് വേണ്ടിയാണിതൊക്കെ എഴുതി വച്ചിരിക്കുന്നത്,” മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ പൈക്കടത്ത് വീട്ടില്‍ പി.എം. ഇല്യാസ് എന്ന കര്ഷകന് നിറഞ്ഞ സൗഹൃദത്തോടെ ആ അല്‍ഭുതത്തോട്ടത്തിലേക്ക് ക്ഷണിക്കുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും ലിച്ചിയുമൊക്കെയായി […] More
-
in Innovations
വെള്ളം ലാഭിക്കുന്ന, വിളവ് കൂട്ടുന്ന ഗ്രോബാഗ്; ഒറ്റത്തടത്തില് നാല് വാഴക്കുലകള്‍: ‘കിതയ്ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന’ ജൈവകൃഷി രീതികളുമായി ഇയ്യോച്ചേട്ടന്
Promotion “എന്റെ അപ്പനപ്പാപ്പന്മാരുടെ കാലത്തേ കൃഷിയായിരുന്നു തൊഴില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒക്കെ ഉണ്ടായേപ്പിന്നെ റബ്ബര്‍ ഒക്കെയായിരുന്നു കൃഷി,” കോട്ടയം മാണിക്കുളം സ്വദേശി ഇയ്യോ ഇ കെ പറയുന്നു. “ഞാനും റബ്ബര്‍ തന്നെയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്,” അദ്ദേഹം ദ് ബെറ്റര്‍ ഇന്ത്യയുമായി കൃഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇതിനിടയില്‍ ചെറിയ തോതില്‍ പച്ചക്കറി കൃഷിയും. വീട്ടിലേക്കാവശ്യത്തിനുള്ള പച്ചക്കറി മാത്രമാണ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഏറെ തല്പരനായ […] More
-
in Agriculture, Featured
ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്ഷകന്!
Promotion പത്തുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയ ഗള്ഫുകാരന് പലിശയ്ക്ക് പണമെടുത്ത് കൃഷിക്കാരനായ കഥയാണിത്. കോട്ടയം പമ്പാടി കൂരോപ്പട സ്വദേശി വാക്കയില്‍ ജോയി1994 മുതല്‍ 2004 വരെ സൗദി അറേബ്യയിലെ ഓട്ടോമാറ്റിക് ഡോര്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് വരുമ്പോള്‍ സൗദിയില്‍ നഴ്സായിരുന്ന ഭാര്യയും ജോലിയുപേക്ഷിച്ച് കൂടെപ്പോന്നു. ജോയി വാക്കയില്‍ കൃഷിത്തോട്ടത്തില്ഇനി നാട്ടില്‍ കൃഷിയൊക്കെയായി കൂടാനാണ് പരിപാടി എന്ന് നാട്ടുകാരോടൊക്കെ ജോയി പറഞ്ഞു. പറമ്പിലെ റബര്‍ മരങ്ങള്‍ അധികവും […] More
-
in Agriculture
86-ാം വയസ്സിലും 12 ഏക്കറില്‍ പാടത്തും പറമ്പിലും ഇറങ്ങി ജൈവകൃഷി ചെയ്യുന്ന നാരായണേട്ടന്
Promotion വരമ്പു വെട്ടലും വിതയ്ക്കലും വളമിടലും നടലും വിളവെടുക്കലുമൊക്കെയായി പകലന്തിയോളം പാടത്തും പറമ്പിലുമൊക്കെയാണ് ആര്യാട്ട് നാരായണന്. നെല്ലും പച്ചക്കറിയുമൊക്കെയായി 12 ഏക്കറിലേറെ കൃഷിയുണ്ട്. പ്രായം 86 ആയി. കഴിഞ്ഞ 38 വര്‍ഷമായി കൃഷി മാത്രമാണ് ഈ പന്തളംകാരന്റെ ജീവിതം. പ്രായമൊക്കെയായില്ലേ ഇനി നാരായണന് ചേട്ടന് വിശ്രമിക്കാലോ എന്നൊന്നും ചേദിക്കേണ്ട. വിശ്രമജീവിതം എന്നൊരു വാക്ക് പോലും അദ്ദേഹത്തിന്റെ ഡിക്ഷ്ണറിയില് ഇല്ലെന്നാകും മറുപടി. അച്ഛനും ചേട്ടനും പിന്നാലെ കൃഷിയിലേക്കെത്തിയ നാരായണന് കൃഷിയോട് വെറും കമ്പമല്ല. മനസു നിറഞ്ഞ ഇഷ്ടവും സ്നേഹവുമാണ്. […] More
-
in Agriculture
68 ഇനം കുരുമുളക്, രുദ്രാക്ഷവും തക്കോലവുമടക്കം അരയേക്കറില്‍ ഔഷധവൃക്ഷങ്ങള്‍ മാത്രം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍
Promotion ബെംഗളൂരുവിലും ഗള്ഫിലുമൊക്കെയായിരുന്നു ബിജുകുമാര്‍ കുറേക്കാലം. പക്ഷേ അന്നും ആ എന്‍ജിനീയറിന്റെ ഉള്ളില്‍ നാടും കൃഷിയും നാടിന്റെ പച്ചപ്പുമൊക്കെയായിരുന്നു. ഇങ്ങനെ നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ച് ജീവിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് ജോലി രാജിവയ്ക്കാന്‍ തോന്നുന്നത്. അങ്ങനെ നാട്ടിലേക്ക്. ജോലിയും കളഞ്ഞ് നാട്ടിലേക്കെത്തിയ ബിജു കുമാര്‍ കൃഷിയിലേക്കാണ് കടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 68 ഇനം കുരുമുളക്, 50 സെന്റില്‍ ഔഷധവൃക്ഷ തോട്ടം, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, റബറുമൊക്കെയായി കൃഷിത്തിരക്കുകളിലാണിപ്പോള് പഴയ ഗള്ഫുകാരന്. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com […] More
-
in Agriculture
ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്ഷകന്
Promotion 20-ാമത്തെ വയസിലാണ് ഹരീഷ് കുമാര്‍ എന്ന ആലപ്പുഴക്കാരന് ഗള്‍ഫിലേക്ക് പോകുന്നത്. പിന്നെ 22 വര്‍ഷം ഒരു ഇന്റര്‍നാഷണല്‍ ബാങ്കില്‍… പക്ഷേ 12 വര്‍ഷം മുന്‍പ് നല്ല ശമ്പളമൊക്കെയുള്ള ആ ജോലി ഹരീഷ് രാജിവച്ചു. ജോലി വിട്ട് പോരുമ്പോള്‍ ബാങ്കിലെ മാനേജരായിരുന്നു അദ്ദേഹം. നാട്ടിലെത്തിയ ഹരീഷ് കൃഷിയിലേക്ക് കടന്നു. ഇത്രയും നല്ല ജോലി കളഞ്ഞ് കൃഷിപ്പണിയ്ക്ക് ഇറങ്ങിയത് കണ്ടപ്പോ പലരും മൂക്കത്ത് വിരല്‍ വച്ചു. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com ഏ സി മുറിയിലിരുന്ന് ജോലി […] More
-
in Agriculture
കാന്‍സര്‍ എന്നെ ജൈവ കര്‍ഷകനാക്കി: ഒഴിഞ്ഞ പറമ്പുകളില്‍ നാടന്‍ കിഴങ്ങുകളും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്ന ടെക്നീഷ്യന്
Promotion ‘മരണമുഖത്തു നിന്ന് എനിക്ക് തിരികെ നടക്കാനായാല്‍ ഇനിയുള്ള കാലം കൃഷിയ്ക്കൊപ്പമായിരിക്കും.’ ഇതെന്താ ഇങ്ങനെയൊക്കെ. കേട്ടാല്‍ ആര്ക്കുമിതൊരു നേര്ച്ചയാണെന്നേ തോന്നൂ. ആ വാക്ക് പാലിക്കുകയാണിപ്പോള്‍ ആലപ്പുഴക്കാരന് മനോഹരന്. ചെറുകുടലിനും വന്കുടലിനുമിടയില് ഒരു വലിയ മുഴ. അത് കുഴപ്പക്കാരനായിരുന്നു. കാന്‍സര്‍ സുഖപ്പെടാന്‍ സര്‍ജറി, കീമോതെറാപ്പി ..അങ്ങനെ മരുന്നും ആശുപത്രിയുമൊക്കെയായി കുറേക്കാലം കഴിയേണ്ടി വന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com ഒരിക്കല്‍ ചികിത്സ കഴിഞ്ഞ് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഡോക്റ്റര്‍ മനോഹരനോട് പറഞ്ഞു: ഇനി […] More