
നല്ല വാര്‍ത്ത
More stories
-
ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്!
Promotion കൊറോണക്കാലത്ത് നാടെങ്ങും സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയപ്പോള്‍ അനാമികയുടെ അയല്‍വീടുകളിലെ കുട്ടികള്‍ കളിച്ചു നടക്കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കളിച്ചനടന്നവര്ക്കിടയില് അനാമിക എന്ന എട്ടാംക്ലാസ്സുകാരി ഒരു കുട്ടിട്ടീച്ചറുടെ വേഷം സ്വയമണിഞ്ഞു. അയല്പക്കത്തെ കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാത്രമല്ല ജര്‍മ്മന്‍ ഭാഷയും പഠിപ്പിക്കുന്നുണ്ട് ഈ ടീച്ചര്‍. ഏതാനും ദിവസങ്ങളായി അട്ടപ്പാടിയിലെ ഈ കുട്ടി ടീച്ചറാണ് നവമാധ്യമങ്ങളിലെ താരം. എന്നാല്‍ ആ വേഷത്തിലൂടെ കുട്ടി ടീച്ചര്‍ നേടിയത് ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും മാത്രമായിരുന്നില്ല. ഈ വര്‍ഷത്തെ […] More
-
അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി IIT പ്രവേശനം നേടി കൃഷ്ണദാസ്, ആ നേട്ടത്തിന് പിന്നില്‍ തണലായി ഒരു അധ്യാപകന്
Promotion പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ കേരളത്തിലെ ആദിവാസി ഊരുകളിൽ ധാരാളമുണ്ട്. ജീവിതദുരിതങ്ങള്‍ക്കും കാലങ്ങളായുള്ള അവഗണനയും കൊണ്ട് കുഞ്ഞിലേ തളര്‍ന്നുപോകുന്നവര്‍, ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാളില്ലാത്തതിനാല്‍ നല്ല വിദ്യാഭ്യാസം നേടിയിട്ടും മുന്നോട്ടുപോകാനാവാതെ പകച്ചുനില്ക്കുന്നവര്…, ആദിവാസി ഊരുകളുടെ പിന്നാക്കാവസ്ഥയില്‍ പിന്തള്ളപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സ്വപ്നങ്ങളിലെത്തിപ്പിടിച്ചവരുമുണ്ട്. വിലങ്ങാട് ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ ജോഷ്ന, അട്ടപ്പാടി ഊരില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമി… ഇങ്ങനെ നീളുന്ന ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട് […] More
-
in Environment, Featured
കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ മുള
Promotion കുളത്തിന് മുകളില്‍ വീട് പണിത് ബാബുരാജും ശ്രീജയും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ശരിക്കും പറഞ്ഞാല്‍ ഒരു കുളമൊരുക്കി അതിനുമുകളില്‍ വീടുപണിയുകയായിരുന്നു. വീട് നിര്‍മ്മിക്കാനല്ല ഈ കുളം നിര്‍മിച്ചെടുക്കാനാണ് ബാബുരാജിന് കാശ് കൂടുതല്‍ ചെലവായത്. ലക്ഷങ്ങള്‍ ചെലവിട്ട് കുളം ഉണ്ടാക്കി. അതിനു ശേഷം കോണ്‍ക്രീറ്റ് തൂണുകള്‍ കുളത്തില്‍ സ്ഥാപിച്ചു. ആ തൂണുകളിലാണ് അഞ്ച് മുറികളും അടുക്കളയും ഊണുമുറിയുമൊക്കെയുള്ള മൂന്നു നിലയുള്ള വീട് പണിതിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തില്‍ കുളത്തിന് മുകളിലൊരു വീട് ഇതുമാത്രമേയുണ്ടാകൂ. ബാല്ക്കണിയിലിരുന്നോ അടുക്കളയിലിരുന്നോ […] More
-
in Agriculture, Featured
ഒരേ സ്ഥലത്ത് മൂന്ന് വിളകള്‍! ഒരു ചതുരശ്ര മീറ്ററില്‍ വര്‍ഷം 100 കിലോ വിളവ് ലക്ഷ്യമിട്ട് ശിവദാസന്‍
Promotion പത്താം ക്ലാസ് കഴിഞ്ഞയുടന്‍ നാടുവിട്ടു പോയതാണ് പോളശ്ശേരി ശിവദാസന്‍. ഓട്ടോ ഓടിച്ചും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായുമൊക്കെയായി, പല വഴികള്‍ പിന്നിട്ട് ശിവദാസന്‍ ഒടുവില്‍ തന്റെ അച്ഛന്റെ പാതയിലേക്ക് തിരിച്ചുവന്നു–കൃഷയിലേക്ക്. “പത്താം ക്ലാസ് കഴിഞ്ഞപ്പോഴാ നാടുവിട്ടു പോകുന്നത്. പഠിക്കാനുള്ള സാഹചര്യങ്ങളൊന്നും അന്ന് വീട്ടില്‍ ഇല്ലായിരുന്നു,” എന്ന് ശിവദാസന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ജോലി കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു യാത്ര. ബെംഗളൂരുവിലേക്കാണ് പോയത്. 22 വര്‍ഷക്കാലം ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ചു.” പിന്നീട് നാട്ടില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് […] More
-
in Agriculture, Featured
കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
Promotion ബീജ് ബചാവോ ആന്തോളന്‍ (ബിബിഎ) എന്ന മുന്നേറ്റത്തിന്റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി. വിത്തുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു വിള മാത്രം കൃഷി ചെയ്യുന്ന രീതിക്കും താല്‍ക്കാലിക ലാഭത്തിനായി ചില വിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ബന്ധിത നയത്തിനുമെതിരെ ഉത്തരാഖാണ്ഡിലുടനീളം പ്രചരണം നടത്തിയാണ് വിജയ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഒറ്റവിളകൃഷിയില് മാത്രം കര്‍ഷകര്‍ ഒതുങ്ങുന്നതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്റെ കുടുംബം തലമുറകളോളം പലതരം വിളകള്‍ ഒരുമിച്ച് വളര്‍ത്തുന്നവരായിരുന്നു. […] More
-
in Environment, Featured
പൂര്‍ണ്ണമായും ‘റീസൈക്കിള്‍’ ചെയ്തെടുത്ത ‘ആന്റീക്’ മരവീടുമായി സൈക്കിള്‍ വര്‍ക്ക് ഷോപ്പ് ഉടമ
Promotion ഫോര്‍ട്ട് കൊച്ചിക്കാരന് വേണുവിന്റെ വീട് ഒരു കൊച്ചു മ്യൂസിയം പോലെയാണ്–പഴയ പറ, നല്ല ഗാംഭീര്യമുള്ള ആട്ടുകട്ടില്‍, ആമാടപ്പെട്ടി, ആട്ടുപങ്ക, അറപ്പുര, ഭസ്മകുടുക്ക, ഗജരാജ ചാരുപടി, ചിത്രപ്പൂട്ട്, ഇരട്ടപ്പൂട്ട്, കള്ളപ്പൂട്ട്, കോല്പൂട്ട്, ആമപ്പൂട്ട്, നുകം, വിത്തേറ്റി (മമ്മട്ടി പോലെയിരിക്കുന്ന ഉപകരണം)…അങ്ങനെ ഒരുപാട് കൗതുകങ്ങളുണ്ട് അവിടെ. കൂടാതെ എച്ച്എംവിയുടെ ഗ്രാമഫോണ്‍ റെക്കോഡ് പ്ലെയര്‍, ഉഷ കമ്പനിയുടെ പഴയ സെല്‍ഫ് പെഡല്‍ ഫാന്‍… അങ്ങനെ പല വിസ്മയ ശേഖരങ്ങളുണ്ട് ഫോര്‍ട്ട് കൊച്ചി പാണ്ടിക്കുടിയില്‍ കൊച്ചേരി ബസാറിലെ ആ വീട്ടില്‍. ആറര […] More
-
സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില് കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്
Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില് കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More
-
in Environment, Featured
മാലിന്യക്കൂമ്പാരത്തെ മാതൃകാ തടാകമാക്കിയ മാജിക്; അതും പാതിചെലവില്!
Promotion മഞ്ഞുപോലെ വെളുത്ത വിഷകരമായ പത യമുനാ നദിക്ക് മേല്‍ ഒഴുകിനടക്കുന്ന ചിത്രങ്ങള്‍ ലോകത്തെ നടുക്കിയത് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു. രാജ്യതലസ്ഥാനത്തെ ജലാശയങ്ങള്‍ മാലിന്യഭീഷണിയുടെ പാരമ്യത്തിലെത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. ഡല്‍ഹി ജല്‍ ബോര്‍ഡ് (ഡി ജെ ബി) വിലയിരുത്തിയത് അനുസരിച്ച് ഈ ദുര്‍ഗതിയുടെ പ്രധാന കാരണങ്ങള്‍ സംസ്കരിക്കപ്പെടാത്ത മാലിന്യവും അഴുക്കുവെള്ളവുമെല്ലാമായിരുന്നു. ഓടകളും അഴുക്കുചാലുകളുമെല്ലാം യാതൊരുവിധ ആസൂത്രണമില്ലാതെ കൈകാര്യം ചെയ്തുപോന്ന രീതിയാണ് മേല്‍പ്പറഞ്ഞ പോലുള്ള സാഹചര്യങ്ങളിലേക്കെത്തിച്ചത്. നഗരത്തിലെ ജലാശയങ്ങളും തടാകങ്ങളും നദികളുമെല്ലാം വര്‍ഷങ്ങളായി ഇതിന്റെ […] More
-
പൊട്ടിപ്പൊളിഞ്ഞ ക്ലാസ്സ് മുറികളും 27 കുട്ടികളും മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍ സ്കൂളിനെ ഹൈടെക് ആക്കി മാറ്റിയ അധ്യാപിക
Promotion മക്കളുടെ ആദ്യ ഹീറോ അവരുടെ അച്ഛൻമാരായിരിക്കുമെന്നൊരു ധാരണയുണ്ടല്ലോ. തങ്കലതയ്ക്കും കുട്ടിക്കാലത്ത് അങ്ങനെയൊരു സ്വപ്നം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. അച്ഛനെപ്പോലെയാകണം–അതായിരുന്നു തങ്കലതയുടെ ആ കൊച്ചു സ്വപ്നം. 30 വര്‍ഷം മുന്‍പ് തങ്കലത ആ സ്വപ്നം സാക്ഷാത്ക്കരിച്ചു, ആഗ്രഹം പോലെ അധ്യാപികയായെന്നു മാത്രമല്ല, ആരു കേട്ടാലും അഭിനന്ദിക്കുന്ന തങ്കലതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചു. അക്കൂട്ടത്തിലേക്ക് ഒരു ദേശീയ അംഗീകാരം കൂടി. ഏതാനും ദിവസങ്ങൾക്ക് കിട്ടിയ ദേശീയ അധ്യാപക പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് കൊല്ലം പട്ടത്താനം സ്വദേശി തങ്കലത ടീച്ചർ. അടിസ്ഥാന […] More
-
‘ആശുപത്രി ബില്‍ കണ്ട് ഞെട്ടി’: 3 ലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുത്തത് എങ്ങനെയെന്ന് ദിനേശ്
Promotion പുറംഭാഗത്ത് വേദന അസഹ്യമായപ്പോഴാണ് 2011-ല്‍ ദിനേശ് ജോഷി ഒരു ഡോക്റ്ററെ സമീപിച്ചത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് വേണ്ട ചികില്‍സ ലഭിച്ചില്ല. എന്നാല്‍ ദിനേശ് വിട്ടുകൊടുത്തില്ല. നീതി കിട്ടാന്‍ വേണ്ടി ഇച്ഛാശക്തിയോടെ അദ്ദേഹം നടത്തിയ പോരാട്ടം മറ്റ് ചില ഫലങ്ങളുണ്ടാക്കി. അതിന് 2019 വരെ കാത്തിരിക്കേണ്ടി വന്നു എന്നുമാത്രം. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ നിന്നും പുറത്തുവരുന്ന മറ്റൊരു വിജയകഥയാണിത്. കൊള്ളലാഭം കൊയ്യാന്‍ ആശുപത്രികള്‍ അന്യായ ബില്‍ ചുമത്തി വിഷമവൃത്തത്തിലാക്കുന്ന പാവപ്പെട്ട രോഗികള്‍ക്കെല്ലാം ഊര്‍ജ്ജം പകരുന്നു ഇത്. നീതിയുക്തമാല്ലാത്ത […] More
-
in Featured, Innovations
മഴക്കാലത്ത് മാത്രം കൃഷി ചെയ്തിരുന്ന 8,000 കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച ആശയം; 99% ചെലവ് കുറവ്
Promotion 35-കാരനായ ലക്ഷ്മണ് മാത്തൂറിന് കഴിഞ്ഞ 14 വര്‍ഷമായി കൃഷിയാണ്. ഝാര്‍ഖണ്ഡിലെ ഖൂംതി ജില്ലയിലെ ഉള്‍ഗ്രാമമായ പെലൗള് ആണ് ലക്ഷ്മണിന്റെ സ്വദേശം. മൂത്ത രണ്ട് സഹോദരന്മാരും കൃഷി വിട്ട് മറ്റ് തൊഴിലുകള്‍ തെരഞ്ഞെടുത്തെങ്കിലും കുടുംബത്തൊഴിലായ കൃഷിത തന്നെ ജീവിതമാര്‍ഗമായി മാറ്റുകയായിരുന്നു ലക്ഷ്മണ് മാത്തുര്‍, അതും ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം. കൃഷിയോടുള്ള അഭിനിവേശം മൂത്താണ് അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തത്. “സമൂഹത്തിന് അവശ്യ സേവനങ്ങള്‍ നല്‍കുന്നവരാണ് കര്‍ഷകരെങ്കിലും അവര്‍ അവഗണിക്കപ്പെടുകയാണ് പതിവ്. ദാരിദ്ര്യക്കയത്തില്‍ പെട്ട് ജീവിതം തള്ളി […] More
-
in Agriculture, Featured
300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു
Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന് പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More