Promotion മണ്ണിനെ സ്നേഹിക്കുന്ന ഈ കര്ഷകന് പുഴയോടും ഇഷ്ടമാണ്. മണ്ണിടിഞ്ഞ് ഇല്ലാതാക്കുന്ന പുഴയോരങ്ങളില്‍ മുള നട്ടുപിടിപ്പിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി പായം സ്വദേശിയായ പ്രഭാകരന്. അദ്ദേഹം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളര്‍ത്തിയ മുളംതൈകളാണ് പുഴയോരത്തും കുന്നിന് മുകളിലുമൊക്കെയായി നിരന്നു നില്‍ക്കുന്നത്. കുട്ടിക്കാലം തൊട്ടെ അദ്ദേഹത്തിന് കൃഷിയോടാണ് കമ്പം. അച്ഛനും അമ്മയ്ക്കും പിന്നാലെ കൃഷിയിലേക്കെത്തിയ പ്രഭാകരന് വഴിയോരത്തും പുഴയോരത്തുമൊക്കെ മുളംതൈകള്‍ നട്ടുപിടിപ്പിക്കാനും നേരം കണ്ടെത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്. “വീട്ടില്‍ കുറച്ചു മുളകളുണ്ടായിരുന്നു,” വിളങ്ങോട്ടുവയലില് […] More