More stories

 • in

  ‘മരത്തൈകളുമായി അമേരിക്കയില്‍ ചെന്നിറങ്ങിയ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു’: കേരളത്തിലും വിദേശത്തും മരം നടുന്ന യോഗ അധ്യാപകന്‍റെ അനുഭവങ്ങള്‍

  Promotion മോന്‍റെ ഒന്നാം പിറന്നാളിന് ഈ അച്ഛന്‍ കുഞ്ഞിന് സമ്മാനിച്ചത് ഒരു വൃക്ഷത്തൈയാണ്. അതൊരു തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ വളര്‍ന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. ഒന്നാം പിറന്നാളിന് വാക മരം നട്ടതിന്‍റെ ഓര്‍മയൊന്നും ഒരു പക്ഷേ കുട്ടിയ്ക്കുണ്ടാകില്ല. എന്നാല്‍ ആ അച്ഛന്‍ ഇന്നും വൃക്ഷത്തൈകള്‍ നട്ടുകൊണ്ടേയിരിക്കുന്നു. വീട്ടുമുറ്റത്ത് നിന്നാരംഭിച്ച് ന്യൂയോര്‍ക്കില്‍ വരെയെത്തിയിരിക്കുകയാണ് ആ അച്ഛന്‍റെ പ്രകൃതി സ്നേഹം. എറണാകുളത്ത് എരൂര്‍ പിഷാരി ഗോവിന്ദ് റോഡില്‍ താമസിക്കുന്ന അയ്യപ്പന്‍ എന്ന യോഗ അധ്യാപകനാണ് കടലുകള്‍ക്കപ്പുറത്തേക്കും മരം നട്ടു തുടങ്ങിയിരിക്കുന്നത്. […] More

 • in ,

  പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍

  Promotion 1968-ലാണ് ബാലന്‍ പത്താം ക്ലാസ് ജയിക്കുന്നത്. അന്നത്തെ നിലയ്ക്ക് നല്ലൊരു സര്‍ക്കാര്‍ ഉദ്യോഗം എളുപ്പം സ്വന്തമാക്കാമായിരുന്നു, പക്ഷേ ബാലന്‍ അതിനൊന്നും പോയില്ല. ‘അബ്കാരിയുടെ മകനല്ലേ… സര്‍ക്കാര്‍ ഉദ്യോഗമൊന്നും വേണ്ടല്ലോ,’ എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു… ബിസിനസിനോടാകും ബാലന് താല്‍പര്യമെന്ന് നാട്ടുകാര്‍ സ്വയമങ്ങ് തീരുമാനിച്ചു. കുട്ടിക്കാലത്തുതന്നെ കള്ളുകച്ചവടത്തില്‍ ബാലന്‍ അച്ഛനെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ഉറപ്പിച്ചു: ബാലന്‍ വലുതാവുമ്പോള്‍ കാശുവാരിയെറിയും…ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ച് ലക്ഷാധിപതിയാവും. സിനിമയിലെ അബ്കാരികളെപ്പോലെ കൈയില്‍ കനമുള്ള സ്വര്‍ണച്ചങ്ങലയും കഴുത്തില്‍ മാലയൊക്കെ ഇട്ടുനടക്കും.. […] More

 • in ,

  കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും

  Promotion 55 പിന്നിട്ടാല്‍ പിന്നെ റിട്ടയര്‍മെന്‍റ് ലൈഫ്… പിന്നെ വിശ്രമദിനങ്ങള്‍.. ഇതാണല്ലോ ഒരു പതിവ്. എന്നാല്‍ പ്രായം 85 ആണെങ്കിലോ.. ചോദിക്കാനുണ്ടോ.. വെറ്റിലയും പാക്കും കൂട്ടി മുറുക്കി വീടിന്‍റെ ഉമ്മറത്തിരുന്ന് പേരകിടാങ്ങള്‍ക്ക് കഥ പറഞ്ഞുകൊടുത്തും ടിവിയൊക്കെ കണ്ടും പ്രാര്‍ഥിച്ചുമൊക്കെ കഴിഞ്ഞു കൂടണം.. ഇതൊക്കെയാണല്ലോ നാട്ടുനടപ്പ്. ഈ പതിവുകളെയൊക്കെ തെറ്റിച്ച് അടിപൊളിയായി ജീവിക്കുന്ന ചിലരുണ്ട്.. അങ്ങനെയൊരാളാണ് 85-കാരിയായ ഈ മുത്തശ്ശി. പുതിയവിള എന്ന കൊച്ചുഗ്രാമത്തിലെ പഴയ പത്താം ക്ലാസുകാരി കൊല്ലകല്‍ ദേവകിയമ്മ.. ആലപ്പുഴ മുതുകുളം കൊല്ലകല്‍ തറവാടിനോട് ചേര്‍ന്ന് […] More

 • in ,

  ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍

  Promotion രാജേഷ് അന്ന് പത്താം ക്ലാസ്സിലായിരുന്നു. പാലക്കാട് അടയ്ക്കാപുത്തൂര് ഹൈസ്കൂളിലായിരുന്നു പഠനം. അക്കാലത്താണ് അമ്മ സുഭദ്രാമ്മ വയ്യായ്കയുടെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതും. “അന്നാണെങ്കില്‍ മൂത്ത ചേട്ടന്‍ ടാഗോര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു…ഇളയ പെങ്ങള്‍ ആറിലോ ഏഴിലോ എത്തിയിട്ടേയുള്ളൂ,” രാജേഷ് ഓര്‍ക്കുന്നു. പഠനം ഉപേക്ഷിച്ച് വേറെ ജോലി നോക്കാന്‍ തീരുമാനിച്ചു. തൊഴില്‍ തേടി മുംബൈയിലും കൊല്‍ക്കത്തയിലും അലഞ്ഞു. അധികം വൈകും മുന്‍പേ അമ്മക്ക് അര്‍ബുദമാണെന്ന്  ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞു, ‘സുഭദ്രാമ്മ കൂടിവന്നാല്‍ പത്തുവര്‍ഷം കൂടി ജീവിക്കും.’ “അമ്മക്ക് ഏറ്റവും […] More