Promotion കുടിയനായിരുന്നു ജോണ്സണ്, മുഴുക്കുടിയന്. കുടിച്ച് ലക്കുകെട്ട് ഒന്നുമില്ലാതായി. എല്ലാം കൈവിട്ടുപോകുന്നുവെന്ന് അറിയുന്നുണ്ടായിരുന്നെങ്കിലും കുടി നിര്‍ത്താന്‍ പറ്റുന്നില്ല. നിസ്സഹായനായി മരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. പക്ഷേ, ജീവിതം മറ്റൊന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരു കയറിന് തുമ്പിലോ വിഷക്കുപ്പിയിലോ അവസാനിക്കേണ്ടിയിരുന്ന ആ ജീവന് പക്ഷേ അണഞ്ഞില്ല. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഫിലോസഫി വിഭാഗം തലവനായിരുന്നു ഡോ. ജോണ്‍സ് കെ മംഗലം എന്ന ജോണ്സണ് മാഷ്. അധ്യാപക ദമ്പതികളുടെ മകന്. മദ്യപാനം മൂലം അപ്പന് അകാലത്തില്‍ മരണമടഞ്ഞു. പ്രീഡിഗ്രി രണ്ട് തവണ തോറ്റു. […] More