Promotion “പൈസേടെ കാര്യം ആണുങ്ങള് സംസാരിക്കും. പെണ്ണുങ്ങള് അടുക്കളേലെ കാര്യം നോക്ക്യാ മതി,” ഇങ്ങനെ പറഞ്ഞിരുന്ന കാലം. ഇന്നും അങ്ങനെ പറയുന്നവര്‍ ഒരുപാടുണ്ടല്ലോ. എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പ്, ആ പറച്ചിലിന് ശക്തി കൂടുതലുള്ള സമയത്ത്, ഓഹരി വിപണി മേഖലയില്‍ ഒരു മലയാളി സ്ത്രീ സംരംഭം തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? 23 വര്‍ഷം മുമ്പ് ആ സാഹസത്തിന് മുതിര്‍ന്നു ഉത്തര രാമകൃഷ്ണന്. “ഒന്നും അറീലായിരുന്നു. വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയില്‍ ഇതിലേക്ക് ഇറങ്ങീതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് വല്യ ധാരണയൊന്നുമില്ലായിരുന്നു […] More