Promotion പുസ്തകം വായിക്കുന്നതിനെന്തിനാ അച്ഛാ ഫീസ്, കുഞ്ഞു യശോദാ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അച്ഛനോട് ചോദിച്ചു. ആ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം. മട്ടാഞ്ചേരിയിലെ വീടിനടുത്തുള്ള ലൈബ്രറിയില്‍ നിന്നാണ് യശോദാ സ്ഥിരമായി പുസ്തകമെടുത്തുകൊണ്ടിരുന്നത്. അവിടെ മാസവും ഫീസ് കൊടുക്കണം. ചില പുസ്തകങ്ങള്‍ക്ക് പണം പ്രത്യേകം നല്‍കണം. ആറാംക്ലാസ്സുകാരി യശോദായ്ക്കാണെങ്കില് പുസ്തകങ്ങളെന്നുവെച്ചാല് ജീവനാണ്. ആറാം ക്ളാസില്‍ എത്തിയപ്പോഴേക്കും തനിക്ക് കയ്യെത്താവുന്ന ഇടങ്ങളില്‍ നിന്നെല്ലാം പുസ്തകങ്ങളെടുത്ത് യശോദ വായിച്ചുകഴിഞ്ഞിരുന്നു. മട്ടാഞ്ചേരി ടിഡി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ യശോദാ മൂന്നാം ക്ലാസ് മുതല്‍ പുസ്തകങ്ങളോട് കൂട്ടുകൂടിയതാണ്. […] More