Promotion കോഴിക്കോട്ടുകാരുടെ ചാക്കുണ്ണിയേട്ടന്‍ എംഎല്‍എയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിട്ടുണ്ട്. പക്ഷേ, ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ല. അതെങ്ങനാപ്പാ എന്നല്ലേ, അതൊക്കെ വഴിയേ പറയാം. ഷെവലിയാര്‍ ചാക്കുണ്ണി കോഴിക്കോട്ടെ ബിസിനസ് പ്രമുഖന് മാത്രമല്ല ആളൊരു സിനിമാപ്രേമി കൂടിയാണ്. സിനിമയോടുള്ള ആ കമ്പം മാത്രമല്ല സൗഹൃദങ്ങളാണ് ചാക്കുണ്ണിയേട്ടനെ ക്യാമറയ്ക്ക് മുന്നിലേക്കെത്തിച്ചത്. സിനിമയിലൊക്കെ അഭിനയിച്ചുവെങ്കിലും ചാക്കുണ്ണിയേട്ടനിലെ നടനെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകില്ല. പക്ഷേ ഈ മനുഷ്യ സ്നേഹിയെ ഇന്ന് എല്ലാവര്ക്കും അറിയാം. കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളിലൊക്കെ ചാക്കുണ്ണിയേട്ടന്റെ നല്ല മനസിനെ വാനോളം പുകഴ്ത്തുകയാണ് […] More