Promotion 16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്. ലോക്ക്ഡൗണ്കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള് സൗജന്യമായി നല്‍കിയാണ് ആ 33-കാരന് കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ […] More