More stories

 • in

  ‘തനിയേ… മിഴികള്‍ നനഞ്ഞുവോ…’: ഫ്രാന്‍സിലേക്ക് തിരികെപ്പോകാനുളള ക്ഷണം നിരസിച്ച് കൊറോണക്കാലത്ത് കൊച്ചിയിലെ 1,300 കുടുംബങ്ങള്‍ക്കൊപ്പം നിന്ന സ്റ്റെഫനി

  Promotion കാഴ്ചകള്‍ കണ്ടും ഒരിക്കല്‍ കണ്ട് മതിവാതെ പോയ ഫോര്‍ട്ട് കൊച്ചി ആവോളം ആസ്വദിച്ചും നാട്ടിലേക്കു തിരികെ പോവണം. അത്രയേ ഉണ്ടായിരുന്നുള്ളൂ, രണ്ട് മാസം മുന്‍പേ കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ ഫ്രെഞ്ചുകാരി സ്റ്റെഫനിയുടെ മനസ്സില്‍. പക്ഷേ, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്റ്റേയിലെ മുറിക്കുള്ളില്‍ കഴിയേണ്ടി വന്നു സ്റ്റെഫനിക്ക്. പക്ഷേ, ആ സമയം വെറുതെ കളഞ്ഞില്ല അവര്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം കടലോളം സ്നേഹവും, കുന്നോളം കരുതലും നല്‍കി കൊച്ചിയുടെ […] More

 • in ,

  കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന്‍ മിഷന്‍

  Promotion മാർച്ച് 28-ന് ചൈൽഡ് ലൈനിലേയ്ക്ക് ഒരു ഫോൺ സന്ദേശം വന്നു. പുല്ലുവഴിയിലുള്ള ഒരു ശിശുഭവനിൽ നിന്നായിരുന്നു അത്. അവർക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടെന്നും, ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാമോ എന്നും അന്വേഷിച്ചായിരുന്നു അത്. പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളടക്കം അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ  പാർപ്പിക്കുന്ന ഫൗണ്ട്ലിങ് ഹോമും ചൈൽഡ് കെയർ സെന്‍ററും ഉൾപ്പെടുന്നതാണ് ആ ശിശു ഭവൻ. അവിടെ 105 കുട്ടികൾ ഉണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് പാല്, ലാക്ടോജൻ തുടങ്ങിയ കുഞ്ഞുങ്ങൾക്കുള്ള ആഹാരവസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതാണ് അവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. […] More

 • in ,

  10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍

  Promotion റബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്‍റെ നറുമണം നല്‍കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്‍റണി. കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍ തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്. കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്‍റെ 18 ഏക്കറില്‍. അദ്ദേഹത്തിന്‍റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്‍റെ […] More

 • in ,

  5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്‍റെ യുദ്ധത്തിന് കരുത്തായി

  Promotion എറണാകുളം മലയിടംതുരുത്ത് ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ  ടീച്ചറാണ് സുപ്രിയ ദേബ് നാഥ് എന്ന ഒഡിഷക്കാരി. മലയാളമടക്കം ആറു ഭാഷകള്‍ സംസാരിക്കുന്ന സുപ്രിയ സര്‍ക്കാരിന്‍റെ റോഷ്നി പദ്ധതിയിലെ വൊളന്‍റിയറാണ്. ഈ കൊറോണക്കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ സങ്കടങ്ങള്‍ക്കും ആധികള്‍ക്കും ആശങ്കകള്‍ക്കുമൊക്കെ വാക്കുകള്‍ കൊണ്ട് ആശ്വാസം പകരുകയാണ് സുപ്രിയ. എറണാകുളം കലക്റ്ററേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ ‘മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍’ ആണ് ഈ ടീച്ചര്‍. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ജോലി നഷ്ടപ്പെട്ടതിന്‍റെ […] More

 • in ,

  “മനഃപൂര്‍വ്വം ആ ദിവസം തന്നെ ഡ്യൂട്ടി എടുത്തതല്ല,” കോവിഡ്-19 സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച പരിയാരത്തെ ഡോ. ഷിഫ പറയുന്നു

  Promotion “വിവാഹത്തിനായി അനസും വീട്ടുകാരും ദുബായിയില്‍ നിന്നെത്തിയിട്ട് ഏതാണ്ട് ഒന്നര മാസത്തിലേറെയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി എല്ലാവരും കാത്തിരിക്കുകയായിരുന്നു ആ ദിവസത്തിന് വേണ്ടി,” ഡോ.ഷിഫ മുഹമ്മദ് പറയുന്നു. “പക്ഷേ ഈ സാഹചര്യത്തില്‍ കല്യാണം നടത്താന്‍ പറ്റില്ലല്ലോ. കല്യാണത്തെക്കാള്‍ വലുതല്ലേ നമ്മുടെയൊക്കെ ജീവിതം.”  ആശുപത്രിയിലെ ജോലി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയതേയുള്ളൂ ഷിഫ. പരിയാരം മെഡിക്കല്‍ കോളെജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഈ കോഴിക്കോട്ടുകാരി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സ്വന്തം വിവാഹം പോലും […] More

 • in

  ‘കൊറോണ ഒഴിഞ്ഞുപോകും വരെ വാടക വേണ്ട’: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും തണലായി നൗഷാദ്

  Promotion ഒന്നോ രണ്ടോ കൈ അകലമല്ല, പരസ്പരം കാണാതെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ മഹാമാരിക്കാലത്ത് ജനങ്ങള്‍ വീടുകളില്‍ കഴിയുമ്പോഴും ഹൃദയം കൊണ്ട് സമൂഹത്തെ കീഴടക്കുന്നവര്‍ ഒരുപാടുണ്ട്. സ്വന്തം കഴിവിനനുസരിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന ഒരുപാട് സാധാരണ മനുഷ്യര്‍. അതാണ് ഭാവിയിലേക്കുള്ള പ്രതീക്ഷ. കോവിഡ്-19 വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പേ കേരളത്തില്‍ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങാതായിരുന്നല്ലോ. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തേക്കിറങ്ങാതായി. ചെറുകിട മേഖലയിലും നിര്‍മ്മാണമേഖലയിലും ഉള്ള തൊഴിലാളികളെ അടക്കം  ഈ പ്രതിസന്ധി […] More

 • in ,

  1.5 ഏക്കറിലെ വിഷരഹിത പച്ചക്കറി മുഴുവന്‍ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി യുവകര്‍ഷകന്‍

  Promotion കൊറോണപ്പേടിയില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ പച്ചക്കറിക്കും മറ്റും അയല്‍ സംസ്ഥാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തില്‍ നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യം ഏറി. ചോദിക്കുന്ന വില കൊടുത്താണ് വ്യാപാരികള്‍ പച്ചക്കറി എടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇടുക്കി അണപ്പാറയിലെ യദു എസ് ബാബു എന്ന ചെറുപ്പക്കാരന്‍റെ തോട്ടത്തിലെ വിളകള്‍ക്കും നല്ല വില വാഗ്ദാനം ചെയ്ത് മൊത്തവ്യാപാരികള്‍ സമീപിച്ചു. എന്നാല്‍ യദുവിന്‍റെ മനസ്സില്‍ മറ്റൊന്നായിരുന്നു. പുറത്തിറങ്ങാനാവാതെ, കൂലിപ്പണിക്ക് പോലും പോകാനാവാതെ വീടുകളില്‍ ദുരിതത്തിലായവര്‍ നാട്ടില്‍ തന്നെ ഏറെയുണ്ട്. […] More