More stories

  • in , ,

    തെങ്ങിന്‍ മുകളിലെ നാടന്‍ ഗവേഷകന്‍: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍

    Promotion നല്ല തണുപ്പുള്ള മകരമാസത്തിലും ദിവാകരന്‍ (62) ചെത്ത് മുടക്കാറില്ല. തെങ്ങിന്‍റെ ഉച്ചിയില്‍ ഇരിക്കുമ്പോള്‍, നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നിന്ന് അരിച്ചെത്തുന്ന ഒരുതരം തണുപ്പുകാറ്റുണ്ട്. ദിവാകരന് കുട്ടിക്കാലത്തേ പരിചയമുള്ള കാറ്റ്. പിന്നീടാ തണുപ്പ് അതേ അളവില്‍ ദിവാകരന് അനുഭവപ്പെട്ടത് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്‍റെ (സി പി സി ആര്‍ ഐ) ശീതീകരിച്ച സമ്മേളനഹാളിലാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞരോട് തന്‍റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴും എയര്‍ കണ്ടീഷനറില്‍ നിന്ന് തുടരെ തണുപ്പുകാറ്റ് അടിച്ചു. ദിവാകരന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അവിടെ […] More

  • in ,

    ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍

    Promotion രാത്രി ഒരുപാട് വൈകിയിരുന്നു. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വൃദ്ധനായ ഒരച്ഛനും മകനും. രണ്ടുപേരും തീരെ ക്ഷീണിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ മകനെ താങ്ങിപ്പിടിച്ചുകൊണ്ടാണ് ആ വൃദ്ധന്‍ പുറത്തേക്ക് വന്നത്. പുറത്ത് വാഹനങ്ങളൊന്നുമില്ല. രാത്രിയില്‍ ഒരു ഓട്ടോ പോലും കിട്ടില്ല, ചിലപ്പോള്‍. അവരെക്കണ്ട് അബ്ദുള്‍ സത്താര്‍ തന്‍റെ സ്‌കൂട്ടറുമായി അടുത്തേക്ക് ചെന്നു. “…ങ്ങളെങ്ങോട്ടാ..?” “പാണ്ടിയിലെത്തണം,” ആ വൃദ്ധന്‍ നിസ്സഹായമായി പറഞ്ഞു. അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് പാണ്ടിയിലേക്ക്. “എന്‍റെ വീടും ആ ഭാഗത്താ, കേറിക്കോ,” സത്താര്‍ നുണ പറഞ്ഞു. […] More

  • in ,

    ‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍

    Promotion എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍ഗോഡന്‍ ഗ്രാമങ്ങളെ പ്രമുഖ മാധ്യമങ്ങളും ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ ജില്ലയിലെ ഒരുകൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ ദുരിതബാധിതരെത്തേടി ചെല്ലുമായിരുന്നു. അവരെക്കൊണ്ടാവുന്നത്ര പണം പിരിച്ച് കീടനാശിനിപ്രയോഗം ഏറ്റവുമധികം ബാധിച്ച കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കും. അഞ്ഞൂറുരൂപ മാസം ഓരോ വീട്ടിലും എത്തിക്കാനായിരുന്നു ശ്രമം. ചിലപ്പോള്‍ അതിലധികവും നല്‍കാന്‍ കഴിഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളെജിലെ സാഹിത്യവേദിയുടെ പ്രവര്‍ത്തകരാണവര്‍. അങ്ങനെയൊരിക്കല്‍ ബോവിക്കാനത്തെ ഉണ്ണികൃഷ്ണന്‍ ബേവിഞ്ച എന്ന എന്‍ഡോസള്‍ഫാന്‍ ഇരയുടെ വീട്ടിലെത്തിയതായിരുന്നു അവര്‍. ഇതുകൂടി […] More

  • in ,

    ‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍

    Promotion ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങാം. രാധ അടുക്കളയില്‍ നല്ല തിരക്കിലാണ്. സമയം ഉച്ചയോടടുക്കുന്നു. കാസര്‍ഗോഡ്  തൃക്കരിപ്പൂര്‍ കടപ്പുറത്ത് വെയില്‍ കടുത്തു. നല്ല വിശപ്പ്. അടുക്കളയില്‍ നിന്നും എളമ്പക്ക (കക്ക) അരപ്പിനോട് ചേര്‍ന്ന് വെന്തുവരുന്നതിന്‍റെ മണം കൂടി മൂക്കിലേക്ക് കയറിയപ്പോള്‍ വായില്‍ തിരയിളക്കം. ആ തിരയില്‍ വിശപ്പിന്‍റെ തീ ആളിക്കത്തിയതേയുള്ളൂ. അധികം വൈകിയില്ല. ടെയ്‌ലര്‍ ഭാസ്‌കരന്‍റെ വീടിനോട് ചേര്‍ന്ന് കടലോരത്തൊരുക്കിയ ഓലയും പുല്ലും മേഞ്ഞ തണല്‍പ്പുരയ്ക്കുകീഴിലേക്ക് അതാ വരുന്നു, കടല്‍-കായല്‍ വിഭവങ്ങളുടെ ചാകര. ഗ്രാമത്തിന്‍റെ രുചി അറിഞ്ഞ് സഞ്ചാരികള്‍ […] More

  • in ,

    ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍

    Promotion കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ മാര്‍ബിളും ടൈലുമൊക്കെ വില്‍ക്കുന്ന ഒരു ചെറുകിട കച്ചവടക്കാരനാണ് മുഹമ്മദ് റാഫി (41) എന്ന ‘വാട്ടീസ് റാഫി’. കൂട്ടുകാര്‍ അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് ആളെ പിടി കിട്ടും. വാട്ടീസ് റാഫിയെന്നത് കൂട്ടുകാര്‍ ഇട്ടുകൊടുത്ത ചെല്ലപ്പേരാണ്. നിര്‍ധനരായ പല കുടുംബങ്ങളും ഇന്ന് ആ പേര് കേള്‍ക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയും, നെഞ്ചില്‍ കൈവെച്ച് പറയും, ‘മ്മടെ ഖല്‍ബിലാണ് വാട്ടീസ് റാഫി വീടുവെച്ചത്…’ സ്വന്തമായൊരു വീട് സ്വപ്നം മാത്രമായി കരുതിയവര്‍ക്ക് മനോഹരമായ വീട് സൗജന്യമായി നിര്‍മ്മിച്ചു […] More