Promotion മാവിലും മരത്തിലുമൊക്കെ കയറിയും തോട്ടില്‍ മീന്‍ പിടിച്ചുമൊക്കെ കൂട്ടുകാര്‍ക്കൊപ്പം വികൃതികളൊപ്പിച്ചു നടക്കേണ്ട പ്രായം. പക്ഷേ, ആ പ്രായത്തില്‍ കൃഷി ചെയ്യാനിഷ്ടപ്പെട്ട ഒരാള്‍. അമ്മയും അച്ഛനും പാടത്തും പറമ്പിലുമൊക്കെ പണിയെടുക്കുന്നത് കണ്ട് കൃഷിക്കാരനാകാന്‍ മോഹിച്ചതാണ് ആ പത്തു വയസുകാരന്. ആഗ്രഹം പോലെ പത്താം വയസില്‍ രണ്ട് സെന്റ് ഭൂമിയില്‍ കൃഷി തുടങ്ങി. വീടിനോട് ചേര്‍ന്നുള്ള ആ കൊച്ചു കൃഷിയിടത്തില്‍ വെട്ടിയും കിളച്ചും നനച്ചുമൊക്കെ കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തു. വെറുമൊരു കമ്പമായിരുന്നില്ല അതെന്ന് അവന് ജീവിതത്തിലൂടെ കാണിച്ചു തരുകയാണിപ്പോള്. […] More