More stories

 • in ,

  300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു

  Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന്‍ പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ‍ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More

 • in ,

  നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ

  Promotion നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്. ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് […] More

 • in ,

  4 സംസ്ഥാനങ്ങളിലെ പ്രകൃതി കര്‍ഷകരുടെ വിഷമില്ലാത്ത ഉല്‍പന്നങ്ങള്‍ 3,800 വീടുകളിലേക്കെത്തിച്ച്  മുന്‍ അധ്യാപകന്‍

  Promotion സ്വന്തം വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കാപ്പിയൊക്കെ കൃഷി ചെയ്തു ജീവിച്ചാല്‍ തന്നെ വയനാട് നടുവയല്‍ സ്വദേശി മാത്യൂവിന് നല്ല വരുമാനം നേടാം. ഭാര്യ അധ്യാപികയാണ്, ഏകമകള്‍ ഡോക്റ്ററും. ഇനിയിപ്പോ കൃഷി ചെയ്യാന്‍ മടിയാണെങ്കില്‍ പെന്‍ഷന്‍ കാശും പോക്കറ്റിലിട്ട് വെറുതേയിരിക്കാം. വിശ്രമജീവിതം ആസ്വദിക്കാം… പക്ഷേ, നടവയല്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ മുന്‍ മലയാളം മാഷിന് വെറുതേയിരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ടാണ് രണ്ട് വര്‍ഷം മുന്‍പ് വിരമിച്ചതിന് ശേഷം മുഴുവന്‍ സമയ കൃഷിക്കാരനാവാന്‍ […] More

 • in

  ഒറ്റ ദിവസം കൊണ്ട് നല്ലൊരു ജൈവവളം അടുക്കളയില്‍ തയ്യാറാക്കാം, കംപോസ്റ്റിങ്ങ് ആവശ്യമില്ല

  Promotion ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ വിളയിച്ചെടുക്കുന്നത് ഒരു അന്തസ്സാണ്. മാത്രമല്ല സന്തോഷപ്രദവുമാണ്. പക്ഷെ, പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനും ആവശ്യമായ ജൈവവളം ഉണ്ടാക്കിയെടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്നാണ് നമ്മളില്‍ പലരും കരുതിയിരിക്കുക. എന്നാല്‍ അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ  ഒറ്റദിവസം കൊണ്ട് ജൈവവളമായി മാറ്റാം എന്ന്  നോക്കാം. പച്ചക്കറികളുടെയും പഴങ്ങളുടെയും കിഴങ്ങുകളുടെയും തൊലികള്‍, എന്തിനേറെ ഇതെല്ലാം കഴുകിയെടുക്കുന്ന വെള്ളം പോലും പോഷകസമ്പുഷ്ടം തന്നെ. പ്രോട്ടീനും, പൊട്ടാസ്യവും കാല്‍സ്യവും ഒക്കെ അടങ്ങിയ പോഷകസമ്പുഷ്ടമായ ഇവ നമുക്ക് ഉപയോഗശൂന്യമായ വസ്തുക്കളാണെങ്കിലും അടുക്കളത്തോട്ടത്തിനും […] More

 • in ,

  ‘ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കള്‍, അതില്‍ 12 പേരുടെ കല്യാണം കഴിഞ്ഞു’: അമ്മയെന്ന വാക്കിന്‍റെ അതിരുകള്‍ വികസിപ്പിച്ച സത്രീകള്‍, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും

  Promotion ആലുവയുടെ നഗരത്തിരക്കുകളില്‍ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ എസ് ഒ എസ് കുട്ടികളുടെ ഗ്രാമത്തിലേക്ക്. എടത്തല പഞ്ചായത്തിലാണ് പൂക്കളും തണല്‍ മരങ്ങളും നിറഞ്ഞ ചില്‍ഡ്രന്‍സ് വില്ലെജ്. ഇത് കുഞ്ഞുങ്ങളുടെ ഗ്രാമം മാത്രമല്ല മനസ്സു നിറയെ സ്നേഹവും നന്മയുമുള്ള അമ്മമാരുടേത് കൂടിയാണ് ഇവിടം. മാതൃസ്നേഹം എന്നത് സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞുങ്ങളോടുള്ള സ്നേഹം മാത്രമായി ചുരുക്കേണ്ടതില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന അമ്മമാരുടെ ലോകമാണിത്. പിച്ചവെയ്ക്കും മുന്‍പേ അച്ഛനും അമ്മയുമൊക്കെ നഷ്ടപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുഞ്ഞുങ്ങള്‍ക്ക് അമ്മയും […] More

 • in ,

  ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം

  Promotion ശാന്തമായ ഒരു സ്ഥലം. മരങ്ങളും ചെടികളും നിറഞ്ഞ തൊടി. മനസ്സിനിണങ്ങിയ ഒരു വീട്. അതിന്‍റെ മുറ്റത്തിങ്ങനെ കാറ്റും കൊണ്ട് ഇരിക്കണം. “അവിടെ കണ്ണടച്ചിങ്ങനെയിരുന്നാല്‍ ഈ ഭൂമി നമുക്ക് വേണ്ടി ചലിക്കുന്നതായി തോന്നിപ്പോകും,” എന്ന് ബെംഗളുരുവില്‍ സിസ്‌കോയില്‍ മാനേജരായ തിരൂര്‍ക്കാരന്‍ ബൈജു. അതുകേട്ടിരുന്ന സുഹൃത്ത് ശിഹാബ് ചോദിച്ചു: “സംഭവം ശരി തന്നെ. അതുകൊണ്ടല്ലേ ബൈജു ചേട്ടാ ഇങ്ങള് അങ്ങനൊരു സ്ഥലത്തു തന്നെ പോയി താമസിക്കുന്നത്?” പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com എന്നിട്ട് ശിഹാബ് എന്നോടായി […] More

 • in

  പ്ലാസ്റ്റിക്ക് അടക്കം നാട്ടിലെ മാലിന്യം മുഴുവന്‍ ഏറ്റെടുക്കുന്ന ജൈവ കര്‍ഷകന്‍റെ തോട്ടത്തിലേക്ക്; 10 ഏക്കറില്‍ 5 കുളങ്ങള്‍, 4 ഏക്കറില്‍ ഫലവൃക്ഷങ്ങള്‍, ഒരേക്കറില്‍ നിറയെ കാട്ടുമരങ്ങള്‍

  Promotion ഒരു കാട് പ്രകൃതിക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ച് വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസിന്‍റെ ചുമരില്‍ കുറിച്ചിട്ടുണ്ട് ഇല്യാസ് . ഓരോ ചെടിയും പുറത്തുവിടുന്ന ഓക്സിജന്‍റെ അളവ്, ചെടികള്‍ വേരിറക്കി മണ്ണില്‍ സംഭരിക്കുന്ന വെള്ളത്തിന്‍റെ അളവ് ഇതൊക്കെ അതിലുണ്ട്. “ഈ തോട്ടം കാണാന്‍ സ്കൂളീന്നും കോളെജീന്നും കുട്ടികള്‍ വരാറുണ്ട്. അവര്‍ക്ക് വേണ്ടിയാണിതൊക്കെ എഴുതി വച്ചിരിക്കുന്നത്,” മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ പൈക്കടത്ത് വീട്ടില്‍ പി.എം. ഇല്യാസ് എന്ന കര്‍ഷകന്‍ നിറ‌ഞ്ഞ സൗഹൃദത്തോടെ ആ അല്‍ഭുതത്തോട്ടത്തിലേക്ക് ക്ഷണിക്കുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും ലിച്ചിയുമൊക്കെയായി […] More

 • in ,

  ആസ്‌ട്രോഫിസിക്‌സില്‍ ഡോക്റ്ററേറ്റുള്ള ചെറുപ്പക്കാരന്‍ ഫ്രെഞ്ച് ഫെല്ലോഷിപ്പും വലിയ സ്വപ്‌നങ്ങളും ഉപേക്ഷിച്ചത് കര്‍ഷരുടെ കണ്ണീരൊപ്പാന്‍

  Promotion ബഹിരാകാശ ശാസ്ത്രമായിരുന്നു അജയ് തണ്ണീര്‍ക്കുളത്തിന്‍റെ എന്നത്തെയും വലിയ സ്വപ്നം. സൂര്യനേയും നക്ഷത്രങ്ങളേയും വിദൂര ഗ്രഹങ്ങളേയും ഗാലക്‌സികളേയും കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കുക… അതിനായി ആരും ആഗ്രഹിച്ചുപോകുന്ന ഒരു മികച്ച ഫെല്ലോഷിപ്പോടെ ഫ്രാന്‍സിലെ നൈസിലേക്ക് പോകാനിരുന്നതായിരുന്നു, 2008-ല്‍. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വലിയ ആവേശത്തിലായിരുന്നു. ആസ്‌ട്രോണമി ആന്‍റ് ആസ്‌ട്രോ ഫിസിക്‌സില്‍ മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയിരുന്നു അദ്ദേഹം. ആസ്‌ട്രോഫിസിക്‌സില്‍ തുടര്‍ ഗവേഷണത്തിനായി ഒരു വലിയ ഫെല്ലോഷിപ്പും. ഫ്രാന്‍സില്‍ പുതിയ ജീവിതം തുടങ്ങുന്നതിന് മുമ്പ് ഒരു ബ്രേക്ക് എടുക്കാന്‍ അജയ് തീരുമാനിച്ചു. […] More

 • in

  51 തരം പപ്പടങ്ങള്‍! തക്കാളിയും മത്തനും കാരറ്റും വെണ്ടയും… എന്തും പപ്പടമാക്കുന്ന മുന്‍ ടെക്നിക്കല്‍ അധ്യാപകന്‍ 

  Promotion പപ്പടപ്രേമികളെ നിങ്ങള്‍ക്കറിയുമോ തക്കാളി പപ്പടത്തെക്കുറിച്ച്? ബീറ്റ്റൂട്ട് പപ്പടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ഇതുമാത്രമല്ല കാരറ്റും ഉള്ളിയുമൊക്കെ ഉപയോഗിച്ച് നല്ല അടിപൊളി പപ്പടമുണ്ടാക്കുന്ന നിലമ്പൂരുകാരന്‍. സ്വന്തം പച്ചക്കറി തോട്ടത്തില്‍ വിളയുന്ന ബീറ്റ്റൂട്ടും തക്കാളിയും മത്തനും പടവലവുമൊക്കെ കൊണ്ടു പപ്പടമുണ്ടാക്കി വില്‍ക്കുകയാണ് നാഗേശ്വരന്‍. ഒന്നോ രണ്ടോ അല്ല 51 വെറൈറ്റി പപ്പടങ്ങള്‍. പച്ചയും ചുവപ്പും വയലറ്റും…അങ്ങനെ പല നിറങ്ങളിലായി പലതരം പച്ചക്കറി പപ്പടങ്ങള്‍. അതുണ്ടാക്കാന്‍ പഠിപ്പിച്ചും കൊടുക്കുന്നുണ്ട് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തഞ്ചാവൂരില്‍ നിന്ന് നിലമ്പൂരിലേക്കെത്തിയവരുടെ പിന്‍മുറക്കാരനാണ് നാഗേശ്വരന്‍.  നിലമ്പൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ […] More

 • in

  10-ാം വയസില്‍ രണ്ട് സെന്‍റില്‍ തുടക്കം; രണ്ടിനം പയര്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയിലെ ‘ശാസ്ത്രജ്ഞ’നായി, കൃഷി ഡോക്റ്ററും അധ്യാപകനുമായി

  Promotion മാവിലും മരത്തിലുമൊക്കെ കയറിയും തോട്ടില്‍ മീന്‍ പിടിച്ചുമൊക്കെ കൂട്ടുകാര്‍ക്കൊപ്പം വികൃതികളൊപ്പിച്ചു നടക്കേണ്ട പ്രായം. പക്ഷേ, ആ പ്രായത്തില്‍ കൃഷി ചെയ്യാനിഷ്ടപ്പെട്ട ഒരാള്‍. അമ്മയും അച്ഛനും പാടത്തും പറമ്പിലുമൊക്കെ പണിയെടുക്കുന്നത് കണ്ട് കൃഷിക്കാരനാകാന്‍ മോഹിച്ചതാണ് ആ പത്തു വയസുകാരന്‍. ആഗ്രഹം പോലെ പത്താം വയസില്‍ രണ്ട് സെന്‍റ് ഭൂമിയില്‍ കൃഷി തുടങ്ങി. വീടിനോട് ചേര്‍ന്നുള്ള ആ കൊച്ചു കൃഷിയിടത്തില്‍ വെട്ടിയും കിളച്ചും നനച്ചുമൊക്കെ കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തു. വെറുമൊരു കമ്പമായിരുന്നില്ല അതെന്ന് അവന്‍ ജീവിതത്തിലൂടെ കാണിച്ചു തരുകയാണിപ്പോള്‍. […] More

 • in ,

  ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്‍ഷകന്‍!

  Promotion പത്തുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയ ഗള്‍ഫുകാരന്‍ പലിശയ്ക്ക് പണമെടുത്ത് കൃഷിക്കാരനായ കഥയാണിത്. കോട്ടയം പമ്പാടി കൂരോപ്പട സ്വദേശി വാക്കയില്‍ ജോയി1994 മുതല്‍ 2004 വരെ സൗദി അറേബ്യയിലെ ഓട്ടോമാറ്റിക് ഡോര്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് വരുമ്പോള്‍ സൗദിയില്‍ നഴ്സായിരുന്ന ഭാര്യയും ജോലിയുപേക്ഷിച്ച് കൂടെപ്പോന്നു.  ജോയി വാക്കയില്‍ കൃഷിത്തോട്ടത്തില്‍ഇനി നാട്ടില്‍ കൃഷിയൊക്കെയായി കൂടാനാണ് പരിപാടി എന്ന് നാട്ടുകാരോടൊക്കെ ജോയി പറഞ്ഞു. പറമ്പിലെ റബര്‍ മരങ്ങള്‍ അധികവും […] More

 • in

  ഫോട്ടോഗ്രാഫര്‍ ടെറസില്‍ കൃഷി തുടങ്ങി; വിളയിച്ചെടുക്കുന്നത് 120 കിലോയിലധികം ജൈവപച്ചക്കറി

  Promotion വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍… രാമനാട്ടുകരയിലെ ഈ സ്റ്റുഡിയോയിലേക്ക് വന്നാല്‍ വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. ഫോട്ടോയെടുക്കാന്‍ വന്നവര്‍ക്ക് കൈ നിറയെ തക്കാളിയും പച്ചമുളകും വെണ്ടയ്ക്കുമൊക്കെ സമ്മാനിച്ചേ പറഞ്ഞുവിടൂ. അതാണ് ഈ ഷൂട്ടിങ് ഫ്ലോറിലെ പതിവ്. കോഴിക്കോട്  വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര്‍ എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്. സ്വന്തം ഓഫീസിന്‍റെ ടെറസില്‍ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്. ഷിബി […] More

Load More
Congratulations. You've reached the end of the internet.