Promotion കട്ട ഫ്രണ്ട്സ്. എവിടെ പോകണമെങ്കിലും ഒരുമിച്ച്. ഇത്തിരി നേരം കിട്ടിയാല്‍ മതി അപ്പോ തന്നെ സൊറ പറയാന്‍ ഒരുമിച്ചു കൂടും. എത്രനേരം വിശേഷം പറഞ്ഞിരുന്നാലും അവര്‍ നാലുപേര്‍ക്കും മടുക്കില്ല. അതിനിടയ്ക്കാണ് നാടുചുറ്റാന്‍ പോയാലോ എന്നൊരു ചിന്ത വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല… യാത്രകള്‍ ആരംഭിച്ചു. 2011-ല്‍ തുടങ്ങിയതാണ് അവരുടെ യാത്രകള്‍. യാത്രകളുടെ നൂറായിരം സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയിലിടുന്ന ന്യൂജെന്‍ ഫ്രണ്ട്സ് അല്ല ഇവര്‍. പ്രായമായാല്‍ കൊച്ചുമക്കളെ കൊഞ്ചിച്ച് വീട്ടിലിരിക്കണമെന്ന നാട്ടുനടപ്പിനെ പൊളിച്ചടുക്കിയാണ് കണ്ണൂര്‍ അഴീക്കോട്ടുകാരായ ഈ അമ്മൂമ്മമാര് […] More