More stories

 • in

  1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍

  കാസര്‍ഗോഡ് ചന്ദ്രഗിരിപുഴയോരത്തെ പുലിക്കുന്നിലെ വീടിനോട് ചേര്‍ന്ന് രമേശിനൊരു മരപ്പണിശാലയുണ്ട്. അവിടെ ദിവസം മുഴുവന്‍ അധ്വാനത്തിലാണ് രമേശ്. സ്വന്തം വീട് യക്ഷഗാന പാവകളിയുടെ മ്യൂസിയമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം. മൂന്ന് മാസത്തിനകം ആയിരത്തിലധികം മരപ്പാവകളുണ്ടാക്കണം, ആടയാഭരണങ്ങളൊരുക്കണം…എന്നിട്ടുവേണം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍. ഏറെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യകലയെ നിലനിര്‍ത്താനുള്ള ഒരു മനുഷ്യന്‍റെ ശ്രമമാണ്. അതിനായി തനിക്കുള്ള സമ്പാദ്യമെല്ലാം ചെലവഴിക്കുകയാണ് ഈ മനുഷ്യന്‍. ദിവസത്തില്‍ ഏഴുമണിക്കൂറിലധികം രമേശിപ്പോള്‍ പണിശാലയില്‍ ചെലവിടുന്നത് ആ സ്വപ്‌നം നിര്‍മ്മിച്ചെടുക്കാനാണ്. രമേശിനു പാവകളി ജീവിതം തന്നെയാണ്. […] More

 • in ,

  “അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍

  വരാജിനി ദേവി മകന്‍ വിചിത്രകുമാറിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കേട്ടുകൊണ്ടിരുന്ന ആകാശിന് എണ്‍പത്തിയഞ്ചുകാരി മുത്തശ്ശി എന്താണ് അവര്‍ പറയുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളമോ തമിഴോ അല്ല, വേറെ ഏതോ ഒരു രസഹ്യഭാഷ. മൂന്നുവര്‍ഷം മുമ്പാണത്. ആകാശിനന്ന് പതിനാല് വയസ്സുകാണും. ആദ്യമായാണ് ആകാശ് ആ ഭാഷ കേള്‍ക്കുന്നത്. ഒരു വാക്കുപോലും തിരിഞ്ഞില്ല. മുത്തശ്ശിയുടെ ഭാഷയെക്കുറിച്ചുള്ള ആന്വേഷണം ആകാശിനെ എത്തിച്ചത് ലോകം മറവിയിലേക്ക് തള്ളിയ ഒരു അപൂര്‍വ്വ വാമൊഴിയിലേക്കും അതിന്‍റെ ചരിത്രത്തിലേക്കുമാണ്. സാംബവര്‍ എന്നും പറയര്‍ എന്നും അറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും […] More

 • in

  പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി

  പാട്ടാണോ പറച്ചിലാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത പാട്ടാണ് ഇയ്യത്തുങ്കല്‍ നാരായണിയുടേത്. ഓരോ വാക്കിന് ശേഷവും ശക്തമായി പുറത്തേക്കുതള്ളുന്ന ശ്വാസത്തിന് തപ്പുകൊട്ടുന്നതിന്‍റെയോ ഉടുക്കില്‍ തട്ടുന്നതിന്‍റേയോ ശബ്ദം. പല്ലൊഴിഞ്ഞ അമ്മൂമ്മച്ചിരിയ്ക്കൊപ്പം ഒരു പാട്ട്, അല്ലെങ്കില്‍ കഥ പറച്ചില്‍. എവിടെയോ കേട്ടുപരിചയമുള്ളതുപോലെ തോന്നുമെങ്കിലും പ്രാചീനമായ ഒരു അപരിചിതത്വം ജനിപ്പിക്കുന്ന നാടന്‍ പാട്ടിന്‍റെ അപൂര്‍വ്വത. എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇ ഉണ്ണികൃഷ്ണന്‍ ഈയിടെ കൊടക്കാട് വെച്ച് നാരായണിയെ നേരില്‍ കണ്ടു. ആ അനുഭവം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. ഇതുകൂടി വായിക്കാം: കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും […] More

 • in

  കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും

  ചിലരുണ്ട് , ദുരിതങ്ങളുടെ തീരാമാറാപ്പും പേറി നടക്കുമ്പോഴും ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കൈവിടാത്തവർ. അവരെ അറിയുമ്പോൾ പ്രകാശത്തിന്‍റെ ഒരു കിരണം നമ്മുടെ ജീവിതത്തിലും വന്നുമുട്ടിയതായി തോന്നിയേക്കാം. അങ്ങനെ രണ്ടുപേരാണ്  ഉമ്മുൽ കുലുസും കൂട്ടുകാരി സുഹറയും. ഉമ്മുൽ കുലുസ്‌ എന്ന ചിത്രകാരിയെ ഇപ്പോൾ കേരളം മുഴുവൻ ആഘോഷിക്കുകയാണ്.  അവർ കടന്നുപോന്ന ജീവിതമാകട്ടെ ആ ആഘോഷത്തിന് വല്ലാതെ മാറ്റുകൂട്ടുന്നു . പാലക്കാട് പുതുക്കോട് ആപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളാണ് ഈ മുപ്പത്തിയൊന്നുകാരി. “ഉല്ലു ” എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന ഉമ്മുൽ […] More

 • in

  സുനാമികയെപ്പോലെ ചേക്കുട്ടിയും: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്

  പതിനാല് വർഷങ്ങൾക്ക് മുമ്പ്. കടലോര പ്രദേശങ്ങളെ തച്ചുതകർത്ത സുനാമി. എല്ലാം നശിപ്പിച്ച രാക്ഷസത്തിര ഒഴിഞ്ഞപ്പോൾ ബാക്കിയായതെല്ലാം കൂട്ടിപ്പിടിച്ച് ജീവിതം വീണ്ടും തുന്നിച്ചേർത്തെടുത്ത ആയിരക്കണക്കിന് മനുഷ്യർ. പുതുച്ചേരിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് താങ്ങായത് സുനാമികയാണ്. പലനിറങ്ങളിലെ തുണിത്തുണ്ടുകൾ ചേർത്തുണ്ടാക്കിയ പാവക്കുഞ്ഞാണ് സുനാമിക. അവൾ പിന്നീട് അതിജീവനത്തിന്‍റെ മറ്റൊരു പേരായി.  സുനാമികയുടെ കഥ സ്കൂൾ പാഠപുസ്തകളിലെത്തി, പുസ്തകമായി, പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. യുനെസ്കോ അംഗീകാരവും അവളെത്തേടിയെത്തി. സർവവും മുക്കിയ പ്രളയത്തിൽ നിന്നും നീന്തിക്കയറിയ കേരളത്തിനുമുണ്ട് തോൽക്കാൻ മനസ്സില്ലെന്ന തീരുമാനത്തിന്‍റെ ചിഹ്നമായി ചേക്കുട്ടി. […] More