
Innovations
More stories
-
in Featured, Innovations
ഈ മരപ്പണിക്കാരന് തടികൊണ്ടുണ്ടാക്കിയ കിടിലന്‍ സൈക്കിളിന് വിദേശത്തുനിന്ന് വരെ ആവശ്യക്കാര്‍
Promotion ഏപ്രില്‍ മാസത്തിലായിരുന്നു അത്. വീട്ടുവളപ്പില്‍ കിടന്നിരുന്ന കുറച്ച് പ്ലൈവുഡും ഒരു ഈര്‍ച്ചവാളും സ്പാനറും എടുത്ത് 40-കാരനായ ധനി റാം സഗ്ഗു ഒരു സൈക്കിള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പൂര്‍ണമായും തടികൊണ്ടുള്ള സൈക്കിളായിരുന്നു ലക്ഷ്യം. രണ്ട് തവണ പരാജയപ്പെട്ടു, എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ തടിയിലുണ്ടാക്കിയ സൈക്കിള്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 15,000 രൂപ വില വരുന്ന ഈ സൈക്കിള്‍ ഇന്ന് ചൂടപ്പം പോലെ വിറ്റുപോകുന്നു. വെറുതെ ഹോബിക്ക് സൈക്കിളുണ്ടാക്കിയതല്ല ധനി റാം. മരപ്പണിയാണ് കക്ഷിക്ക്. എന്നാല്‍ കോവിഡ് […] More
-
in Featured, Innovations
വീട്ടിൽ വെള്ളം കയറുന്നുണ്ടോ? പ്ലംബിങ്ങ് പോലും മാറ്റാതെ വീട് 8 അടി വരെ ഉയര്‍ത്താൻ ആഷിഖ് സഹായിക്കും
Promotion ര ണ്ട് വർഷം മുൻപാണ് കണ്ണൂരുകാരി സജ്നയ്ക്ക് തന്റെ ഇഷ്ടത്തിനൊത്ത ഒരു വീട് സ്വന്തമായി ഉണ്ടാക്കാന്‍ കഴിഞ്ഞത്. കുടുംബത്തിലെ എല്ലാവരുടെയും വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ആ വീട്. എന്നാൽ മഴക്കാലം എത്തിയതോടെ വീടിനോടുള്ള സ്നേഹം ഭയത്തിന് വഴിമാറി. വെള്ളക്കെട്ടുള്ള പ്രദേശത്തായിരുന്നു വീട് എന്ന് മനസിലായത് മഴ പെയ്തപ്പോഴാണ്. അപ്പോഴേക്കും വെള്ളം വീടിനുള്ളിലേക്ക് കയറുകയും താഴത്തെ നിലയിലെ താമസം ബുദ്ധിമുട്ടാവുകയും ചെയ്തു. പല ഗൃഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. ഏറെ മോഹിച്ചു പണിത വീട് ഉപേക്ഷിക്കാനും […] More
-
in Featured, Innovations
ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’
Promotion ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള് മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്നാണ്. പാഴ്വസ്തുക്കളില് റീസൈക്കിള്‍ ചെയ്യലല്ലേ എന്ന് അദ്ദേഹം ചെയ്യുന്ന കാര്യത്തെ ലളിതമായി അങ്ങനെ പറയാനുമൊക്കില്ല. അതുക്കും മേലെയാണ് ഇന്നവേഷന്‍ അഭിനിവേശമായ ഈ യുവാവിന്റെ ചിന്ത. കാരണം, ബയോ വേസ്റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയാണ് ബിനീഷ്. ബിനീഷിന്റെ […] More
-
in Featured, Innovations
ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ
Promotion മൊബൈലും ഇന്റെര്‍നെറ്റും, എന്തിന് സ്റ്റാര്‍ട്ട് അപ്പ് എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലരും ഒരു സുരക്ഷിത ജോലി മാത്രം സ്വപ്നം കണ്ടിരുന്ന കാലത്ത്, സിവില്‍ സര്‍വീസ് പോലെ ആഘോഷിക്കപ്പെടുന്ന ഒരു കരിയര്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? അതുമാത്രമല്ല, ഐ എ എസ് ഉപേക്ഷിച്ചിട്ട് നാട്ടില്‍ അതുവരെ കേട്ടുപരിചയമില്ലാത്ത ബിസിനസ് തുടങ്ങി ലോകത്തെ ഞെട്ടിക്കുക, അതില്‍ വിജയം വരിക്കുക… ബാലയെന്നറിയപ്പെടുന്ന സി ബാലഗോപാലിന്റെ സമാനതകള്‍ അധികമില്ലാത്ത ജീവിതം അതാണ്. ‘തൊഴിലാളിയല്ല, തൊഴില്‍ ദാതാവാകൂ.’ […] More
-
in Featured, Innovations
യുവസംരംഭകരുടെ മാസ് എന്‍ട്രി! കൊറോണക്കാലത്തും ₹23 കോടി നിക്ഷേപം, വരുമാനവർദ്ധന 150%
Promotion എന്ട്രന്സിനും കോച്ചിങ്ങിനും നൂറായിരം ടെസ്റ്റുകള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള സാധാരണക്കാര്‍ക്കറിയാം, ഇംഗ്ലീഷ് എന്ന കടമ്പ കടക്കാനുള്ള പെടാപ്പാട്. മുഹമ്മദ് ഹിസാമുദ്ദീനും കൂട്ടര്‍ക്കും അതിന്റെ പാട് നന്നായി അറിയാം. കാരണം, അവരെല്ലാം എന്‍ജിനീയറിങ്ങ് കഴിഞ്ഞിറങ്ങിയവരാണ്. “എന്‍ജിനീയറിംഗ് പഠിച്ചയാള്ക്കാരാണ് ഞങ്ങളെല്ലാവരും. അതിനാല്‍ തന്നെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോയിട്ടുണ്ട്, എന്‍ട്രന്‍സ് എക്സാമിനെല്ലാം. ഒരു ക്ലാസില്‍ 60 പേരെല്ലാമുണ്ടാകും അന്ന്. എന്നാല്‍ ക്ലാസിന്റെ ഗുണം അഞ്ചോ പത്തോ പേര്‍ക്കേ കാര്യമായി ലഭിക്കൂ. അതായിരുന്നു അവസ്ഥ. ആ ന്യൂനത ഞങ്ങള്‍ക്കറിയാമായിരുന്നു,” […] More
-
in Innovations
ഇ-ബാറ്ററിയുടെ ആയുസ്സ് പല മടങ്ങ് കൂട്ടാൻ സഹായിക്കുന്ന കണ്ടെത്തലുമായി ടി ടി പി എൽ
Promotion ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിലേക്ക് അധികം വൈകാതെ കേരളവും പ്രവേശിക്കും. കൂടുതൽ നേരം ചാർജ്ജ് നിൽക്കുന്ന, പൊട്ടിത്തെറി സാധ്യതകളില്ലാത്ത ബാറ്ററികള്‍ നിര്‍മ്മിക്കാനാണ് പൊതുമേഖല സ്ഥാപനമായ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ടിടിപിഎൽ) ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളുടെ അസംസ്കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് നിർമ്മിച്ചു കൊണ്ടാണ് ബാറ്ററി നിർമ്മാണത്തിലേക്ക് കമ്പനി കടക്കുന്നത്. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ടിടിപിഎല്ലിലെ ഗവേഷകരുടെ നേതൃത്വത്തിൽ […] More
-
in Featured, Innovations
കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം
Promotion കണ്ടാല്‍ ആരും നോക്കി നിന്നുപോവും, അത്ര ഭംഗിയാണ് ഈ വീടിന്. മരങ്ങളും ചെടികളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ പറമ്പിലെ വെളുത്ത കൊട്ടാരം- തൂവെളുപ്പുള്ള മകുടങ്ങളോടുകൂടിയ സ്വപ്നവീട്. വയനാട്ടുകാരന് പി ജെ ജോര്‍ജ്ജ് ഒരുപാട് നാളുകള്‍ മനസിലിട്ട് താലോലിച്ച സ്വപ്നമാണ്, ഈ കവുങ്ങ് വീട്. വയനാടന്‍ പ്രകൃതിഭംഗി നിറയുന്ന കാരാപ്പുഴ ഡാമിന് സമീപമാണ് ഈ വീട്. അഞ്ച് വര്‍ഷം മുന്‍പാണ് അദ്ദേഹം ഈ വീട് നിര്‍മ്മിക്കുന്നത്. ഇഷ്ടികയും വെട്ടുകല്ലും കമ്പിയുമില്ലാതെ കവുങ്ങ് ചീളുകളും ഫെറോ സിമന്റും ഉപയോഗിച്ച് പണിത […] More
-
in Innovations
മൊബൈല്‍ ഫോണ്‍ അത്ര പോര! സ്വന്തമായി കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്ത് 9-ാം ക്ലാസുകാരന്
Promotion മൊബൈല്‍ ഫോണിലാണ് ഒമ്പതാം ക്ലാസ്സുകാരന് ആകാശ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കണ്ടുകൊണ്ടിരുന്നത്. കുറച്ചുദിവസം അങ്ങനെ കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണിന്റെ ഇത്തിരിപ്പോന്ന സ്ക്രീന്‍ അത്ര പോര എന്നു തോന്നി കോട്ടയം മണര്‍കാട് കളത്തിപ്പടി മരിയന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആകാശ് ജിസ് മാര്‍ക്കോസിന്. സ്വന്തമായി ഒരു കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്തെടുക്കാനായി അടുത്ത ശ്രമം. “ഞാനും അനിയനും മൊബൈല്‍ ഫോണിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത്. ഫോണിനെക്കാള്‍ നല്ലതല്ലേ കംപ്യൂട്ടര്‍ എന്ന തോന്നലിലാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്,” ആകാശ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് […] More
-
in Featured, Innovations
ബക്കറ്റില്‍ മുത്ത് കൃഷി ചെയ്ത് ഈ മലയാളി കര്ഷകന് നേടുന്നത് ലക്ഷങ്ങള്‍
Promotion സമുദ്രത്തിന്റെ മാര്‍ത്തട്ടില്‍ മാത്രമേ വിലയേറിയ മുത്തുകള്‍ കണ്ടെടുക്കാന്‍ സാധിക്കൂവെന്ന് ധരിക്കുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. എന്നാല്‍ അങ്ങനല്ല, കാര്യങ്ങള്‍. വേണമെങ്കില്‍ ബക്കറ്റിലും മുത്തുണ്ടാക്കാം. കാസര്‍ഗോഡ് ജില്ലയിലെ ഈ കര്ഷകന് അത് അസലായി പറഞ്ഞു തരും. തന്റെ വീട്ടുവളപ്പിലും ചെറിയ കുളത്തിലുമെല്ലാം മുത്തുകൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം കൊയ്യുകയാണ് കെ ജെ മാത്തച്ചന്. പശ്ചിമഘട്ടത്തില്‍ ഉല്‍ഭവിക്കുന്ന നദികളില്‍ നിന്ന് ലഭിക്കുന്ന കക്കകള്‍ കൊണ്ടുവന്നാണ് 65-കാരനായ മാത്തച്ചന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുത്ത് കൃഷി ചെയ്യുന്നത്. ഈ കക്ക സംസ്കരിച്ച്, […] More
-
in Innovations
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More
-
in Innovations
ഭിന്നശേഷിക്കാര്‍ക്കും വയസ്സായവര്‍ക്കും വേദനയില്ലാത്ത കാര്‍ യാത്ര! യുവ എന്‍ജിനീയര്‍ തയ്യാറാക്കിയ കരുണ സീറ്റുകള്‍
Promotion റോഡ് യാത്രകള്‍ നമുക്ക് എന്നും മധുരതരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. യാത്രക്കിടെയുള്ള നേരമ്പോക്കുകള്‍, റോഡരുകിലെ തട്ടുകടകളിലും ധാബകളിലും നിര്‍ത്തി നിര്‍ത്തിയുള്ള പോക്ക്… ഒക്കെക്കൊണ്ട് തന്നെ കാറിലുള്ള യാത്രയാണ് പലപ്പോഴും കൂടുതല്‍ സൗകര്യപ്രദം. നിര്‍ഭാഗ്യവശാല്‍ ഈ യാത്രകള്‍ ചിലര്‍ക്ക് എങ്കിലും വളരെ വേദനാജനകവും കഠിനവും ആയിത്തീരാറുണ്ട്. ”പ്രായമായവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും ഒരു കാറിനുള്ളിലേക്ക് കയറുകയും തിരിച്ച് ഇറങ്ങുകയും എത്ര പ്രയാസകരമെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ആദ്യം ഇടുപ്പ് കുനിച്ച് പിന്നെ മുട്ട് വളച്ച് ഒറ്റക്കാലില്‍ ശരീരത്തെ മുഴുവന്‍ താങ്ങി […] More
-
in Innovations
അധ്യാപകന് വികസിപ്പിച്ച തെങ്ങോല സ്ട്രോകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ ഓര്‍ഡര്‍
Promotion പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ വീണുകിടന്ന് നശിച്ചുപോകുന്ന തെങ്ങോലകള്‍ക്ക് ഇപ്പോള്‍ വിദേശത്ത് വരെ ആവശ്യക്കാരായി. ബെംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സജി വര്‍ഗ്ഗീസ് ആണ് തെങ്ങോലയ്ക്ക് പുതിയ ഉപയോഗ സാധ്യത വികസിപ്പിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. തെങ്ങോല സംസ്കരിച്ച് സ്ട്രോ നിര്‍മ്മിച്ചാണ് ആലപ്പുഴ വെണ്മണി സ്വദേശിയായ സജി വര്‍ഗീസ് ഉണക്ക ഓലകള്‍ കൊണ്ട് പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പ്രകൃതി സൗഹൃദ ബദല്‍ മുന്നോട്ടുവെയ്ക്കുന്നത്. “നാലു വര്‍ഷമായി ബെംഗളൂരുവിലാണ്. ക്രൈസ്റ്റ് […] More