
Welfare
Latest stories
More stories
-
തെന്നലയിലെ യാസ്മിന് വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്
പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും കുഴിവെട്ടിമൂടിയതുപോലെ തോന്നി യാസ്മിന്. ‘സ്കൂളില്പ്പോകുന്ന പെണ്‍കുട്ടികളെ നോക്കി ഞാന്‍ കൊതിയോടെ നിന്നിട്ടുണ്ട്,’ എന്ന് യാസ്മിന്. വീട്ടിലെ അന്നത്തെ അവസ്ഥയില്‍ അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല. ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന് ഒരു വിപ്ലവത്തിന്റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍. “ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍. ദീര്‍ഘ […] More
-
ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍
കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ മാര്‍ബിളും ടൈലുമൊക്കെ വില്‍ക്കുന്ന ഒരു ചെറുകിട കച്ചവടക്കാരനാണ് മുഹമ്മദ് റാഫി (41) എന്ന ‘വാട്ടീസ് റാഫി’. കൂട്ടുകാര്‍ അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് ആളെ പിടി കിട്ടും. വാട്ടീസ് റാഫിയെന്നത് കൂട്ടുകാര്‍ ഇട്ടുകൊടുത്ത ചെല്ലപ്പേരാണ്. നിര്‍ധനരായ പല കുടുംബങ്ങളും ഇന്ന് ആ പേര് കേള്‍ക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയും, നെഞ്ചില്‍ കൈവെച്ച് പറയും, ‘മ്മടെ ഖല്ബിലാണ് വാട്ടീസ് റാഫി വീടുവെച്ചത്…’ സ്വന്തമായൊരു വീട് സ്വപ്നം മാത്രമായി കരുതിയവര്‍ക്ക് മനോഹരമായ വീട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയാണ് […] More
-
in Welfare
ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്
അമ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം. നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്റെ മുനയുണ്ടായിരുന്നു. അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ രംഗം […] More
-
in Inspiration, Welfare
കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്റ് ഭൂമി
കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ചെറുപ്പകാലം താണ്ടാനാണ് ദാമോദരന്‍ നായര്‍ പതിനേഴാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി കയറിയത്, ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതിരുന്ന ഒരു കാലത്ത്. ആറ് പതിറ്റാണ്ട് മുമ്പാണത്. എട്ടാം ക്ലാസ്സും എത്ര അധ്വാനം ചെയ്തും ജീവിക്കാനുള്ള മനസ്സും മാത്രമായി മുംബൈയിലെത്തിയ ആ ചെറുപ്പക്കാരന് അവിടെയും ജീവിതം എളുപ്പമല്ലായിരുന്നു. നാട്ടില്‍ അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും പിന്നെ പട്ടിണിയും കഷ്ടപ്പാടും. എല്ലാമോര്‍ത്തപ്പോള്‍ ദാമോദരന്‍ നായര്‍ എന്തുദുരിതവും സഹിക്കാന്‍ തയ്യാറായി. കൂലിപ്പണിയുള്‍പ്പെടെ പല ജോലികളും എടുത്തു. ഇതുകൂടി വായിക്കാം:പത്രം വിറ്റുകിട്ടുന്ന […] More
-
മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്റെ കഥ
“ഒരു ദിവസം മാവുമരത്തിന്റടുത്ത് ഒരു മിന്നു എന്ന കുട്ടി ഉണ്ടായിരുന്നു. അപ്പോളാണ് അപ്പു അവളുടെ കൂട്ടുകാരന് വന്നത്. അവര്‍ മരത്തില്‍ ഒരു മാമ്പഴം കണ്ടു. അപ്പോളാണ് ഒരു പപ്പുക്കാക്ക വന്നത്. അവന് ആ കുട്ടികളെ മാമ്പഴം പറിക്കുന്നത് കണ്ടു. ആ മരത്തില്‍ കുറേ അണ്ണാന് കുഞ്ഞുങ്ങളുണ്ടായി. കാക്കയുടെ പുറകില്‍ തേനീച്ചക്കൂടുണ്ടായിരുന്നു. രണ്ടുമുയലുകള് കളിക്കുന്നുണ്ടായിരുന്നു. കാക്കകള്‍ ആകാശത്തില്‍ പറക്കുന്നുണ്ടായിരുന്നു.” ഈ കഥയിലെ അക്ഷരത്തെറ്റുകളും വ്യാകരണവും നോക്കി മാര്‍ക്കിടാന്‍ വരട്ടെ. ഇത് എറണാകുളം ജില്ലയിലെ അല്ലപ്ര ഗവണ്മെന്റ് സ്കൂളിലെ രണ്ടാംക്ലാസ്സുകാരി […] More
-
in Inspiration, Welfare
സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്
ഒട്ടിയ വയറുമായി ഉറങ്ങാന്‍ പോകുന്നവരെക്കുറിച്ച് നമുക്കെന്തറിയാം? വയറിനുള്ളിലെ ആന്തല് മാത്രമല്ല, നെഞ്ചെരിച്ചുപുകയ്ക്കുന്ന ഓര്‍മ്മകളും, തിരസ്കാരത്തിന്റെ കയ്പ്പും കണ്ണീരും കൂടിയാണ് അവരുടെ ഉറക്കത്തിന് കൂട്ട്. ഇത്തിരി കഞ്ഞി ഉപ്പുകൂട്ടി കുടിക്കുന്നത് അവര്‍ സ്വപ്നം കാണുമായിരിക്കും, വിശന്നുമയങ്ങുന്ന രാത്രികളില്‍. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് ഒരുപാട് പേർ അങ്ങനെ എപ്പോഴും കാണും. ഏറെയും വൃദ്ധര്‍. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍, മക്കളുപേക്ഷിച്ചവര്‍, ആരോരുമില്ലാത്തവര്‍… അവര്‍ അവിടെ വന്നുകൂടുന്നതിനും കാരണമുണ്ട്. ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കിട്ടും. അത് കഴിച്ച് കിടന്നുറങ്ങാം. എന്നാല്‍ ക്ഷേത്രക്കുളത്തില്‍ പോയി ഒന്നുമുങ്ങിക്കുളിച്ച് […] More
-
in Welfare
വയനാടിന്റെ ഇരട്ടച്ചങ്കുള്ള രക്ഷകര്‍
ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഴക്കാലം. കബനി കുത്തിക്കലങ്ങി പായുകയാണ്. കാടുംമലയും ഇളക്കിയൊഴുക്കി കലിതുള്ളിപ്പാഞ്ഞുവന്ന പുഴ മാനന്തവാടി വാളാട് ടൗണിലെ ചെറിയ മരപ്പാലവും മുക്കിക്കളഞ്ഞു. അക്കരെക്കടക്കാൻ തോണി മാത്രമായി നാട്ടുകാരുടെ ആശ്രയം. 1992 ജൂൺ 26. നിലക്കാതെ മഴ പെയ്തു, അന്നും. വാളാട് ഗവ. ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരം വീടുകളിലേക്ക് പോവുകയായിരുന്നു. തോണിയിൽ മുപ്പതിലേറെ കുട്ടികളുണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തോണി മറിഞ്ഞു. ഗ്രാമം പകച്ചുനിന്നു–മുപ്പതിലേറെ ജീവൻ… തോണി മറിഞ്ഞതറിഞ്ഞ് കുറെ ചെറുപ്പക്കാര്‍ പലയിടങ്ങളിൽ നിന്നും ഓടിയെത്തി. മറ്റൊന്നും […] More
-
ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ
കുറേ സ്കൂള്‍ കുട്ടികള്‍ വീടായ വീട് മുഴുവന്‍ കയറിയിറങ്ങി ആക്രി സാധനങ്ങള്‍ ശേഖരിക്കുകയാണ്. അല്‍ഭുതമായിരുന്നു കാഴ്ചക്കാര്‍ക്ക്. എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ അല്‍ഭുതവും സംശയവുമെല്ലാം മാറി. ആളുകള്‍ കൂട്ടമായെത്തി അവരോടൊപ്പം കൂടി. പോവുന്നിടത്തെല്ലാം ഹൃദയം നിറഞ്ഞ സ്വീകരണം. കാസര്‍ഗോഡ് ജില്ലയിലെ മേലാങ്കോട്ട് ആണ് സംഭവം. അഞ്ഞൂറ് വീടുകളില്‍ നിന്ന് പൊട്ടിയ പാട്ടയും ബക്കറ്റും കസേരയും കാര്‍ഡ് ബോര്‍ഡുപെട്ടികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു . ആക്രിമൊത്തം വിറ്റപ്പോള്‍ 9,500 രൂപ കിട്ടി. ആ തുക അവര്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംഭാവന […] More
-
in Welfare
അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്
പ്രളയജലം പൊങ്ങിപ്പൊങ്ങിവന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. മാറ്റിയുടുക്കാനുള്ള തുണിപോലും പലര്‍ക്കും കൈയ്യില്‍ വെക്കാന്‍ കഴിഞ്ഞില്ല. ജീവനും കൊണ്ടുള്ള പാച്ചിലായിരുന്നു. അതിനിടയില്‍ പലര്‍ക്കും സ്വന്തം അരുമ മൃഗങ്ങളെ ഒപ്പം കൂട്ടാനായില്ല. മുട്ടിയുരുമ്മിയും മുരണ്ടും ഒപ്പം നടന്ന പട്ടിക്കുഞ്ഞുങ്ങളെയും മടിയില്‍ കയറിയിരുന്നു കൊഞ്ചാന്‍ കാത്തിരിക്കുന്ന അരുമപ്പൂച്ചകളെയും വിധിക്ക് വിട്ടുകൊടുത്ത്… വിങ്ങുന്ന മനസ്സോടെയാണ് പലരും വെള്ളം കയറിയ വീടുകളില്‍ നിന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയത്. ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ ദുരന്തം എത്ര അരുമകളുടെ ജീവന് കവര്‍ന്നിട്ടുണ്ടാവും… പ്രളയത്തിന്റെ ദയക്ക് വിട്ടുകൊടുക്കേണ്ടിവന്ന […] More
-
കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്റെ നൂറുനൂറു കഥകള്‍
കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയറയിലെ ബി ഇ എം യു പി സ്കൂളിലെ കുറച്ച് കുട്ടികളും അധ്യാപകരും കൂടി അനിലേട്ടന്റെ വീട്ടിലെത്തി. കുറച്ചുകാലമായി അനില്‍ ഉണ്ടാക്കുന്ന പേനകളാണ് ഈ കുട്ടികള്‍ ഉപയോഗിക്കുന്നത്–കൈകൊണ്ട് ചുരുട്ടിയെടുത്തുണ്ടാക്കുന്ന കടലാസുപേനകള്‍. അനില്‍ കിടപ്പുരോഗിയാണ്. അവര്‍ അദ്ദേഹത്തിനോട് വിവരങ്ങള്‍ തിരക്കി. എല്ലാവരും ചേര്‍ന്ന് പാട്ടുപാടി. “മന്ദാരക്കാവിലേ…വേലപ്പൂരം കാണാന്‍… എന്തടാ കുഞ്ഞാഞ്ഞേ…” തന്റെ വേദനകള്‍ മറന്ന് അനില്‍ ചിരിച്ചു. കുട്ടികളോടൊത്തുള്ള ആ നേരം അനിലിനെ ഉല്ലാസവാനാക്കി … കടലാസുപേനകള്‍ കൊണ്ടുവന്ന സ്നേഹം. അനില്‍ കടലാസുപേന ഉണ്ടാക്കുന്നത് […] More
-
in Environment, Welfare
ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്
വീട്ടിലൊരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക ഈ ചേച്ചിമാരെയാണ്. ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ ഇവര്‍ വരും, കാര്യങ്ങള്‍ അന്വേഷിക്കും, മരുന്ന് കൊണ്ടുവന്നുതരും, തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ പഞ്ചായത്തിലെ ഷീന പറയുന്നു. ആ ചേച്ചിമാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആവേശം മൂത്ത് ഷീനയും കൂടെക്കൂടി, കഴിഞ്ഞ മാസം. നീലപ്പട പിന്നെയും വലുതായി. ഇരുന്നൂറിലധികം വരുന്ന സ്ത്രീകളുടെ ഒരു സംഘമാണ് നീലപ്പട. പന്ത്രണ്ട് വര്‍ഷമായി ഈ പെണ്‍കൂട്ടം കുന്നത്തുകാലിന്റെ കാവലാളുകളാണ്. ആ പഞ്ചായത്തിലെ ഓരോ വീട്ടിലെയും അംഗങ്ങളാണവര്‍. കുഞ്ഞിനൊരു പനിവന്നാല്‍ അമ്മമാര്‍ ആദ്യം […] More
-
in Welfare
ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍
ഞായറാഴ്ച എന്താ പരിപാടി…? “കുപ്പിയും ചിക്കനും ചിപ്സും…’മ്മക്ക് മിന്നിക്കാം…” എന്നാല്‍ അതേ ചോദ്യം കാഞ്ഞങ്ങാട്ടെ അരയി ഗ്രാമത്തിലെ വൈറ്റ് ആര്‍മിയിലെ കൂട്ടുകാരോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം മറ്റൊന്നാണ്. അവര്‍ക്ക് ഞായറാഴ്ചകള്‍ എല്ലുമുറിയെ പണിയെടുക്കാനുള്ളതാണ്. വീടുകള്‍ കെട്ടിക്കൊടുക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുള്ളതുമാണ്. കഴിഞ്ഞ ആറുവര്‍ഷങ്ങളായി അവധി ദിനങ്ങളെല്ലാം അവര്‍ സമൂഹത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്, തീര്‍ത്തും സൗജന്യസേവനം. വര്‍ഷം 2012. നിര്‍മാണ തൊഴിലാളികളായ–കാസറഗോഡന്‍ ഭാഷയില്‍ കെട്ടുപണിക്കാര്‍– ആറ് സുഹൃത്തുക്കള്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഒരു കൂട്ടുകാരന്റെ വീട് നിര്‍മാണം ഏറ്റെടുക്കുന്നു. കൈമെയ് മറന്നു പണിയെടുത്തപ്പോള്‍ […] More