More stories

 • in ,

  വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍

  രണ്ട് ബെഡ്‌റൂമൂം, അതിഥികള്‍ വന്നാല്‍ ഇരിക്കാന്‍ നല്ലൊരു ഹാളും. റൂം ബാത്ത്‌ അറ്റാച്ച്ഡായിരിക്കണം. “പൂജാമുറി…?” “ആയ്‌ക്കോട്ടെ.” “പിന്നെ, വീടിന്‍റെ മുന്‍വശം കാണാന്‍ നല്ല ചേലുവേണം. നല്ല ഒരു പൂന്തോട്ടവും കാറ് കേറ്റി ഇടാനുള്ള സ്ഥലവും…” പറഞ്ഞുവരുമ്പോ നമ്മുടെയൊക്കെ മനസ്സില്‍ വീടെന്നാല്‍ നാടോടിക്കാറ്റിലെ ദാസന്‍റെയും വിജയന്‍റേയും സ്വപ്‌നവീടു തന്നെയല്ലേ? ഇപ്പോഴാണെങ്കില്‍ ബെഡ്‌റൂമിന്‍റെ എണ്ണം കൂടും, മുറ്റം മുഴുവന്‍ ടൈലിട്ട് കളറാക്കും… അത്രേ ഉള്ളൂ മാറ്റം. ചന്ദനമോ ചെമ്പകമോ ഒക്കെ മണക്കുന്ന പൂന്തോട്ടം ആരാണ് മോഹിക്കാത്തത്..? ആയുഷ്‌കാലം മുഴുവന്‍ പണിയെടുത്ത് […] More

 • in ,

  ‘ദിവസവും ആനകൾ കാടിറങ്ങിവരും, പിള്ളാരുടെ ക്രിക്കറ്റ് ​ഗ്രൗണ്ടിന് തൊട്ടടുത്ത്’: കാട്ടാനകളോട് ചങ്ങാത്തം കൂടിയ ​​ഗ്രാമത്തിൽ നിന്നും

  “എങ്ങനെയെങ്കിലും അടിമാലിയിലെത്തിയാല്‍ പിന്നെ എല്ലാം ഞാനേറ്റു,” എന്ന് സുഹൃത്തിന്‍റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ രണ്ടും കല്‍പിച്ചിറങ്ങി. കുമളിയില്‍ നിന്ന് ബസുപിടിച്ച് അടിമാലിയിലേക്ക്. അടിമാലിയിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. “ആന കാണുവോ?” ഇത്രയും യാത്ര ചെയ്തിട്ട് വല്ല ഉപകാരവും ഉണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സുഹൃത്ത് നൂറുശതമാനം ഉറപ്പിച്ചുപറഞ്ഞു. എന്നാലും എനിക്കത്ര വിശ്വാസം പോരായിരുന്നു. ഇതുകൂടി വായിക്കാം : കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട് അങ്ങനെ പിന്നെയും നാല്‍പത് കിലോമീറ്റര്‍ യാത്ര ചെയ്യണം വനത്തോട് ചേര്‍ന്ന് കിടക്കുന്ന […] More

 • in

  കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍

  മെട്രോ നഗരമായ എറണാകുളത്തിന്‍റെ നടുവില്‍ ഒരു സ്വകാര്യ വനം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷേ ഇത് സത്യമാണ്. സര്‍ക്കാര്‍ വകുപ്പില്‍ പെട്ടതല്ല ഏതാണ്ട് രണ്ടായിരം ഇനം ഔഷധച്ചെടികളും മരങ്ങളും അപൂര്‍വ സസ്യങ്ങളും വളരുന്ന ഈ സ്ഥലം. എ വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹി തനിക്ക് പാരമ്പര്യമായി കിട്ടിയ രണ്ടേക്കറിലധികം വരുന്ന പുരയിടത്തില്‍ നട്ടും നനച്ചും വളര്‍ത്തുന്നതാണ് ഇവയൊക്കെ. രണ്ടായിരത്തോളം ഇനം അപൂര്‍വ ഔഷധവൃക്ഷങ്ങളും ചെടികളും നിറഞ്ഞുനില്‍ക്കുകയാണ് ഇവിടെ. ഒരു സെന്‍റ് ഭൂമിക്ക് ലക്ഷങ്ങള്‍ വിലവരുന്ന, മെട്രോ […] More

 • Sooraj Appu Kerala's youngest natural farmer
  in ,

  ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍

  അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലെ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കുമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ വയനാടുകാരന്‍ സൂരജ് പുരുഷോത്തമന്‍ ഒരു പൊടിമീശക്കാരന്‍ പയ്യനായിരുന്നു. കൃഷിയില്‍ സ്വന്തം അനുഭവം വിവരിക്കുകയായിരുന്നു ആ കുട്ടിക്കര്‍ഷകന്‍. ആ കുഞ്ഞ് ജൈവകര്‍ഷകന്റെ അനുഭവങ്ങള്‍ എം എല്‍ എമാര്‍ കൗതുകത്തോടെ കേട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചാണ് സൂരജ് മടങ്ങിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ അപ്പു എന്ന് കൂട്ടുകാരും വീട്ടുകാരുമൊക്കെ വിളിക്കുന്ന സൂരജ് കൃഷിപ്പണി തുടങ്ങിയിരുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരൊക്കെ കളിക്കാനോടുമ്പോള്‍ […] More

 • in

  നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ

  കൈയില്‍ ഇരട്ടശിഖരമുള്ള കമ്പ്… അതുപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ വെള്ളം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതെന്ന് കുഞ്ഞമ്പുവേട്ടന്‍. ചില പ്രത്യേകതരം ചെടികളും കുന്നിനകത്തെ നീരുറവകളുടെ സൂചന തരും. മണ്ണുമണത്തുനോക്കിയും വെള്ളമുണ്ടോ എന്നറിയാം… സ്ഥാനം നിര്‍ണയിച്ചുകഴിഞ്ഞാല്‍ കുഞ്ഞമ്പുവേട്ടന്‍ പണി തുടങ്ങും. കുന്നിന്‍റെ ഉള്ളിലേക്ക് തുരന്നു, തുരന്ന് സൂക്ഷ്മതയോടെ മുന്നേറും. കൂട്ടിന് ഒരാള്‍ മാത്രം. അകത്തുനിന്ന് മണ്ണ് വലിച്ചുപുറത്തേക്കിടാന്‍… കഴിഞ്ഞ മുപ്പത് വര്‍ഷമായി ചന്ദ്രനാണ് കുഞ്ഞമ്പുവേട്ടന്‍റെ സഹായി. ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ വരണ്ടുങ്ങുമ്പോള്‍ ഭൂമിക്കടിയിലെ നീരുറവ തിരയുകയാണ് കാസര്‍ഗോഡ് കുണ്ടംകുഴി നീര്‍ക്കയം സ്വദേശി 67 […] More

 • in ,

  കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍

  പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ചാച്ചന്‍ പറഞ്ഞു, “പഠിച്ചതൊക്കെ മതി, നീയും പറമ്പിലേക്കിറങ്ങ്…” അങ്ങനെ വയനാട് എടവക ചേമ്പോത്തെ പി ജെ മാനുവലും അഞ്ച് ചേട്ടന്മാര്‍ക്കൊപ്പം പാടത്തേക്കിറങ്ങി. പിന്നീടങ്ങോട്ട് പാടത്തും പറമ്പിലുമായി മാനുവലിന്‍റെ ജീവിതം. പക്ഷേ, മാനുവലിന് അതില്‍ പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല. എന്ന് മാത്രമല്ല, ചേറിന്‍റെ മണവും പാടത്തെ പണിയും ഒത്തിരി ഇഷ്ടവുമായിരുന്നു. “1964 ല്‍ എസ് എസ് എല്‍ സി പഠനം കഴിഞ്ഞാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്. കൃ്ഷിയോട് പഠിച്ചോണ്ടിരിക്കുമ്പോഴേ ഇഷ്ടമായിരുന്നു. ഏറ്റവും ഇഷ്ടം കന്നുപൂട്ട് കാണാനായിരുന്നു…കന്നുപൂട്ടിനിടയില്‍ ആ […] More

 • in ,

  ‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍

  ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങാം. രാധ അടുക്കളയില്‍ നല്ല തിരക്കിലാണ്. സമയം ഉച്ചയോടടുക്കുന്നു. കാസര്‍ഗോഡ്  തൃക്കരിപ്പൂര്‍ കടപ്പുറത്ത് വെയില്‍ കടുത്തു. നല്ല വിശപ്പ്. അടുക്കളയില്‍ നിന്നും എളമ്പക്ക (കക്ക) അരപ്പിനോട് ചേര്‍ന്ന് വെന്തുവരുന്നതിന്‍റെ മണം കൂടി മൂക്കിലേക്ക് കയറിയപ്പോള്‍ വായില്‍ തിരയിളക്കം. ആ തിരയില്‍ വിശപ്പിന്‍റെ തീ ആളിക്കത്തിയതേയുള്ളൂ. അധികം വൈകിയില്ല. ടെയ്‌ലര്‍ ഭാസ്‌കരന്‍റെ വീടിനോട് ചേര്‍ന്ന് കടലോരത്തൊരുക്കിയ ഓലയും പുല്ലും മേഞ്ഞ തണല്‍പ്പുരയ്ക്കുകീഴിലേക്ക് അതാ വരുന്നു, കടല്‍-കായല്‍ വിഭവങ്ങളുടെ ചാകര. ഗ്രാമത്തിന്‍റെ രുചി അറിഞ്ഞ് സഞ്ചാരികള്‍ മടങ്ങണം […] More

 • in ,

  തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്

  പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ്. ഗുരുവായൂരിലെ ഒരു കല്യാണമണ്ഡപം. ചടങ്ങു കഴിഞ്ഞയുടൻ സദ്യയുണ്ണുന്നതിനായി എല്ലാവരും തിരക്കുകൂട്ടുകയാണ്. സദ്യവിളമ്പുന്ന ഹാളിന്‍റെ തുറക്കാത്ത വാതിലിന് മുന്നിൽ അതിഥികള്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന ആ സ്ഥിരം കാഴ്ച. അകത്ത് വിളമ്പുകാർ മേശമേൽ ഇലവിരിച്ച് പോകുന്നതുനോക്കിനില്‍ക്കുമ്പോള്‍ വായില്‍ കപ്പലോട്ടത്തിനുള്ള തയ്യാറെടുപ്പ്. പാൽപായസത്തിന്‍റെയും അടപ്രഥമന്‍റെയും  സാമ്പാറിന്‍റെയും കാച്ചിയ പപ്പടത്തിന്‍റെയും മണങ്ങള്‍ കൂടിച്ചേര്‍ന്ന് ഭക്ഷണപ്രിയരുടെ ക്ഷമ പരീക്ഷിക്കുന്ന നിര്‍ണ്ണായകമായ ആ നിമിഷങ്ങള്‍. അപ്പോഴാണ് ഒരു ഇലയ്ക്കൊപ്പം രണ്ട് സ്റ്റീൽ ഗ്ലാസുകൾ വീതം വച്ച് ഒരു ചെറിയ […] More

 • in ,

  ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍

  കാസര്‍ഗോഡ് മടിക്കൈയിലെ പാറപ്പുറത്തെ ആ വീടിനുചുറ്റും ഒരു ഔഷധക്കാടാണ്. അപൂര്‍വ്വമായ സസ്യങ്ങളുള്‍പ്പെടെ 1,442 ഇനം ഔഷധച്ചെടികളുടെ സ്വര്‍ഗമാണ് ആ വീട്. അങ്ങേയറ്റം കരുണയോടെ അവയെ പോറ്റുന്ന ആ മനുഷ്യന്‍റെ പേര് ഇന്ന് ആയിരക്കണക്കിനാളുകള്‍ക്ക് അറിയാം. ഹംസ മടിക്കൈ എന്നും ഹംസ വൈദ്യരെന്നും ഉസ്താദ് ഹംസ എന്നുമൊക്കെ ആളുകള്‍ സ്‌നേഹത്തോടെ പലതും വിളിക്കും. വിട്ടുമാറാത്ത പഴുപ്പും മുറിവുകളുമായി നിരവധി പേര്‍ ഹംസ വൈദ്യരെത്തേടിയെത്തുന്നുണ്ട്. പച്ചിലമരുന്നുകളും തൈലങ്ങളുമായി, ആശ്വാസമായി ഹംസ അവര്‍ക്ക് സ്‌നേഹത്തോടെ മരുന്നുപദേശിക്കും. സുഖപ്പെട്ടവര്‍ നന്ദിയോടെ ആ പേര് […] More

 • in

  മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ

  മെട്രൊ നഗരത്തിന്‍റെ ആളും ആരവുമൊഴിഞ്ഞ അമ്പലമേട്… പേരു പോലെ സുന്ദരമാണിവിടം. എച്ച്ഒസിയും ഐഒസിയും ഫാക്റ്റുമൊക്കെയായി വ്യവസായ മേഖലയാണ്. പക്ഷേ മരങ്ങൾ തണൽ വിരിക്കുന്ന ഇടവഴികളും ഒഴിഞ്ഞ പറമ്പുകളും ഏറെയുള്ള അമ്പലമേട്ടിലൂടെയുള്ള യാത്ര രസകരമാണ്. കൊച്ചിയെന്ന ആഡംബരനഗരത്തിന്‍റെ പ്രൗഢിയൊന്നും ഈ ഗ്രാമവഴികൾക്കില്ല. എന്നാൽ നഗരത്തിലെ അംബരച്ചുംബികളെ പോലും പിന്നിലാക്കുന്ന കിടിലൻ റിസോർട്ട് ഈ നാട്ടിൻപുറത്തുണ്ട്. കണ്ടാൽ ആരും മോഹിച്ചു പോകുന്ന, മരക്കൂട്ടങ്ങൾക്കിടയിലെ ഈ റിസോർട്ടിന്‍റെ സൗന്ദര്യം ആസ്വദിക്കണമെന്ന് തോന്നുന്നുവെങ്കിൽ ഇവിടേക്ക് സ്വാഗതം. മെറ്റനോയ എന്ന റിസോർട്ടിന്‍റെ വാതായനങ്ങൾ ആരെയും […] More

 • in

  കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം

  മകരമഞ്ഞിനെയൊന്നും കൂസാതെ ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണി. തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍  കടപ്പുറം. ഇരുട്ടില്‍ കടല്‍മണലില്‍ അവരതിനെ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി–ഒലിവര്‍ റി‍ഡ്ലി! വലിയൊരു കടലാമ. ഏറെ വംശനാശ ഭീഷണി നേരിടുന്ന കടലാമ ഇനങ്ങളിലൊന്ന്. ഏറെ നാളായി  ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈ തീരദേശത്ത് കടലാമകള്‍ വന്ന് മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് തിരിച്ചുപോവും. എത്രയോ ആയിരം വര്‍ഷങ്ങളായി തുടരുന്നുണ്ടാവാം ഈ സന്ദര്‍ശനം. മുട്ടയിട്ട് ആ കുഴി മൂടി തിരിഞ്ഞുനോക്കാതെ ആമകള്‍ […] More

 • in ,

  ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്

  ചിന്നാര്‍ വന്യമൃഗസങ്കേതത്തിനുള്ളിലെ കുടികളില്‍ പാര്‍ക്കുന്ന ആദിവാസികള്‍ക്കായി 2016-ന്‍റെ തുടക്കത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നു. പരിശോധനകളുടെ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. വനമേഖലയില്‍ താമസിക്കുന്ന ഇവര്‍ക്കിടയില്‍ എങ്ങനെ നഗരവാസികളില്‍ വ്യാപകമായ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാവുന്നു? പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. ഭക്ഷണശീലങ്ങളായിരിക്കാം ഈ അവസ്ഥയ്ക്ക് […] More

Load More
Congratulations. You've reached the end of the internet.