
Agriculture
More stories
-
in Agriculture, Featured
ടെറസില്‍ 500 ഇനം കള്ളിമുള്‍ച്ചെടികള്‍! കൊറോണക്കാലത്ത് ബാലകൃഷ്ണന് താങ്ങായത് ഈ ഹോബി
Promotion മു മ്പൊക്കെ വീട്ടുമുറ്റങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമായിരുന്നു ചെത്തിയും ചെമ്പരത്തിയും മുല്ലയും റോസുമൊക്കെ. പിന്നീട് ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെയായി താരങ്ങള്‍. കോഴിക്കോട് തിരിത്തിയാട് രാരിച്ചന്‍പറമ്പത്ത് ബാലകൃഷ്ണന്റെ വീട്ടുമുറ്റത്തും റോസും ചെമ്പരത്തിയുമൊക്കെയായിരുന്നു ഏറെയും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പോറ്റി വളര്‍ത്തുന്നത് കള്ളിമുള്‍ച്ചെടികളാണ്. നേരംപോക്കിന് ആരംഭിച്ചതാണിത്. ഇപ്പോഴതൊരു നല്ല വരുമാനമാര്‍ഗമായിരിക്കുകയാണ് ബാലകൃഷ്ണന്. “ചെടികളോട് പണ്ടേ ഇഷ്ടമുണ്ട്. ആ ഇഷ്ടം കൊണ്ടാണ്, വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കിയതും. ചെമ്പരത്തിയും റോസുമൊക്കെ കുറേയുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്താന്‍ തുടങ്ങുന്നത്,” തോട്ടത്തിലെ വിശേഷങ്ങള്‍ […] More
-
in Agriculture, Featured
കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍
Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More
-
in Agriculture, Featured
ടെറസിലെ താമര കൃഷിയില്‍ നിന്ന് മാസം 30,000 രൂപ നേടുന്ന എല്‍ദോസിന്റെ വിശേഷങ്ങള്‍
Promotion 2007-ൽ നഴ്സിംഗ് പാസ്സായ ശേഷം പിറവം രാമമംഗലം പഞ്ചായത്തിലെ മാമലശ്ശേരിക്കാരൻ എൽദോസ് രാജുവിന് ഏതെങ്കിലും ഹോസ്പിറ്റലില്‍ കയറിപ്പറ്റുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ സുഹൃത്ത് മനുവിനൊപ്പം കൊൽക്കത്തയ്ക്ക് വണ്ടി കയറി. അവിടെ പ്ലാസെന്റൽ ബ്ലഡ് കളക്ഷൻ ചെയ്യുന്ന സ്ഥാപനത്തിൽ അവസരം ഉണ്ടെന്ന് അറിഞ്ഞാണ് കൊൽക്കത്തയ്ക്ക് പോകുന്നത്. ജോലി തേടിയുള്ള ആദ്യയാത്ര ഒരു ചതിക്കുഴിയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. “ഒരുപാട് സ്വപ്നങ്ങളുമായി വണ്ടി കയറിയ ഞങ്ങൾ ചതിക്കപ്പെടുകയായിരുന്നെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്,” എല്‍ദോസ് രാജു ഓര്‍ക്കുന്നു. ഒരുപാട് അലയേണ്ടി വന്നു, […] More
-
in Agriculture, Featured
ഒരേ സ്ഥലത്ത് മൂന്ന് വിളകള്‍! ഒരു ചതുരശ്ര മീറ്ററില്‍ വര്‍ഷം 100 കിലോ വിളവ് ലക്ഷ്യമിട്ട് ശിവദാസന്‍
Promotion പത്താം ക്ലാസ് കഴിഞ്ഞയുടന്‍ നാടുവിട്ടു പോയതാണ് പോളശ്ശേരി ശിവദാസന്‍. ഓട്ടോ ഓടിച്ചും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായുമൊക്കെയായി, പല വഴികള്‍ പിന്നിട്ട് ശിവദാസന്‍ ഒടുവില്‍ തന്റെ അച്ഛന്റെ പാതയിലേക്ക് തിരിച്ചുവന്നു–കൃഷയിലേക്ക്. “പത്താം ക്ലാസ് കഴിഞ്ഞപ്പോഴാ നാടുവിട്ടു പോകുന്നത്. പഠിക്കാനുള്ള സാഹചര്യങ്ങളൊന്നും അന്ന് വീട്ടില്‍ ഇല്ലായിരുന്നു,” എന്ന് ശിവദാസന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ജോലി കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു യാത്ര. ബെംഗളൂരുവിലേക്കാണ് പോയത്. 22 വര്‍ഷക്കാലം ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ചു.” പിന്നീട് നാട്ടില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് […] More
-
in Agriculture, Featured
കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
Promotion ബീജ് ബചാവോ ആന്തോളന്‍ (ബിബിഎ) എന്ന മുന്നേറ്റത്തിന്റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി. വിത്തുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു വിള മാത്രം കൃഷി ചെയ്യുന്ന രീതിക്കും താല്‍ക്കാലിക ലാഭത്തിനായി ചില വിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ബന്ധിത നയത്തിനുമെതിരെ ഉത്തരാഖാണ്ഡിലുടനീളം പ്രചരണം നടത്തിയാണ് വിജയ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഒറ്റവിളകൃഷിയില് മാത്രം കര്‍ഷകര്‍ ഒതുങ്ങുന്നതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്റെ കുടുംബം തലമുറകളോളം പലതരം വിളകള്‍ ഒരുമിച്ച് വളര്‍ത്തുന്നവരായിരുന്നു. […] More
-
in Agriculture, Featured
പപ്പായയും തണ്ണിമത്തനും നട്ട് സന്ദീപ് നേടുന്നത് ലക്ഷങ്ങള്‍! 50 കര്‍ഷകരിലേക്കും 150 ഏക്കറിലേക്കും പടര്‍ന്ന വിജയം
Promotion കര്‍ഷകരുടെ ദുരിതകഥകള്‍ നിരന്തരം കേള്‍ക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമായി, ബദല്വിളകളോ പുതിയ സംവിധാനങ്ങളോ പരീക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. സ്ഥിരതയാര്‍ന്ന ഒരു വരുമാനമെന്നതാണ് കര്‍ഷകര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചെയ്തുശീലിച്ച കൃഷിരീതികളെയും വിപണിസൗഹൃദമെന്ന് തോന്നിക്കുന്ന ഉല്‍പ്പന്നങ്ങളെയും മാത്രം ആശ്രയിക്കുന്നത്. എന്നാല്‍ വിളവെടുപ്പ് കഴിയുമ്പോഴേക്കും പലപ്പോഴും ദുരിതം മാത്രമാകും ബാക്കിയാവുക. എന്നാല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പരലി താലൂക്കിലുള്ള ഒരു […] More
-
in Agriculture, Featured
അറയ്ക്കപ്പൊടി കൊണ്ട് ബെഡൊരുക്കി ടെറസില്‍ കൂണ്‍കൃഷി; ഷീജയ്ക്ക് ദിവസം ₹4,000 വരെ വരുമാനം!
Promotion ടെറസില്‍ പച്ചക്കറി കൃഷി ചെയ്തു വിജയിച്ചവരേറെയുണ്ട്. പച്ചക്കറി മാത്രമല്ല മാവും പ്ലാവും വാഴയുമൊക്കെ ഗ്രോബാഗിലാക്കി മട്ടുപ്പാവില്‍ വളര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ തിരുവനന്തപുരം മടവൂര്‍ പള്ളിക്കല്‍ വാറുവില വീട്ടില്‍ ഷീജ അബ്ദുള്‍റബ്ബ് മട്ടുപ്പാവില്‍ വളര്‍ത്തുന്നത് കൂണാണ്. ടെറസില്‍ ഷീറ്റ് റൂഫിങ്ങ് ചെയ്ത് നാലു വശവും ഗാര്ഡന് നെറ്റ് കൊണ്ട് മറച്ചാണ് ഷീജയുടെ കൂണ് കൃഷി. മാത്രമല്ല, റബര്‍ മരത്തിന്റെ അറയ്ക്കപ്പൊടിയിലാണ് കൂണ് വളര്‍ത്തുന്നത് എന്നതും പുതുമയാണ്. കൂണ് കൃഷിയില്‍ നിന്നും ഷീജ സ്വന്തമാക്കുന്ന വരുമാനം കേട്ടാല്‍ ആരും അല്‍ഭുതപ്പെടും-ദിവസം […] More
-
in Agriculture
പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മണ്ണൊരുക്കി നേടിയ വിജയം: പത്ര ഏജന്റിന്റെ ജൈവകൃഷിസൂത്രങ്ങള്‍
Promotion തൊടുപുഴ ആലക്കോട്ടെ പള്ളത്ത് കുടുംബത്തിലെ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ എട്ടുപേരും സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ വിവിധ ജോലികളിലേക്ക് മാറിയപ്പോള്‍ മലനാടിന്റെ മണ്ണില്‍ കൃഷിപ്പണിക്കിറങ്ങിയത് ആന്റണി മാത്രം. അതും വെറും കര്‍ഷകനല്ല, ഒന്നൊന്നര കൃഷിക്കാരന്. വേണമെങ്കില്‍ കൃഷിപീഡിയ എന്നദ്ദേഹത്തെ വിളിക്കാം. സമ്മിശ്ര കൃഷിയിലൂടെ നേടിയ വിജയത്തിന്റെ കഥയാണ് ആന്റണിച്ചേട്ടന് പറയാനുള്ളത്. എന്നാല്‍ അത് തുടങ്ങുന്നത് വിറ്റുപോകാതെ ബാക്കി വരുന്ന മാസികകളില്‍ നിന്നാണ്. “മുപ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷി തുടങ്ങുന്നത്. കുടുംബസ്വത്തായി കിട്ടിയ സ്ഥലത്തായിരുന്നു തുടക്കം. സഹോദരങ്ങളൊക്കെ മറ്റ് ജോലികള്‍ക്കായി […] More
-
in Agriculture, Featured
300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു
Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന് പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More
-
in Agriculture, Featured
സര്‍ക്കാര്‍ ജോലി കളഞ്ഞ് മുത്തുകൃഷി തുടങ്ങിയ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ്; പരിഹസിച്ചവര്‍ ഇന്ന് പ്രശംസകൊണ്ട് മൂടുന്നു
Promotion “വി ദ്യാഭ്യാസം നേടിയാല്‍ അതിനനുസരിച്ചുള്ള നല്ലൊരു ജോലി കിട്ടണം എന്നാണ് നമ്മുടെ രാജ്യത്തെ പൊതുവിലുള്ള ധാരണ. അതിനാല്‍ തന്നെ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഞാന്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. അവര്‍ക്കെല്ലാം കൃഷി ഒരു ‘ലോ സ്റ്റാറ്റസ്’ ജോലിയാണ്. ‘ദൈവത്തിനറിയാം, ഇവനീക്കാണിക്കുന്നതെന്താണെന്ന്’ എന്ന മനോഭാവമായിരുന്നു എല്ലാര്ക്കും,” 52-കാരനായ ജയ് ശങ്കര്‍കുമാര്‍ പറയുന്നു. ബിഹാറുകാരനായ ജയ് ശങ്കര്‍ പണ്ട് മുത്തുകൃഷി ചെയ്യാനിറങ്ങിയപ്പോള്‍ സകലരും പരിഹസിച്ചു. എന്നാല്‍ ഇന്ന് ശുദ്ധജല മുത്തുകൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടുകയാണ് […] More
-
in Agriculture, Featured
5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
Promotion സഹോദരിമാരുടെ വിവാഹത്തിനായെടുത്ത കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി 21-ാം വയസില്‍ സൗദി അറേബ്യയിലേക്ക് പോയതാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നൗഷാദ്. അവിടെ അമ്മാവന്മാര്ക്കൊപ്പം അലക്കുകടയിലായിരുന്നു ജോലി. ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴെല്ലാം വാപ്പ അബ്ദുല്‍ ഖാദറിനൊപ്പം കൃഷിയും നോക്കിയിരുന്നു. ഗള്‍ഫിലെ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയിടിപ്പോള് വര്‍ഷം എട്ടായി. രണ്ട് പശുവിന്റെ പാല് വിറ്റ് ജീവിതമാര്‍ഗ്ഗം തേടി. പിന്നീട് പച്ചക്കറി കൃഷിയും ആടും കോഴിയും പശുവുമൊക്കൊയി ജീവിക്കുന്നതിനിടയില്‍ ഒരുപാട് ട്വിസ്റ്റുകളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു. നൗഷാദിന്റെ […] More
-
in Agriculture, Featured
ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്ഷകന് അറിവുകള്‍ പങ്കുവെയ്ക്കുന്നു
Promotion ജയ്പ്പൂരുകാരനാണ് ഗംഗാ റാം സേപത്. കാര്‍ഷിക കുടുംബത്തിലാണ് ജനനം. അതിനാല്‍ കൃഷി തന്നെയായിരുന്നു ജീവിതമാര്‍ഗ്ഗം. ഗോതമ്പും ബജ്റയും വിവിധയിനം ചോളങ്ങളുമൊക്കെയായിരുന്നു കുടുംബസ്വത്തായിക്കിട്ടിയ ആറേക്കറില്‍ അദ്ദേഹം കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ 2013-ലാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്. പഞ്ചാബിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നുവെന്ന് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് ഗംഗാറാം വായിക്കാനിടവന്നു. കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകട്ടെ രാസവസളങ്ങളുടെയും രാസകീടനാശിനികളുടെയും അമിതമായ ഉപയോഗമാണെന്നും അദ്ദേഹം മനസ്സിലാക്കി. “ഞാന്‍ ചെയ്തുപോന്നിരുന്ന രീതികള്‍ അടിയന്തരമായി മാറ്റണമെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമായിരുന്നു അത്. […] More