
Inspiration
More stories
-
in Featured, Inspiration
ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍
Promotion സെയിൽ ടാക്സ് ഉദ്യോഗസ്ഥനായ അച്ഛന്റെയും അധ്യാപികയായ അമ്മയുടെയും മകൻ. ചേച്ചിമാരെല്ലാവരും എൻജിനീയർമാർ. ചേച്ചിമാരൊക്കെ ആഗ്രഹിച്ചത് അനിയനെ ഡോക്റ്ററാക്കണമെന്നാണ്. വിന്‍സെന്റിന്റെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടവും അതുതന്നെയായിരുന്നു. പക്ഷേ, പ്രീഡിഗ്രിക്ക് ശേഷം വിൻസെന്റ് സേവ്യര്‍ ബി എസ്സി സൂവോളജിക്ക് ചേർന്നു. എന്നാല്‍ ഡോക്ററ്റാകണമെന്ന മോഹവും മനസില്‍ സൂക്ഷിച്ചിരുന്നു. മൂന്നു വർഷം ജന്തുശാസ്ത്രമൊക്കെ പഠിച്ച ശേഷം വിൻസെന്റ് തിരുനെല്‍വേലി മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് ചേര്‍ന്നു. മെഡിസിന് പഠനത്തിന് ശേഷം ഒരു വർഷക്കാലം തമിഴ് നാട്ടിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുകയും ചെയ്തു. […] More
-
കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ
Promotion “ജീവിതത്തിലെ മോശം സാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കരുത്. പ്രശ്നങ്ങളെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതിരിക്കുക. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുക. അത് നിങ്ങളെ ശക്തരാക്കും. അത് മാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം, വിജയിക്കാനും,” മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഡോ. രാജേന്ദ്ര ബരുദ് പറയുന്നു. വെറുതെ മോട്ടിവേഷണല്‍ ട്രെയ്നര്‍മാര്‍ പറയുന്നതുപോലുള്ള പറച്ചിലല്ല കേട്ടോ ഇത്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച് വളര്‍ന്നയാളാണ് അദ്ദേഹം. ഇത് പറയാനുള്ള അനുഭവവും […] More
-
in Featured, Inspiration
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
Promotion അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍. പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള് ആരെയും അറിയിക്കാതെ ജീവിക്കുന്നവര്ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍. വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്. അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും […] More
-
in Featured, Inspiration
1 കോടി രൂപ വിലയുള്ള സ്ഥലവും വീടും ആരോഗ്യകേന്ദ്രത്തിന് സൗജന്യമായി നല്കിയ കണ്ണൂരുകാരന്
Promotion കഷ്ടപ്പാടുകളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ പാനൂര്‍ കരിയാട് സ്വദേശി പുനത്തില്‍ രമേശന്റെ കുട്ടിക്കാലം. പ്രാരാബ്ദങ്ങൾക്കിടിയിൽ നാലഞ്ചു വർഷം പഠനം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ, തോൽക്കാൻ തയാറല്ലാത്തൊരു മനസുണ്ടായിരുന്നു രമേശന്. കല്ലുവെട്ടിയും വാർക്കപ്പണിയെടുത്തുമൊക്കെയാണ് പാതിവഴിയില്‍ നിലച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പോളിടെക്നിക്കില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ രമേശന് കുറച്ചു കാലം വിദേശത്തായിരുന്നു. പ്രവാസമൊക്കെ അവസാനിപ്പിച്ച് നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ ജോലികളൊക്കെയായി ജീവിക്കുന്നതിനിടയിലാണ് ആ സംഭവം നടന്നത്. പാനൂര്‍ നഗരസഭയുടെ കരിയാട് നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചിരുന്നു. […] More
-
in Featured, Inspiration
അന്ന് എല്ലാം തകര്‍ന്നു, വീട് പണയത്തിലായി; ഇന്ന് അമേരിക്കയിലെ ‘ദോശ രാജാവായ’ പ്രവാസി
Promotion “വെറുതെ ഒരു സ്ഥലത്തിരിക്കുമ്പോള്‍ പണം ഒരു കടലാസ് തുണ്ട് മാത്രമാണ്…കൈമാറ്റം ചെയ്യുമ്പോള്‍ മാത്രമാണ് അതിന് മൂല്യം വരുന്നത്,” ഒരു സ്യൂട്ട്കെയ്സും മനസ് നിറയെ സ്വപ്നങ്ങളുമായി യുഎസിലേക്ക് വിമാനം കയറിയ മണി കൃഷ്ണന്റെ വാക്കുകളാണിത്. ഈ ഫിലോസഫിയാണ് തളര്‍ത്തുന്ന പല പ്രതിസന്ധികളെയും അതിജീവിച്ച് യുഎസിലെ ഇന്ത്യക്കാരുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ ഒരു ഫുഡ്ബ്രാന്ഡ് കെട്ടിപ്പടുക്കാന്‍ മണി കൃഷ്ണനെ പ്രാപ്തനാക്കിയത്. തനിക്ക് മുമ്പേ നടന്ന പലരേയും പോലെ കൃഷ്ണനും കൂടുതല്‍ മികച്ച അവസരങ്ങള്‍ തേടിയാണ് എന്നും സഞ്ചരിച്ചത്. കുടുംബം […] More
-
in Inspiration
വന്‍ദുരന്തം ഒഴിവാക്കാൻ ജീവന് ത്യജിച്ചത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാള്‍: ആദരമർപ്പിച്ച് ലോകം
Promotion ഇന്‍ഡ്യയിലെ മൂന്ന് ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളിലൊന്നായ കരിപ്പൂരില്‍ കൊടുംമഴയിലാണ് ഇന്നലെ (വെള്ളിയാഴ്ച) രാത്രി വിമാനദുരന്തം ഉണ്ടാവുന്നത്. എയര്‍ ഇന്‍ഡ്യ വിമാനം (IX-1344) റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുവെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതിന് മുന്‍പ് തന്നെ പലരും ഓര്‍മ്മിച്ചത് മംഗലാപുരം എയര്‍പോര്‍ട്ടില്‍ 2010 മെയ് 22-ന് നടന്ന ദുരന്തമാണ്. അന്ന് ആ ദുബായ്-മംഗലാപുരം വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ എട്ടുപേരൊഴികെ എല്ലാവര്ക്കും ജീവന് നഷ്ടപ്പെട്ടു. കരിപ്പൂരിലും സമാനമായ അന്തരീക്ഷമായിരുന്നു. റണ്‍വേ കാണാനാവാത്തവിധം കനത്ത മഴ. വിമാനം രണ്ട് തവണ […] More
-
in Featured, Inspiration
‘ആ പ്രളയമാണ് സിവില്‍ സര്‍വീസില്‍ ചേരാന്‍ മോഹിപ്പിച്ചത്’: ഗോകുലിന്റെ പത്തരമാറ്റ് വിജയം
Promotion ലക്ഷങ്ങള്‍ മുടക്കി സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്ററില്‍ പോയിട്ടില്ല, ഊണും ഉറക്കവും കളഞ്ഞ് ഏതുനേരവും പുസ്തകത്താളുകളിലേക്ക് മാത്രം നോക്കിയിരുന്നില്ല. പഠിക്കാനുണ്ടെന്ന പേരില്‍ ആഘോഷങ്ങളോടൊന്നും നോ പറഞ്ഞുമില്ല. പക്ഷേ പഠനത്തിരക്കുകള്‍ക്കിടയില്‍ വായിച്ചും പഠിച്ചും ഗോകുല്‍ ആ സ്വപ്നം സഫലമാക്കി. സിവില്‍ സര്‍വീസ് പരീക്ഷയിലെ 804-ാം റാങ്കുകാരന് ഗോകുല്‍ എസ്.ന്റെ വിജയത്തിന് മറ്റൊരു തിളക്കം കൂടിയുണ്ട്. ഇതൊരു റെക്കോഡ് വിജയമാണ്. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കാഴ്ചയില്ലാത്തൊരാള്‍ സിവില്‍ സര്‍വീസ് പരീക്ഷയെന്ന കടമ്പ കടക്കുന്നു എന്ന നേട്ടം ഈ തിരുവനന്തപുരംകാരന് […] More
-
in Featured, Inspiration
ഒമ്പതില്‍ തോറ്റു, റോഡുപണിക്ക് പോയി…4 പി ജിയും ഡോക്റ്ററേറ്റും നേടിയ ഷെരീഫിന്റെ കഥ
Promotion മഹാവികൃതിപ്പയ്യനായിരുന്നു ഷെരീഫ്. സ്കൂളിലെ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളി. ഉപ്പാടെ കൈയില്‍ നിന്ന് കിട്ടിയ തല്ലിന് കണക്കില്ല. ടിവി കാണാന്‍ പോകരുതെന്ന് പറഞ്ഞാ പോകും, ആരെന്ത് പറഞ്ഞാലും അനുസരിക്കില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂടെ പഠിച്ച പെണ്‍കുട്ടിയ തല്ലിയത്. അതോടെ സ്കൂളീന്ന് ഔട്ട്. പക്ഷേ, അവന്റെ ഉമ്മ സ്കൂളില്‍ വന്ന് മാഷ്മ്മാരോടൊക്കെ സംസാരിച്ചു പരീക്ഷയെഴുതിക്കാമെന്നു സമ്മതിപ്പിച്ചു. എന്നാല്‍ ഒമ്പതാം ക്ലാസിന്റെ റിസല്‍റ്റ് വന്നപ്പോ ജയിച്ചവരുടെ കൂട്ടത്തില്‍ ഇല്ല. ഒമ്പതാം ക്ലാസില്‍ തോറ്റതോടെ ഷെരീഫ് ഇനി സ്കൂളിലേക്ക് വരില്ലെന്നാ പലരും […] More
-
in Featured, Inspiration
ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി
Promotion ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലിയ ആദ്യമായി കവിതകളെഴുതുന്നത്. പക്ഷേ അവള് എഴുതിക്കൂട്ടുന്നതിനോടൊന്നും വീട്ടിലാര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു. പഠിക്കുന്ന കുട്ടിയല്ലേ, പോരെങ്കില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ തിരക്കുകളുണ്ട്. കവിതയും കഥയുമൊക്കെ എഴുതുന്ന തിരക്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നാലോ. വീട്ടിലുള്ളവരുടെ ആശങ്ക അതുമാത്രമായിരുന്നു. പക്ഷേ, ലിയയ്ക്ക് എഴുത്തിനെ അകറ്റി നിറുത്താനാകുമായിരുന്നില്ല. പഠനത്തിന്റെ ഇടവേളകളില്‍, വെറുതേയിരിക്കുന്ന നേരങ്ങളില്‍ ആരും കാണാതെ അവള് കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. കവിതകളായിരുന്നു ആ കൗമാരക്കാരിയുടെ ലോകം. പിന്നീടെപ്പോഴോ തിരക്കുകളില്‍ ആ കവിതയെഴുത്തുകാരിയെ ലിയ മറന്നു. ഒടുവില്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ […] More
-
in Featured, Inspiration
അധ്യാപകനാവണം, വീടുവെയ്ക്കണം: വാര്‍ക്കപ്പണിക്ക് പോയി ഫുള്‍ A+ നേടിയ ജയസൂര്യയുടെ ലക്ഷ്യങ്ങള്‍
Promotion മലപ്പുറം കോട്ടയ്ക്കലിലെ ലെയിന്‍ വീടുകളില്‍ രണ്ട് ദിവസമായി ആഘോഷത്തിന്റെ നിമിഷങ്ങളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയ പ്ലസ് ടുക്കാരന് ജയസൂര്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു നാട്ടുകാരും വീട്ടുകാരുമൊക്കെ. ഫോണിലൂടെയും നേരിട്ടും ഒരുപാട് ആളുകളാണ് ഈ മിടുക്കനെ വിളിച്ച് അഭിനന്ദിച്ചത്. അതില്‍ മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. ആദരിക്കലും സ്വീകരണചടങ്ങുകളും മാധ്യമങ്ങളുടെ ഇന്റര്വ്യൂസുമൊക്കെയായി തിരക്കുകളിലായിരുന്നു ജയസൂര്യ. പക്ഷേ ഈ തിരക്കുകളിലും അഭിനന്ദപ്രവാഹത്തിലൊന്നും അമിതസന്തോഷമൊന്നുമില്ല ഈ മിടുക്കന്. “കുറേപ്പേര് പറഞ്ഞു, ഇനി പണിക്കൊന്നും പോകേണ്ടെന്ന്. പക്ഷേ അതൊന്നും പറ്റില്ല. […] More
-
in Featured, Inspiration
കാഴ്ചക്കുറവിന്റെ പേരില്‍ 100-ലേറെ കമ്പനികള്‍ ജോലി നിഷേധിച്ചു, ജിനി തോറ്റില്ല! ഇന്ന് 25 പേര്‍ക്ക് ജോലി നല്കുന്ന സ്ഥാപനത്തിന്റെ ഉടമ
Promotion “തോറ്റുകൊടുത്താല്‍ നഷ്ടം എനിക്ക് മാത്രമാണെന്ന് നന്നായി അറിയാമായിരുന്നു,” എന്ന് ജിനി ജോണ്‍ ചിരിച്ചുകൊണ്ട് പറയും. അല്ലെങ്കിലും ആ പത്തനംതിട്ടക്കാരിയോട് ഒറ്റത്തവണ സംസാരിച്ചാല്‍ അറിയാം, അങ്ങനെയൊന്നും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത, കരുത്തുള്ള ആളാണെന്ന്. തൊണ്ണൂറു ശതമാനം കാഴ്ചയില്ല. ജീവിതത്തില്‍ അടിക്കടി പ്രതിസന്ധികള്‍ നേരിട്ടും തരണം ചെയ്തും സ്വയം ശക്തി നേടിത്തുടങ്ങിയത് തീരെക്കുഞ്ഞായിരിക്കുമ്പോള് മുതലാണ്… കാഴ്ചക്കുറവിന്റെ പേരിൽ നൂറോളം കമ്പനികൾ ജിനിയ്ക്ക് ജോലി നല്‍കാതെ ഒഴിവാക്കി. പക്ഷേ, അവര്‍ പതറിയില്ല. “ജോലി ഏറെ അനിവാര്യമായ ഘട്ടത്തിൽ കാഴ്ചയുടെ പേരിൽ ജോലിയിൽ […] More
-
in Featured, Inspiration
വീട്ടുവളപ്പില്‍ ഗുഹാവീടും ഏറുമാടവും നാടന്‍ തട്ടുകടയുമൊരുക്കി റോമിയോ വിളിക്കുന്നു, മലയോര ഗ്രാമത്തിന്റെ സൗന്ദര്യം നുകരാന്‍
Promotion 1940-കള്‍ മുതലുള്ള കുടിയേറ്റ ചരിത്രമുണ്ട് കോഴിക്കോടു നിന്നും 40 കിലോമീറ്റര്‍ വടക്കുകിഴക്കായി വയനാടന്‍ മലനിരകള്‍ക്കടുത്തുള്ള മനോഹരമായ കൂരാച്ചുണ്ട് ഗ്രാമത്തിന്. പ്രകൃതിയോടും രോഗങ്ങളോടും മല്ലിട്ട് ജീവിതം തേടിയെത്തിയവരുടെ കൂട്ടത്തില്‍ റോമിയോ തോമസിന്റെ കുടുംബവുണ്ടായിരുന്നു. കുടിയേറ്റക്കാരനായി ഈ മലനിരകളിലെത്തിയ വല്യപ്പന്റെ കാലത്തു തുടങ്ങിയ കൃഷി റോമിയോയുടെ അപ്പന് കീര്‍ത്തി ചന്ദ്രനും അമ്മച്ചി എല്‍സിയും തുടര്‍ന്നു. എങ്കിലും മകന് കൃഷിയുടെ കാര്യത്തില്‍ അത്ര താല്പര്യം കാട്ടിയില്ല. പ്ലസ്ടു പഠനത്തിനു ശേഷം റോമിയോ ബീഹാറിലുള്ള ബന്ധുവിന്റെ സഹായത്തോടെ പാറ്റ്നയിലെ യോഗാ ഭാരതി […] More