
COVID-19
More stories
-
റഷ്യയുടെ കോവിഡ് വാക്സിന് അടുത്തൊന്നും ഇന്ഡ്യയിലെത്താനിടയില്ല, കാരണങ്ങള്‍ ഇവയാണ്
Promotion കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ലോകരാജ്യങ്ങൾ അതിനൊരു പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സമയത്തിനെതിരായ ഒരോട്ടമത്സരം കൂടിയായിരുന്നു അത്. ഒരു തരത്തിൽ പറഞ്ഞാൽ, ആഗോള മഹാമാരിയെ പരാജയപ്പെടുത്തുക മാത്രമല്ല, ഓരോ രാജ്യത്തിനും അതിന്റെ മെഡിക്കൽ സയൻസിലുള്ള കഴിവും പ്രാഗല്ഭ്യവും തെളിയിക്കുക എന്നതുകൂടിയായിരുന്നു അതിനുപിന്നിലുള്ള ലക്ഷ്യം. ഫലപ്രദമായ വാക്സിൻ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്‍ഡ്യയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമം തുടങ്ങിയിരുന്നു. കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിക്കുന്നതില്‍ വിജയം കണ്ടതായി ഇന്നലെ റഷ്യ അറിയിച്ചപ്പോൾ ലോകം സന്തോഷിച്ചു. റഷ്യൻ […] More
-
35 രൂപയുടെ ഈ ആന്റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?
Promotion ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്. ഫ്ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. […] More
-
പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര
Promotion വാങ്ങിക്കൂട്ടിയ പുത്തനുടുപ്പുകളും തയ്യാറാക്കിയ ഭക്ഷണപ്പൊതികളും തന്റെ മാരുതി കാറിൽ നിറക്കുന്ന തിരക്കിലായിരുന്നു സജന. “പെരുന്നാളിന് (ബലിപ്പെരുന്നാളിന്) തെരുവിൽ താമസിക്കുന്നവർക്കായി എടുത്ത വസ്ത്രങ്ങളാണ്. പിന്നെ എന്നത്തേയും പോലെ ഇലപ്പൊതി ബിരിയാണിയും… അവരുടെ പെരുന്നാളും ജോറാവട്ടെ!” സജന നിറഞ്ഞു ചിരിച്ചു. കുറച്ചുനാൾ മുമ്പുവരെ ഭിക്ഷാടകയായിരുന്ന സജന ഇന്ന് ഒരു സംരംഭകയാണ്. ആറു പേർക്ക് തൊഴിൽ നൽകുന്ന സംരംഭത്തിന്റെ ഉടമ. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘സജന ഇലപ്പൊതി ബിരിയാണി’ ഇന്ന് കൊച്ചിയില്‍ ട്രെൻഡിങ് ആണ്. “ഇലപ്പൊതി ബിരിയാണി എന്ന […] More
-
2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര് വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്റെ അംഗീകാരം
Promotion “അടുത്തിടെതന്നെ നടന്നതാണ്. അധികമാരും കേള്‍ക്കാത്ത ഏതോ ഒരു പഴം കഴിച്ച് കുറച്ച് പേര് ആശുപത്രിയിലായി. വിഷാംശമുണ്ടായിരുന്നു അതില്‍. അവരത് കഴിച്ചതാകട്ടെ കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചും. ആ വിവരം അവര്‍ക്ക് കിട്ടിയതോ ഇന്റെര്‍നെറ്റില്‍ നിന്ന്,” ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഡോ. നത ഹുസൈന് ഈയിടെ നടന്ന ഒരു സംഭവം പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അവിടെയാണ് വിക്കിപീഡിയയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി ഈ യുവമലയാളി ഡോക്റ്റര്‍ നടത്തുന്ന […] More
-
ബസില്‍ ഒരു പച്ചക്കറിക്കട! ലോക്ക് ഡൗണ്‍ ദുരിതത്തിലായ 45 ബസ് ജീവനക്കാര്‍ക്ക് ആശ്വാസം, കര്‍ഷകര്‍ക്കും മെച്ചം
Promotion ലോക് ഡൗണ്‍ കാലത്തെ ഒരു പാലക്കാടന്‍ അതിജീവനക്കഥ. ഒരു ബസ് മുതലാളിയും 45 തൊഴിലാളികളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. കൊറോണയും ലോക്ക് ഡൗണുമൊക്കെ വന്നതോടെ സഡണ്‍ ബ്രേക്കിട്ട ജീവിതത്തിന്റെ ഗിയര്‍ മാറ്റിയ സംഭവകഥയാണിത്. കൊറോണക്കാലത്തിന് മുന്‍പ് മലമ്പുഴ-പാലക്കാട്- കൊട്ടേക്കാട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് ആയിരുന്നു ഇതിഹാസ്. എന്നാലിപ്പോള്‍ അതൊരു പച്ചക്കറിക്കടയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായ സ്വന്തം തൊഴിലാളികള്‍ക്ക് ഇങ്ങനെയൊരു ഐഡിയ പറഞ്ഞു കൊടുത്തതും ബസിന്റെ ഉടമസജീവ് തോമസ് തന്നെയാണ്. ആദ്യം തുടങ്ങിയത് […] More
-
31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍
Promotion കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു. കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന് മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ […] More
-
നൂറുകണക്കിന് സ്ത്രീകളെ വീട്ടിലെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച ‘ചുപ്പി തോഡ്’ കാംപെയ്ന്
Promotion മര്‍ദ്ദനമേല്‍ക്കുക എന്നത് റായ്പൂരുകാരിയായ ജയക്ക് (ശരിയായ പേരല്ല) പുതിയ കാര്യമൊന്നുമല്ല. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍ക്കാരുടെ സഹായത്തിനായി അവര്‍ പലതവണ ശ്രമിച്ചിരുന്നു. പക്ഷേ, ലോക്ഡൗണ്‍ ആയതോടെ അയാളുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ പലതും അടഞ്ഞുപോയി. മുമ്പ് അയാളുടെ അക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ കോളനിയിലെ അവരുടെ കൊച്ചുകുടിലില്‍ നിന്ന് ഇറങ്ങി വല്ല ബന്ധുക്കളുടെ വീട്ടിലും മറ്റും മണിക്കൂറുകള്‍ പോയി ഇരിക്കുമായിരുന്നു ജയ. പക്ഷേ സാമൂഹ്യ അകലം പാലിക്കേണ്ടി വന്നതോടെ സഹായത്തിന്റെ വഴിയെല്ലാം അടഞ്ഞു. ഇത് […] More
-
in COVID-19
അമ്മയ്ക്കും അച്ഛനും കോവിഡ്; അവരുടെ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് മേരി അനിത
Promotion “ഉണ്ണീന്ന് വിളിക്കണ കേട്ടാ മതി… ഉടനെ അവന്റെ കണ്ണുകള്‍ വിടരും… എന്നെ എടുത്തോ എന്ന ഭാവത്തില്‍ കൈകളും കാലുമൊക്കെ മുകളിലേക്ക് ഉയര്‍ത്തി തുള്ളിച്ചാടുന്ന പോലെ കട്ടിലില്‍ കിടന്നവന് മോണ കാട്ടി ചിരിക്കും. “ആ ചിരി കണ്ടാ മതിയല്ലോ. അവന് എന്നെ കണ്ടാല്‍ മതി. ഇടയ്ക്ക് ഫോണ്‍ വന്നാ ഉണ്ണീടെ ഒപ്പമിരുന്ന് സംസാരിക്കണം. ഫോണിലാണേലും ഇടയ്ക്ക് അവനോടും കൊഞ്ചണം… അല്ലേല്‍ ചിണുങ്ങലാ…” ഫോണിനപ്പുറം ഡോ. മേരി അനിതയുടെ വര്‍ത്തമാനം കേട്ടാല്‍ അവരുടെ സന്തോഷച്ചിരി ചുണ്ടുകളില്‍ മാത്രമല്ല ഹൃദയത്തിലും […] More
-
in COVID-19
കോവിഡ്-19: നിങ്ങളുടെ വയസായ മാതാപിതാക്കള്‍ ദൂരെയാണോ? സഹായമെത്തിക്കാന്‍ ഇതാ 5 വഴികള്‍
Promotion ഫോണ്‍ കുറച്ച് തവണ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. പിന്നെ നിന്നു. അതുകഴിഞ്ഞ് ബീപ് ശബ്ദം. അയാള്‍ ഫോണ്‍ വീണ്ടുമെടുത്ത് ഡയല് ചെയ്തു. അതേ നമ്പര്‍. എന്നാല്‍ പ്രതികരണം നേരത്തേതുതന്നെ. അവസാനം കണക്റ്റിവിറ്റി പ്രശ്നം പറഞ്ഞുള്ള ഒരു കമ്പനി മെസേജ്. എങ്കിലും അയാള്‍ ഫോണ്‍ വിളിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ഓരോ തവണ വിളിക്കുമ്പോഴും നെഞ്ചിലൊരു വീക്കം പോലെ. ഒരു കൈ നെറ്റിയിലും മറുകൈ മൊബൈല്‍ ഫോണിലും വെച്ച് അയാള്‍ അസ്വസ്ഥനായി റൂമിലൂടെ നടന്നു. വിശ്രമമില്ലാത്ത അയാളുടെ വിരലുകള്‍ ഫോണിലെ […] More
-
എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്
Promotion നമ്മുടെ അടുത്തുള്ള ചില്ലറ വില്‍പ്പനക്കടകള്‍ എടിഎമ്മുകളുടെ പണി ഏറ്റെടുത്താല്‍ എങ്ങനെയുണ്ടാകും? എവിടെയും തൊടാതെ പണം പിന്‍വലിച്ച് തിരിച്ചുപോരാന്‍ സാധിച്ചാലോ? പ്രത്യേകിച്ചും ഈ കൊറോണ കാലത്ത്? എന്തായാലും അത്തരത്തിലൊരാശയമാണ് തൃശ്ശൂരുകാരനായ ഹരി ശിവന് സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത്. ചില്ലറ വില്പനക്കാരും കഫേകളും മതല്‍ പലചരക്കുകടകള്‍ വരെ ഡിജിറ്റല്‍ എടിഎമ്മുകളായി മാറുന്നു എന്നതാണ് ഹരി ശിവന് അവതരിപ്പിച്ച ‘സോക്യാഷ്’ എന്ന ഇന്നവേഷന്റെ പ്രത്യേകത. ഇത് സിംഗപ്പൂരിലെ ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലും ജനങ്ങളുടെ പണമിടപാട് രീതികളിലും വലിയ മാറ്റങ്ങളാണ് […] More
-
in COVID-19
കോവിഡ് 19-നെതിരായ യുദ്ധം ലക്ഷ്യം നേടണമെങ്കില്‍ ഇന്‍ഡ്യക്കാര്‍ ഈ ശീലം ഉപേക്ഷിച്ചേ പറ്റൂ
Promotion കഴിഞ്ഞ ശനിയാഴ്ച കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എല്ലാവരും മാസ്ക്കും ഗ്ലൗസും ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഷോപ്പിലെ സഹായി ഉറപ്പുവരുത്തിയിരുന്നു… മാതൃകാപരമായ കാര്യം. അല്പം കഴിഞ്ഞപ്പോള്‍ കടയുടമ പുറത്തിറങ്ങുകയും ഞങ്ങളെ വന്ദിക്കുകയും ശേഷം ധരിച്ചിരുന്ന മാസ്ക്ക് മുഖത്തുനിന്നും മെല്ലെ താഴ്ത്തുകയും റോഡിലേക്ക് തുപ്പുകയും ചെയ്തു. അതിഥി ദേവോ ഭവ എന്നല്ലേ. പക്ഷേ, ഉത്തരേന്ഡ്യക്കാര് പാന്‍ മസാലയെന്നും മലയാളികള്‍ മുറുക്കാനെന്നും വിളിക്കുന്ന പാന്‍, നിരത്തുകളിലും ചുവരുകളിലും ചവച്ചു തുപ്പിയാണ് നമ്മള് അതിഥികളെ […] More
-
in COVID-19
വൈകിക്കിട്ടിയ പെന്‍ഷനില്‍ നിന്ന് 1.87 ലക്ഷം രൂപ കൊടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് ടാബ് വാങ്ങി നല്കിയ അധ്യാപകന്
Promotion വിരമിക്കാന്‍ രണ്ടും വര്‍ഷം ബാക്കിനില്‍ക്കെ വിനോദ് മാഷ് വി ആര് എസ് എടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം. പക്ഷേ, പെന്ഷന് തുക കിട്ടാന്‍ പിന്നെയും ഒന്നരവര്‍ഷമെടുത്തു. വൈകിക്കിട്ടിയ ആനുകൂല്യം ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി കൊടല് ഗവണ്മെന്റ് യുപി സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി തന്നെ അദ്ദേഹം ചെലവഴിച്ചു. ഒന്നിന് പതിനായിരത്തിലേറെ രൂപ വില വരുന്ന 18 ടാബുകളാണ് ഒന്നര ലക്ഷത്തിലധികം രൂപ ചെലവാക്കി ഈ അധ്യാപകന് സമ്മാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത് പഠിക്കാന്‍ ബുദ്ധിമുട്ടുന്ന അടുത്തുള്ള […] More