Promotion കണ്ണെത്താദൂരത്തോളം പച്ച വിരിച്ചു നില്ക്കുന്ന നെല്‍പ്പാടം. പാവലും വെണ്ടയും പയറും ചീരയുമൊക്കെയായി വലിയൊരു പച്ചക്കറി തോട്ടം.. തണല്‍പ്പച്ചയിൽ പ്ലാവും മാവും… ഈ ദൃശ്യങ്ങളൊക്കെ നമ്മുടെ നാട്ടില്‍ നിന്നകന്നു കൊണ്ടിരിക്കുകയാണ്. കൃഷിയും കൃഷിഭൂമിയും ഇല്ലാതായി കൊണ്ടിരിക്കുന്നു. എന്നാൽ ഏക്കറുകണക്കിന് സ്ഥലമില്ലെങ്കിലും കൃഷിയില്‍ വിജയിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച ഒരാളാണ് ബീന ജി നായര്‍. കാലടി സംസ്കൃത സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റായ ബീന സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതികളെ തോൽപ്പിച്ച് താരമാകുകയാണ്. വീടിന്റെ ടെറസില്‍ മാത്രമല്ല പാരപ്പറ്റിലും മതിലിലും മുറ്റത്തുമെല്ലാം കൃഷിയാണ്. […] More