Promotion “ഒരു കുരുമുളക് തിരിയില്‍ നിന്നും വശങ്ങളിലേക്ക് നൂറോളം തിരികള്‍… അത് നിറയെ കുരുമുളക് മണികള്‍.. കാണാന്‍ തന്നെ നല്ല ചന്തമാണിതിന്. ഭംഗി മാത്രമല്ല ഗുണത്തിലും ഈ തെക്കന്‍ കേമനാണ്,” ഇതുപറയുമ്പോള്‍ തോമസിന്റെ വാക്കുകളില്‍ വാത്സല്യം നിറയുന്ന പോലെ തോന്നും. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയതല്ലേ.. ഈ കുരുമുളക് മുത്ത്മണികളോട് അദ്ദേഹത്തിന് കുറച്ച് സ്നേഹക്കൂടുതലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. തെക്കന്‍ കുരുമുളക്… സാധാരണ കുരുമുളകിനെക്കാള്‍ കൂടുതല്‍ മണികളുള്ള, കരുത്തുള്ള, വിളവ് ഏറെയുള്ള ഇനമാണിത്. ഇടുക്കിക്കാരന് തോമസ് ചേട്ടന്റെ വീട്ടുമുറ്റത്ത് നിന്ന് […] More