Promotion മ ഴ നനഞ്ഞ് കാടും വെള്ളച്ചാട്ടവുമൊക്കെ കാണാന്‍ പോയാലോ.. ഈ ചോദ്യം തീരും മുന്‍പേ എന്നാ അതിരപ്പിള്ളിയും വാഴച്ചാലും വഴി ഷോളയാറിലേക്കായാലോ എന്നായിരിക്കും മറുചോദ്യം. യാത്രാപ്രേമികളുടെ പ്രിയ ഇടങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറയുമൊക്കെ. മഴയില്‍ നനഞ്ഞുനില്ക്കുന്ന കാടും പുഴയും വെള്ളച്ചാട്ടവും പിന്നെ മരയണ്ണാനും മലമുഴക്കിവേഴാമ്പലുമൊക്കെയുള്ള അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വനഭംഗികള്‍ നഷ്ടമാകാതെ നിലനിര്‍ത്തുന്നത് ഒരു സ്ത്രീയും അവരുള്‍പ്പെടുന്ന ആദിവാസി സമൂഹവുമാണ്. ഒരു പക്ഷേ, ചരിത്രം എഴുതപ്പെട്ട കാലത്തിനും മുമ്പേ, ഈ കാടിനും പുഴയ്ക്കും അവകാശികളായിരുന്നവര്‍. പ്രകൃതിയ്ക്ക് പോറലേല്‍പ്പിക്കാതെ സംരക്ഷിച്ചുപോരുന്ന […] More