Promotion എന്ട്രന്സിനും കോച്ചിങ്ങിനും നൂറായിരം ടെസ്റ്റുകള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള സാധാരണക്കാര്‍ക്കറിയാം, ഇംഗ്ലീഷ് എന്ന കടമ്പ കടക്കാനുള്ള പെടാപ്പാട്. മുഹമ്മദ് ഹിസാമുദ്ദീനും കൂട്ടര്‍ക്കും അതിന്റെ പാട് നന്നായി അറിയാം. കാരണം, അവരെല്ലാം എന്‍ജിനീയറിങ്ങ് കഴിഞ്ഞിറങ്ങിയവരാണ്. “എന്‍ജിനീയറിംഗ് പഠിച്ചയാള്ക്കാരാണ് ഞങ്ങളെല്ലാവരും. അതിനാല്‍ തന്നെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോയിട്ടുണ്ട്, എന്‍ട്രന്‍സ് എക്സാമിനെല്ലാം. ഒരു ക്ലാസില്‍ 60 പേരെല്ലാമുണ്ടാകും അന്ന്. എന്നാല്‍ ക്ലാസിന്റെ ഗുണം അഞ്ചോ പത്തോ പേര്‍ക്കേ കാര്യമായി ലഭിക്കൂ. അതായിരുന്നു അവസ്ഥ. ആ ന്യൂനത ഞങ്ങള്‍ക്കറിയാമായിരുന്നു,” […] More