ഇന്‍ഡ്യന്‍ സേനാ വിഭാഗങ്ങള്‍ക്ക് ആധുനിക ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങല്‍ നിർമ്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) 17 ഒഴിവുകളിലേക്ക് എഞ്ചിനീയർമാരെ നിയമിക്കുന്നു.
ബെംഗളൂരുവിലെ നേവൽ സിസ്റ്റംസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിലും കൊച്ചിയിലെ സോനാർ ഡെവലപ്‌മെന്‍റ് ആന്‍ഡ് സപ്പോർട്ട് സെന്‍ററിലുമാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,20,000 രൂപ വരെ ശമ്പളം ലഭിക്കും
ഒഴിവുകൾ
സീനിയർ അസിസ്റ്റന്‍റ് എഞ്ചിനീയർ
ഒഴിവുകൾ – 3
പോസ്റ്റിങ്ങ് ബെംഗളുരുവിലായിരിക്കും.
യോഗ്യത – ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, ടെലി-കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സ്ട്രീമിലോ മൂന്ന് വർഷം എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള കരസേന, വ്യോമസേന, അല്ലെങ്കിൽ നാവികസേനയിൽ നിന്ന് വിരമിച്ചവരോ അടുത്തുതന്നെ വിരമിക്കാനിരിക്കുന്നവരോ ആയവര്‍ക്ക് റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കാം.
പരിചയം – 15 വർഷത്തെ പോസ്റ്റ് യോഗ്യത. നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ (പോർട്ട് ബ്ലെയർ) അല്ലെങ്കിൽ ബെൽ എക്വിപ്മെന്‍റില്‍ പ്രവർത്തിച്ച് പരിചയമുള്ളവർക്ക് മുൻഗണന നൽകും.
പ്രോജക്റ്റ് കാലാവധി – 5 വർഷം ആവശ്യകതയെ അടിസ്ഥാനമാക്കി10 വർഷത്തേക്ക് നീട്ടാം.
ജോലിയുടെ സ്വഭാവം – ബെൽ വിതരണം ചെയ്ത ഉപകരണങ്ങൾ കപ്പലുകളിലും അന്തർവാഹിനികളിലും സ്ഥാപിക്കുന്നതിനും കമ്മീഷൻ ചെയ്യുന്നതിനും ഓണ്‍ബോര്‍ഡ് ട്രയലുകള്‍ക്കും സാങ്കേതിക സഹായം നൽകുക.
കൂടുതലറിയാൻ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക.
പ്രോജക്ട് എഞ്ചിനീയർ (ഇലക്ട്രോണിക്സ്)
ഒഴിവുകൾ – 7
പോസ്റ്റിങ്ങ് കൊച്ചിയില്‍
വിദ്യാഭ്യാസ യോഗ്യത – ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ബിഇ അല്ലെങ്കിൽ ബിടെക് ബിരുദം.
മറ്റ് അവശ്യ യോഗ്യതകൾ –
- ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനില്‍ അറിവ്, ഒപ്പം ഇലക്ട്രോണിക് ടെസ്റ്റിംഗ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച അറിവും.
- ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗിലെ അറിവ്.
- സി / സി ++ പ്രോഗ്രാമിംഗ്, വിഎച്ച്ഡിഎൽ പ്രോഗ്രാമിംഗ് എന്നിവ അറിഞ്ഞിരിക്കണം.
പരിചയം – പ്രസക്തമായ വ്യവസായത്തിൽ കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ അനുഭവം നിർബന്ധമാണ്.
പ്രോജക്ട് എഞ്ചിനീയർ (മെക്കാനിക്കൽ)
ഒഴിവുകൾ – 4
പോസ്റ്റിങ്ങ് കൊച്ചിയില്‍
വിദ്യാഭ്യാസ യോഗ്യത – മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
മറ്റ് അവശ്യ യോഗ്യതകൾ
- മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിസൈൻ തത്വങ്ങളില്‍ അടിസ്ഥാനപരമായ അറിവ്.
- സോളിഡ് വർക്ക് ഉപയോഗിച്ച് മെക്കാനിക്കൽ സിസ്റ്റങ്ങളുടെ 3D മോഡലിംഗിൽ പരിചയം.
പ്രോജക്ട് എഞ്ചിനീയർ (കമ്പ്യൂട്ടർ സയൻസ്)
ഒഴിവുകൾ – 3
പോസ്റ്റിങ്ങ് കൊച്ചിയില്‍
വിദ്യാഭ്യാസ യോഗ്യത – കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും എഞ്ചിനീയറിംഗ് ബിരുദവും.
മറ്റ് അവശ്യ യോഗ്യതകൾ
- QT Framework ഉപയോഗിച്ച് സി / സി ++ ൽ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം
- ലിനക്സ്, വിൻഡോസ് ഒ.എസ് എന്നിവയില്‍ അടിസ്ഥാന ധാരണ.
- സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് പ്രോസസുകളില്‍ പരിചയം
പരിചയം – ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ്, യുഎംഎൽ ഡയഗ്രാമുകൾ എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
കൂടുതൽ വിവരങ്ങൾക്ക് ബെല്‍ നോട്ടിഫിക്കേഷന്‍ പരിശോധിക്കുക.
അപേക്ഷിക്കേണ്ട വിധം
1: ബെൽ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
2: ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ ഔദ്യോഗിക നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച ആവശ്യമായ രേഖകളുടെ പകർപ്പുകൾ സൂക്ഷിക്കുക.
3: അപേക്ഷാ ഫീസ് ഇവിടെ അടയ്ക്കുക, കൂടാതെ മറ്റ് രേഖകൾക്കൊപ്പം ചലാന്‍റെ ഒരു പകർപ്പ് അറ്റാച്ച് ചെയ്യുക.
4: രേഖകൾക്കൊപ്പം ഫോം സ്പീഡ് പോസ്റ്റ് വഴി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജലഹള്ളി പോസ്റ്റ്, ബാംഗ്ലൂർ – 560013, കർണാടക, എന്ന വിലാസത്തില്‍ അയയ്ക്കണം.
5: അപേക്ഷ സീനിയര്‍ ഡെപ്യൂട്ടി ജനറൽ മാനേജർ (HR), നേവൽ സിസ്റ്റംസ് SBU-യ്ക്കാണ് അഭിസംബോധന ചെയ്യേണ്ടത്. ഒപ്പം നിങ്ങള്‍ അപേക്ഷിക്കുന്ന തസ്തിക ഏതാണ് എന്നും രേഖപ്പെടുത്തണം.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 05 ആണ്.
ഓർമ്മിക്കേണ്ട കാര്യങ്ങൾ
പ്രായപരിധി (01.09.2020 ന്) –
സീനിയർ അസിസ്റ്റന്‍റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകര്‍ക്ക് 50 വയസ് തികയാന്‍ പാടില്ല.
പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക്, ഉദ്യോഗാര്‍ത്ഥി 28 വയസ് കവിയാൻ പാടില്ല.
ഇന്റർവ്യൂവിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകർക്ക് ഫോമിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡി വഴി അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കും.
നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ സീനിയർ അസിസ്റ്റന്‍റ് എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍ തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാം.
ഇതുകൂടി വായിക്കാം: ഒഴിവുസമയത്തെ മുത്തുകൃഷി: ഈ പുസ്തക കച്ചവടക്കാരന്‍ നേടുന്നത് വര്‍ഷം 4 ലക്ഷം രൂപ