
medicinal plants
More stories
-
in Environment, Featured
27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല
Promotion ക ല്യാണം കഴിഞ്ഞ് മാവേലിക്കരയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ജയശ്രീ ഒരു കാര്യം ശ്രദ്ധിച്ചു. വിശാലമായ പറമ്പില്‍ കാര്യമായി മരങ്ങളൊന്നുമില്ല. വേനല്‍ക്കാലമായാല്‍ കിണറ്റില്‍ വെള്ളത്തിനും ക്ഷാമമാവും. “ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്നു ഞാനും. വിശ്വംഭരന് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഖത്തറില്‍ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞയുടന്‍ പോയതാണ്,” ജയശ്രീ മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു നാട്ടിലെത്തി. വീടിനോട് ചേര്‍ന്ന അരയേക്കറില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് […] More
-
in Innovations
ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്റെയും
Promotion “മലമുകളിലേക്ക് അതിവേഗത്തില്‍ ജീപ്പ് ഓടിച്ച് കയറ്റും… പിന്നെ പുഴയില്‍ ഊളിയിട്ട് മീന്‍ പിടിക്കും… അടിപൊളിയായിരുന്നു. അന്നൊന്നും ജീവിതത്തോട് ഒരു സീരിയസ്നസ്സും തോന്നിയിട്ടില്ല. ജീവിതം ആഘോഷിക്കുകയായിരുന്നല്ലോ… “ആ സന്തോഷങ്ങളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.” ഔഷധത്തോട്ടത്തിലിരുന്ന് മുസ്തഫ പഴയകാലം ഓര്‍ത്തെടുക്കുകയാണ്. പക്ഷേ കണ്ണ് നനയിക്കുന്ന ആ ഓര്മ്മകള്ക്കൊപ്പമല്ല ഇദ്ദേഹത്തിന്റെ ജീവിതമിപ്പോള്‍. പഴയകാലത്തെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടാനുള്ള നേരവുമില്ല. കാറുകള്‍ക്ക് പിന്നാലെയാണ്. ഔഷധസസ്യങ്ങള്‍ തേടിയുള്ള യാത്രകളിലുമാണ്. തോരപ്പ മുസ്തഫ. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായി 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത, ഒരേക്കറില്‍ ഔഷധസസ്യങ്ങള്‍ […] More
-
in Agriculture
നാല്പത് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ഉണ്ണിയുടെ ജീവിതം വഴിമാറിയതിന് പിന്നില്‍ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയാണ്
Promotion നാല്പത് വര്‍ഷം നീണ്ട ഡല്‍ഹി ജീവിതം. ജോലിയും കുടുംബവുമൊക്കെയായി തിരക്കുകളിലായിരുന്നു ആ നാളുകള്‍. ജോലിയില്‍ നിന്നൊക്കെ വിരമിച്ച് നാട്ടിലാണിപ്പോള്‍. പക്ഷേ വിശ്രമിക്കാനൊന്നും നേരമില്ല. ഔഷധസസ്യങ്ങള്‍ നട്ടും മീന്‍ വളര്‍ത്തിയും തേനീച്ച കൃഷി ചെയ്തുമൊക്കെ… ഒന്നിനും സമയം തികയുന്നില്ലെന്ന് പരാതി പറയുകയാണ് അടൂരുകാരന് ഉണ്ണി സാമുവല്‍. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com സസ്യങ്ങളെ പരിചരിച്ചാല്‍ മാത്രം പോരല്ലോ. അരിയെടുത്ത് പാകി തൈകള്‍ മുളപ്പിക്കണം, നനയ്ക്കണം, തോട്ടം കാണാനെത്തുന്നവര്‍ക്ക് ഔഷധസസ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കണം, […] More
-
in Environment
കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു
Promotion പൊന്മുടിയുടെ താഴ്വാരത്തൊരു വനമുത്തശ്ശി പാര്‍ക്കുന്നുണ്ട്. കാടും മലയും കല്ലാറും കടന്ന്, മലദൈവങ്ങളുടെ കോവിലും താണ്ടിവേണം മുത്തശ്ശി പാര്‍ക്കുന്ന കുന്നിന്ചെരുവിലെത്താന്. നട്ടുച്ചയ്ക്കും തണല്‍ വിരിക്കുന്ന കാട്ടുപച്ചത്തഴപ്പിന്റെ തണല്‍ പറ്റിയൊരു കൊച്ചുവീട്. ദേവിയും കിരാതമൂര്‍ത്തിയും വാണരുളുന്നിടം. കഥയും കവിതയും കഥാപ്രസംഗവും ഒരുപോലെ വഴങ്ങുന്ന മുത്തശ്ശിയുടെ പ്രാഗല്ഭ്യം പക്ഷെ വിഷചികില്‍സയിലും പാരമ്പര്യവൈദ്യത്തിലുമാണ്. കല്ലാറിലെ തെളിനീരും പൊന്മുടിയിലെ കാറ്റും പോലെ രക്തത്തിലലിഞ്ഞുചേര്‍ന്ന അറിവുകള്‍. മുത്തശ്ശി അംഗമായ കാണിസമുദായത്തിന് ഗുരു സങ്കല്പം തന്നെ അഗസ്ത്യമുനിയാണ്. പ്രകൃതി ദൈവവും. ദൈവേച്ഛയാല് തന്നിലേക്കെത്തിയ വൈദ്യം ജീവിതവ്രതമായി […] More