Promotion പതിനഞ്ച് വര്‍ഷമാണ് പാലക്കാട് സ്വദേശി ഹമീദ് സൗദി അറേബ്യയില്‍ കൃഷിപ്പണി നടത്തിയത്. അറബിയുടെ നാല്പതേക്കറില് കൃഷിക്കാരനായി തുടങ്ങി. പിന്നെ 20 ഏക്കര്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. പൊതുമാപ്പിന്റെ ആനുകൂല്യം പറ്റാന്‍ സഹായികളൊക്കെ നാട്ടിലേക്ക് തിരിച്ചിട്ടും ഹമീദ് കൃഷി തുടര്‍ന്നെങ്കിലും കൊടുംമഴ ആ പരമ്പരാഗത കര്‍ഷകന്റെ അധ്വാനം മുഴുവന്‍ മുക്കിക്കളഞ്ഞു. നഷ്ടക്കണക്കുകളും ഒഴിഞ്ഞ കീശയും കൈനിറയെ പ്രശ്നങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ ഹമീദ് വീണ്ടും മണ്ണിലേക്കുതന്നെ ഇറങ്ങി. മനസ്സുമടുക്കാതെ പിന്നെയും കൃഷിയിറക്കി. ആ അധ്വാനവും പ്രാര്‍ത്ഥനകളും വിഫലമായില്ല. മണ്ണ് […] More