Promotion തുണിസഞ്ചിയും തൂക്കി നടക്കുന്നത് ഒരു ‘ബുജി’ പരിപാടിയാണെന്നാണല്ലോ വെപ്പ്, പ്രത്യേകിച്ചും നമ്മുടെ കാമ്പസുകളില്‍. ‘സഞ്ചി’ എന്നത് ‘പരിസ്ഥിതിക്കാരെ’ കൊട്ടാനുള്ള ഒരു സ്ഥിരം ട്രോളുമാണല്ലോ. ബുദ്ധിജീവികളാകാനുള്ള ശ്രമമൊന്നുമല്ല; എറണാകുളം സെന്റ് തെരേസാസ് കോളെജിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് തുണി സഞ്ചികളാണ്, അവരുടെ കൂട്ടുകാര്‍ തന്നെ തുന്നിയെടുത്ത തുണി ബാഗുകള്‍. ആ തുണി സഞ്ചികളില്‍ നിന്നു തന്നെയായിരുന്നു അവരുടെ തുടക്കം… ഒരു കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ചെറിയൊരു ശ്രമമായിരുന്നു അത്. പരിസ്ഥിതിയെ നോവിക്കാതെ ജീവിക്കുവാനുള്ള […] More