Promotion “ഇ ടനിലക്കാര് ഒരു കിലോ ശര്‍ക്കര 45 രൂപയ്ക്കു തരണമെന്നാ പറയുന്നെ… അതുകൊണ്ട് മറയൂര്‍-കാന്തല്ലൂര്‍ പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ കരിമ്പടിക്കുന്നത് (കരിമ്പ് ചതച്ചു നീരാക്കി ശര്‍ക്കര ഉണ്ടാക്കുന്നത്) നിര്‍ത്തി… എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല, ഞാനാരാ മോള്,” കാന്തല്ലൂര്‍ വെട്ടുകാട് സ്വദേശി ഓമന ബാലസുബ്രഹ്മണ്യം (43) പൊട്ടിച്ചിരിച്ചു. മറയൂര്‍ ശര്‍ക്കരയുടെ പേരും പെരുമയും ഭൗമസൂചികാ പദവി വരെ നേടിയെടുത്തെങ്കിലും ആ ഹൈറേഞ്ച് ഗ്രാമങ്ങളിലെ കരിമ്പുകര്‍ഷകരുടെ ജീവിതം അത്ര മധുരമുള്ളതൊന്നുമല്ല. ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത്. നല്ല വിളവ് […] More