Promotion ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്… മഹാത്മാഗാന്ധിയുടെ സേവാഗ്രാം ആശ്രമത്തില്‍ നിന്ന് തൃശ്ശൂര്‍ വേലൂക്കരയിലെ അവിട്ടത്തൂരിലെ കെ ആര് ജയന് ഒരു ക്ഷണം ലഭിക്കുന്നത്. ആശ്രമം സന്ദര്‍ശിക്കാനും അവിടെ പ്ലാവുകള്‍ നട്ടുപിടിപ്പിക്കാനുമുള്ള ക്ഷണം. കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും വഴിയോരങ്ങളിലും പ്ലാവിന് തൈകള്‍ നട്ടുപിടിപ്പിച്ച് നാട്ടിലെ താരമായ കെ ആര് ജയന് സന്തോഷത്തിന്റെ തുഞ്ചത്തെത്തി. രാഷ്ട്രപിതാവിന്റെ കണ്ണടയും വടിയും ചെരിപ്പും സൂക്ഷിക്കുന്ന മഹാരാഷ്ട്രയിലെ വാര്‍ധയിലെ സേവാഗ്രാമത്തിലേക്കാണ് 60 പ്ലാവിന് തൈകളുമായി ജയന് പോയത്. ആ സന്തോഷങ്ങളുടെ കൂട്ടുപ്പിടിച്ചാണ് ജയന് സംസാരിച്ചു […] More