Promotion അമ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം. നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്റെ മുനയുണ്ടായിരുന്നു. അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ […] More