Promotion കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന് തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു, “ആ ഗെഡിക്ക് കിളി പോയാ?” എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്. അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു. വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…? […] More