Promotion കോട്ടയം മുട്ടുച്ചിറ ഗവണ്മെന്റ് യു പി സ്കൂളിന് ഏറെ വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടാനുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിച്ച സ്കൂളാണിത്. വിശേഷണങ്ങള്‍ ഏറെയുണ്ട്. പക്ഷേ, പാരമ്പര്യം പറഞ്ഞിട്ടെന്ത് കാര്യം. സ്കൂളില്‍ വെറും ഒമ്പത് വിദ്യാര്‍ത്ഥികള്‍ മാത്രം. അങ്ങനെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായിരുന്ന കാലത്താണ് മാന്നാര്‍ ഗവ. എല്‍ പി സ്കൂളില്‍ നിന്നും പ്രകാശന് സാര്‍ ഇവിടേക്ക് വരുന്നത്, ഹെഡ് മാഷായിട്ട്. മുണ്ടക്കയത്തും വാഴമനയിലുമൊക്കെ പഠിപ്പിച്ച അധ്യാപകനാണ് പ്രകാശന്. ആദ്യമായാണ് ഹെഡ് മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടുന്നത്. പ്രൊമോഷനോടൊപ്പമുള്ള ട്രാന്‍സ്ഫര്‍ […] More