Promotion പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ കേരളത്തിലെ ആദിവാസി ഊരുകളിൽ ധാരാളമുണ്ട്. ജീവിതദുരിതങ്ങള്‍ക്കും കാലങ്ങളായുള്ള അവഗണനയും കൊണ്ട് കുഞ്ഞിലേ തളര്‍ന്നുപോകുന്നവര്‍, ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാളില്ലാത്തതിനാല്‍ നല്ല വിദ്യാഭ്യാസം നേടിയിട്ടും മുന്നോട്ടുപോകാനാവാതെ പകച്ചുനില്ക്കുന്നവര്…, ആദിവാസി ഊരുകളുടെ പിന്നാക്കാവസ്ഥയില്‍ പിന്തള്ളപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സ്വപ്നങ്ങളിലെത്തിപ്പിടിച്ചവരുമുണ്ട്. വിലങ്ങാട് ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ ജോഷ്ന, അട്ടപ്പാടി ഊരില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമി… ഇങ്ങനെ നീളുന്ന ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട് […] More