Promotion തികച്ചും സാധാരണമെന്ന് തോന്നിപ്പിക്കുന്ന യാത്ര അവിസ്മരണീയമാക്കിത്തീര്ക്കുന്നതില് ചിലപ്പോള്‍ പ്രകൃതിയുടെ ഇടപെടലുകളുമുണ്ടാകും. ഈ യാത്രയും അതുപോലൊന്നാണ്. എന്‍ജിനിയറായ ഷാജുവിന്റെ സ്വപ്നങ്ങളില്‍ മുപ്പത് വര്‍ഷം മുന്‍പ് വിരിഞ്ഞ സസ്യോദ്യാനമാണ് തിരുവനന്തപുരം നഗരത്തിനടുത്ത് മരുതൂര്‍കടവില്‍ വെറും നാലു സെന്റ് സ്ഥലത്ത് കനത്തുനില്‍ക്കുന്നത്. വീടിന്റെ 1,000 സ്ക്വയര്‍ഫീറ്റ് മാത്രം വരുന്ന മട്ടുപ്പാവിലാണ് നാനൂറോളം ഇനങ്ങളില്‍ പെട്ട സസ്യങ്ങള്‍ നട്ടുനനച്ച് അദ്ദേഹം ഒരു ‘ഓക്സിജന്‍ ഹബ്ബ്’ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതം എന്‍ജിനിയറിംഗില്‍ ഒതുങ്ങേണ്ടിയിരുന്നയാള് മരക്കാട് സൃഷ്ടിച്ച് അദ്ഭുതം കാട്ടിയതില്‍ പ്രകൃതിയുടെ അദൃശ്യമായ ഒരിടപെടലുണ്ടാവുമെന്ന് ഇദ്ദേഹം […] More