ISRO (Representational image)

ഐ എസ് ആര്‍ ഒ-യുടെ സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം: വിശദാംശങ്ങള്‍ 

എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള കോഴ്‌സുകള്‍ നടത്താറുണ്ടെങ്കിലും കോവിഡ്-19-ന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുന്നത്.

പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നൈപുണ്യ വികസനത്തിന്‍റെ ഭാഗമായി റിമോട്ട് സെന്‍സിംഗ്, ജി ഐ എസ് ടെക്‌നോളജി എന്നിവയില്‍ സൗജന്യ ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കി ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസേര്‍ച്ച്   (ഐഎസ്ആര്‍ഒ).

യൂണിവേഴ്‌സിറ്റി /കോളെജ് അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനിയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള കോഴ്‌സുകള്‍ നടത്താറുണ്ടെങ്കിലും കോവിഡ്-19-ന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുന്നത്.

ISRO (Representational image)

1994 മുതല്‍ നാഷണല്‍ നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (എന്‍എന്‍ആര്‍എംഎസ് -ഐഎസ്ആര്‍ഒ-യുമായി സഹകരിച്ച് ഐഐആര്‍എസാണ് ഇത്തരമൊരു പരിശീലനപരിപാടി ആരംഭിക്കുന്നത്. കോവിഡ് മൂലം ക്ലാസ് റൂം അധിഷ്ടിത ഹ്രസ്വകാല പരിശീലന പരിപാടി ഓണ്‍ലൈനിലേക്ക് മാറും

കോഴ്‌സ് വിശദാംശങ്ങള്‍

  • റിമോട്ട് സെന്‍സിംഗ്.
  • ഇമേജ് സെന്‍സിംഗ്
  • ജിപിഎസ്/ജിഎന്‍എസ്എസ്
  • വിവിധ ഡൊമെയ്‌നുകളിലുള്ള ജിഐഎസ് ടെക്‌നോളജിയും അവയുടെ പ്രയോഗവും(കോസ്റ്റല്‍ & ഓഷ്യന്‍ സയനന്‍സസ്, അഗ്രിക്കള്‍ച്ചര്‍ &സോയില്‍, ജിയോസന്‍സസ്, ഫോറസ്റ്റ് സിസ്റ്റം ആന്‍ഡ് എക്കോസിസ്റ്റ്ം അനാലിസിസ്, വാട്ടര്‍ റിസോഴ്‌സസ് ,അര്‍ബന്‍ &റീജിയണല്‍ സ്റ്റഡീസ്,നാച്ചുറല്‍ ഹസാര്‍ഡ് &ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്‍റ്  )

അപേക്ഷിക്കാനുള്ള യോഗ്യത

  • തൊഴില്‍നൈപുണ്യ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
  • യുജിസി/എഐസിടിഇ അംഗീകൃത യൂണിവേഴ്‌സിറ്റികളിലെയും അവരുടെ അനുബന്ധ കോളേജുകളിലെയും ഫാക്ക്വല്‍റ്റി അംഗങ്ങള്‍.
  • കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍/എന്‍ജിനിയര്‍മാര്‍/ഉദ്യോഗസ്ഥര്‍,ശാസ്ത്ര/സാങ്കേതിക ഉദ്യോഗസ്ഥര്‍,സംഘടനകള്‍/സ്ഥാപനങ്ങള്‍.
  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് തൊഴില്‍ രേഖകളും തൊഴിലുടമ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ /തൊഴിലുടമയുടെ കത്തോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെങ്കില്‍ മിനിമം ഹാജര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പരീക്ഷയില്‍ വിജയിക്കുകയും വേണം.

ഓര്‍മ്മിക്കേണ്ട തീയതികള്‍

  • അപേക്ഷിക്കാനുള്ള തീയതി- 2020 ജൂണ്‍ 8.
  • കോഴ്‌സ് ആരംഭം- 2020 ജൂണ്‍ 13
  • അവസാനിക്കുന്നത്- ജൂലൈ 1 2020
    തിങ്കള്‍ മുതല്‍ ശനി വരെ ഒരു മണിക്കൂര്‍ 10  എഎം മുതല്‍ 1 പിഎം വരെയുള്ള രണ്ട് സെഷനുകളിലായാണ് ക്ലാസുകള്‍ ക്രമീരിച്ചിരിക്കുന്നത് .

ആവശ്യമുള്ള വസ്തുക്കള്‍

  • ഡെസ്‌ക്ടോപ് /ലാപ്‌ടോപ് (വിന്‍ഡോസ് ഒഎസ് )
  • ഗുണനിലവാരമുള്ള വെബ്ക്യാമറ.
  • ഹെഡ്‌ഫോണുകള്‍
  • സ്പീക്കര്‍

കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരുമായി ബന്ധപ്പെടുക. :
ഡോ വന്ദിതാ ശ്രീവാസ്തവ,കോഴ്‌സ് കോര്‍ഡിനേറ്റര്‍
ഫോണ്‍-0135-2524137
ഡോ എ കെ മിശ്ര,കോഴ്‌സ് ഡയറക്ടര്‍  0135-2524182

കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്റ്റര്‍ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.


ഇതുകൂടി വായിക്കാം: എന്‍ജിനിയറിങ്ങും ആര്‍ട്സ് വിഷയങ്ങളില്‍ ഡിഗ്രിയും ഒരുമിച്ച് ചെയ്യണോ? ഇനിയതും സാധിക്കും


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം